സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024 അധ്യയന വർഷത്തിലെ പാഠ്യ പാഠ്യേതര    പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ഈ വർഷം സെൻറ് ജോസഫ് ഹൈസ്കൂളും സെൻറ് ജോസഫ് എൽ പി സ്‍കൂളും ചേർന്നാണ് പ്രവേശനോത്സവം നടത്തിയത് ഇതിനുള്ള ഒരുക്കങ്ങളെല്ലാം അധ്യാപകർ നേരത്തെ തന്നെ നടത്തി.01/06/2023രാവിലെ 10 മണിക്ക് ബാൻഡ് മേളത്തോടെ ആഘോഷങ്ങൾ ആരംഭിച്ചു.നവാഗതരെ മാതാപിതാക്കൾക്കൊപ്പം കളഭം ചാർത്തി ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു.പ്രവേശനോത്സവ ഗാനം രണ്ട് വിദ്യാലയങ്ങളിലും സ്പീക്കറിലൂടെ കുുട്ടികൾ ശ്രവിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലതിക ശശി,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ശ്രീമതി മേരി ആൻറണി ,വാർഡ് മെന്പർ ശ്രീമതി റോസി പോൾ പ്രാധാനാധ്യാപകർ, പി ടി എ പ്രസിഡൻറുമാർ വിദ്യാർത്ഥി പ്രതിനിധികൾ ,ലോക്കൽ മാനേജർ സി.ബ്രജിറ്റ് എന്നിവരെ പ്രത്യേകം ആനയിച്ചു. വിദ്യാഭ്യാസത്തെകുറിച്ചും, ഈ കാലഘട്ടത്തിൻെറ പ്രത്യേകതകളെക്കുറിച്ചും എല്ലാവരും മാതാപിതാക്കൾക്കും കുട്ടികൾക്കും അറിവു നൽകി. നന്മയിലേക്കും, അറിവിലേക്കും, സൻമാതൃകയിലേക്കും നയിക്കുന്ന നല്ല ചിന്തകൾ നൽകുന്ന കലാപരിപാടികൾ കുുട്ടികൾ അവതരിപ്പിച്ചു.നവാഗതർക്ക് അലങ്കരിച്ച പെൻസിലും മധുരവും നൽകി . അതിനുശേഷം ഓരോ ക്ലാസിലേയും അധ്യാപകർ വന്ന് പുതിയതായി വന്ന കുട്ടികളുടെ പേരുവിളിച്ചു. ജൂലി ടീച്ചർ നന്ദി പറ‍‍ഞ്ഞ് മീറ്റിംഗ് സമാപിച്ചു.https://www.youtube.com/watch?v=SHB0nKH_R9Q

പരിസ്ഥിതി ദിനാചരണം

2023 അധ്യയനവർഷത്തെ പരിസ്ഥിതി ദിനാചരണം ജൂൺ 5-തിയതി അസംബ്ലിയോടുകൂടി ആരംഭിച്ചു. ജൂൺ 5ൻറെ പ്രാധാന്യത്തെകുറിച്ച് ഷിൻസി ടീച്ചർ പറയുകയുണ്ടായി തുടർന്ന് ഈശ്വരപ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു. ഷിൻസി ടീച്ചർ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി ടി എ പ്രസി‍‍‍ഡൻറ് ,ഡെന്നി ജോസ്   ഒരു കുട്ടിക്ക് വൃക്ഷതൈ നൽകി കൊണ്ട് ഉത്ഘാടന കർമ്മം നിർവഹിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു.ഹെഡ്മിസ്ട്രസ് സി റൂബി ഗ്രേസ് പരിസ്ഥിതി ദിന സംന്ദേശം നൽകി. കുമാരി കൃഷ്ണപ്രിയ മുരുകൻ കാട്ടാകടയുടെ പക എന്ന കവിത ആലപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെകുറിച്ച് കുമാരി അക്സ ബോധവൽക്കരണം നടത്തി. 2023 ലെ പരിസ്ഥിതി ദിന സന്ദേശം ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ഇതിൻറെ ആസ്പദമാക്കി ഒരു ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പരിസ്ഥിതിദിന ക്വിസ് ,പോസ്റ്റർ ഡിസൈനിങ് എന്നി മത്സരങ്ങൾ സംഘടിപ്പിച്ചു. മുദ്രാവാക്യങ്ങൾ ഏറ്റ് പറഞ്ഞ് കുട്ടികൾ റാലി നടത്തി.

മ്യൂസിക് ഡേ

ലോക സംഗീത ദിനം വളരെ ക്രിയാത്മകമായി ആചരിച്ചു

യോഗ ഡേ

പത്താംക്ലാസ്സിലെ കുട്ടികൾക്കുള്ള ബോധവൽക്കരണം

കുട്ടികളുടെ ബൗദ്ധിക വളർച്ചക്കൊപ്പം പ്രാധാന്യമുള്ളതാണ് ആത്മീയ വളര്ച്ചയും മാനസിക വളർച്ചയും ഇതിനു സഹായകമായ മോട്ടിവേഷൻ ക്ലാസ്സുകളാണ് പത്താം തരത്തിലെ കുട്ടികൾക്ക് നൽകിയത്

ലഹരി വിരുദ്ധ ദിനാചരണം

വിജയോത്സവം

2022-2023 അധ്യയനവർഷം എസ് എസ് എൽ സി പരീക്ഷയിൽ 55കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയുണ്ടായി .അവരെ അഭിനന്ദിക്കാനായി വിദ്യാലയവും പി ടി എ യും സംയുക്തമായി വിജയോത്സവം സംഘടിപ്പിച്ചു . അങ്കമാലി എം എൽ എ  റോജി എം ജോൺ വിജയോത്സവം ഉത്‌ഘാടനം ചെയ്തു .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതിക ശശികുമാർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷിജി ജോയ് എന്നിവർ ആശംസൾ അർപ്പിച്ചു ഹെഡ്മിസ്ട്രസ് റൂബി ഗ്രേസ് സ്വാഗതവും പി ടി എ പ്രസിഡന്റ് ഡെന്നി ജോസ് നന്ദിയും അർപ്പിച്ചു  

വിവിധ  ക്ലബ്ബുകളുടെ ഉത്‌ഘാടനം

സെൻറ് ജോസഫ് ജി എച്ച് എസ്സ് കറുകുറ്റി  വർണ്ണോഭമോയ പരിപോടികലോ ടെ  ജൂലൈ 15 ന് ഉദ്ഘോടനംചെയ്തു. . സ്കൂൾ ലോക്കൽ മോനേജർ റവ. ി. ബ്രിജിറ്റ് സി എം സി അധ്യക്ഷ പ്രംഗം നടത്തി. പ്രതിഭകലെ "കണ്ടെത്തുന്നതിന് സാഹിത്യ സമാജം   വേദികൾ വിദ്യർത്ഥികൾക്ക് അവസരം ഒരുക്കുന്നുഎന്നും വേദികളിൽൽ പരിപാടികൾ  അവതരിപ്പിക്കുക, കാണുക , ആ്സ്വദിക്കുക എന്നത് വിയോർത്ഥിജീവിതത്തിന്റെ ഭോഗമോകണമെന്നും അധ്യക്ഷ പ്രംഗത്തിൽ സിസ്റ്റർ പറഞ്ഞു. മഴവിൽമനോരമയിൽ ആങ്കറും സൂപ്പർ 4 മത്സരോർത്ഥിയുമോയജൂലിയറ്റ്   വർഗീസാണ് ഉത്‌ഘാടനം  ചെയ്തത് 

ഹിരോഷിമ ദിനം

സ്വാതന്ത്ര്യ ദിനാഘോഷം

ഓണാഘോഷം

പാർലിമെന്റ് തിരഞ്ഞെടുപ്പ്

അധ്യാപക ദിനാഘോഷം

മിഡ് ടെം പരീക്ഷകൾ

മധുരം മലയാളം

സ്കൂൾ തല യൂത്ത് ഫെസ്റ്റിവൽ

ഫ്രീഡം ഫെസ്റ്റ്

പൂർവ വിദ്യാർഥിസംഗമം

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ക്ലാസ്

പഠനയാത്ര

സ്കൈ ചൈൽഡ് സെൽഫ് അവെർനെസ്സ്  ക്ലാസ്

സ്പോർട്സഡേ

അധ്യാപകരുടെ വിനോദയാത്ര

സുരീലി ഹിന്ദി

വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ

സയൻസ് മാത്‍സ് എക്സിബിഷൻ

 ക്ലാസ് പി ടി എ

വൃദ്ധസദന സന്ദർശനം

കേരളപ്പിറവി ആഘോഷം

പ്രധാനാധ്യാപികയുടെ  ഫീസ്റ്റാഘോഷം

ചിത്രശാല