ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ/2023-24
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തനങ്ങൾ (2023-2024)
അക്കാദമിക മാസ്റ്റർ പ്ലാൻ
ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ ലൈവ് പ്രക്ഷേപണം
ചാന്ദ്രയാൻ 3 വിക്ഷേപണത്തിന്റെ ലൈവ് പ്രക്ഷേപണം പോസ്റ്റർ
ഒക്ടോബർ 19_തച്ചങ്ങാട് സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിപ്രകാരം കിഫ്ബി ധനസഹായത്തോടെ 1 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച തച്ചങ്ങാട് ഗവ: ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം എംഎൽഎ സി.എച്ച്.കുഞ്ഞമ്പു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷയായി.കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ആയിരത്തിലധികം വിദ്യാർത്ഥികളുടെ വർദ്ധനവിലൂടെ കേരളത്തിന്റെ പൊതുവിദ്യാലയത്തിന് മാതൃകയാണ് തച്ചങ്ങാട് സ്കൂളെന്നും നാട്ടുകാരുടെ സർവ്വതോന്മുഖമായ പിന്തുണയാണ് ഈ സ്കൂളിന്റെ അക്കാദമികവും അക്കാദമികേതരവുമായ നേട്ടത്തിന് പിന്നിലെന്നും സി.എച്ച്.കുഞ്ഞമ്പു പറഞ്ഞു.പള്ളിക്കര ഗ്രാമ പഞ്ചായത്ത്അസിസ്റ്റന്റ് എൻജിനിയർ ശ്രീമതി.സുമിഷ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എം.കുമാരൻ,വി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.ഗീത, പള്ളിക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.എ മണികണ്ഠൻ , 3-ാം വാർഡ് മെമ്പറും എസ്.എം.സി ചെയർമാനുമായ ശ്രീ.മവ്വൽ കുഞ്ഞബ്ദുള്ള ,4-ാം വാർഡ് മെമ്പർ ശ്രീമതി. എം.പി ജയശ്രീ,6-ാം വാർഡ് മെമ്പർ ശ്രീമതി.ശോഭന ടി10-ാം വാർഡ് മെമ്പർ ശ്രീമതി. റീജാ രാജേഷ് ,2-ാം വാർഡ് മെമ്പർശ്രീ.അഹമ്മദ് ബഷീർ , കാസറഗോഡ് ഡി.ഡി.ഇ ശ്രീ.നന്ദികേശ എൻ,വിദ്യാകിരണം മിഷൻ കാസർഗോഡ് ജില്ലാ കോ:ഓഡിനേറ്റർ ശ്രീ.സുനിൽ കുമാർ.എം, ശ്രീമതി. ടി.പി ബാലാദേവി (ഡി.ഇ.ഒ കാഞ്ഞങ്ങാട്), ശ്രീ.കെ അരവിന്ദ (എ.ഇ.ഒ, ബേക്കൽ), ശ്രീ.വി.വി സുകുമാരൻ (വികസന സമിതി ചെയർമാൻ), ശ്രീമതി.ബിജി മനോജ് (മദർ പി.ടി.എ പ്രസിഡണ്ട്), ശ്രീ.വേണു അരവത്ത് (പി.ടി.എ വൈസ് പ്രസിഡണ്ട്), ശ്രീ.ഉണ്ണികൃഷ്ണൻ പൊടിപ്പളം (മുൻ പി.ടി.എ പ്രസിഡണ്ട്), ശ്രീ.ഗംഗാധരൻ (സീനിയർ അസിസ്റ്റന്റ് ) സ്റ്റാഫ് സെക്രട്ടറി അജിത ടി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സംസ്ഥാന തലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും അവരെ അതിന് പ്രാപ്തമാക്കിയ കായികാധ്യാപക മാൻ അശോകൻ മാഷിനും പി.ടി.എ യുടെ ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവ്വഹിച്ചു.യോഗത്തിൽ പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ നന്ദിയും പറഞ്ഞു.
ക്വിസ് മത്സര വിജയികൾ
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ചുള്ള അറബിക് ക്വിസ്മത്സരത്തിന്റെ ഉപജില്ലാ മത്സരത്തിൽ യു.പി വിഭാഗത്തിൽ ഇല്യാസ് ഒന്നാം സ്ഥാനം നേടി.ഹൈസ്കൂൾ വിഭാഗത്തിൽ സഫിയയും വിജയിച്ചു.
നവംബർ 14_ശിശുദിനാഘോഷം
ബേക്കൽ ശിശു സൗഹൃദ ജനമൈത്രി പോലീസ് സ്റ്റേഷനും തച്ചങ്ങാട് ഗവണ്മെന്റ്ഹൈസ്കൂളും സംയുക്തമായി തച്ചങ്ങാട് ഹൈസ്കൂളിൽ വെച്ച് ശിശു ദിനം ആഘോഷിച്ചു.. സ്കൂൾവെച്ചു ചേർന്ന പ്രത്യേക അസംബ്ലിയിൽ ബേക്കൽപോലീസ് ഇൻസ്‌പെക്ടർ കുട്ടികൾക്ക് ശിശു ദിന സന്ദേശം നൽകി തുടർന്ന് ലഹരി വിരുദ്ധ ബോധ വൽക്കരണ പ്രഭാഷണവും നടത്തി.ശേഷം കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.ഇസ്രായേൽ പലസ്തീൻ യുദ്ധത്തിൽ മരണപ്പെട്ട കുഞ്ഞു മക്കളുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.സ്കൂൾ ഹെഡ്മാസ്റ്റർ ഈശ്വരൻ. കെ. എം സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ. പ്രസിഡന്റ് നാരായൺ. ടി. വി. അധ്യക്ഷത വഹിച്ചു.ബേക്കൽ ശിശു സൗഹൃദ പോലീസ് ഓഫീസർ ശൈലജ. എം,SPC ഡ്രിൽ ഇൻസ്‌ട്രെക്ടർ സിവിൽ പോലീസ് ഓഫീസർ പത്മ ., ജനമൈത്രി ബീറ്റ് ഓഫീസർ പ്രവീൺ എസ്. എം. സി. ചെയർമാൻ മൗവ്വൽ കുഞ്ഞബ്ദുള്ള, എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. SPC യുടെ ചാർജ് വഹിക്കുന്ന അധ്യാപകൻ രതീഷ് നന്ദിയും രേഖപ്പെടുത്തി. തുടർന്ന് SPC കുട്ടികളെ ഉൾപ്പെടുത്തി ശിശു ദിന റാലിയും നടത്തി. ഹെഡ് മാസ്റ്റർ ഈശ്വരൻ.കെ.എം. റാലി ഫ്ലാഗ് ഓഫ് ചെയ്തു.കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം മധുരം വിതരണം ചെയ്തു.
നവംബർ 16_യോഗ പരിശീലനം ഉദ്ഘാടനം

ബേക്കൽ ബി.ആർ.സിയുടെ "സധൈര്യം" പദ്ധതിയുടെ ഭാഗമായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിനികൾക്കായി യോഗ പരിശീലനം ആരംഭിച്ചു. യോഗ പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ടി.വി നാരായണൻ നിർവ്വഹിച്ചു.പ്രധാനാധ്യാപകൻ ഈശ്വരൻ കെ.എം അദ്ധ്യക്ഷനായിരുന്നു.ഒമ്പതാം ക്ലാസ്സിലെ 39കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.യോഗ ഇൻസ്ട്രക്ടർ ജ്യോതികയാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
നവംബർ 17_ടീച്ചേർസ് എംപവർമെന്റ് പ്രോഗ്രാം

ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു.എംപവർമെന്റ് പ്രോഗ്രാമിൽ പോസ്ററർ നിർമ്മാണമായിരുന്നു.ഫ്രീസോഫ്റ്റ്‍വെയറുകളായ ലിബർ ഓഫീസ് റൈറ്റർ, ജിമ്പ് എന്നിവ ഉപയോഗിച്ച് അഞ്ച് മിനുട്ടിനുള്ളിൽ പോസ്റ്റർ നിർമ്മിക്കുന്ന പരിശീലനമാണ് സംഘടിപ്പിച്ചത്.പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ.എം ഈശ്വരൻ നിർവ്വഹിച്ചു.സ്റ്റാഫ് സെക്രട്ടറി അജിത അദ്ധ്യക്ഷത വഹിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ ക്ലാസ്സെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അംഗങ്ങളും പരിശീലനത്തിൽ സഹായികളായെത്തി.ഓരോ വിഷയത്തിലൂന്നിക്കൊണ്ട് അധ്യാപകർക്കായി എംപവർമെന്റ് പ്രോഗ്രാം നടത്തുന്ന പരിപാടിയ്ക്കാണ് ഇന്ന് തുടക്കം കുറിച്ചത്.