ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്
2023-24 അധ്യയന വർഷത്തിൽ സാമൂഹ്യശാസ്ത്ര ക്ലബിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബുകളുടെ ഉദ്ഘാടനത്തോടെ തുടക്കം കുറിച്ചു.ഭാരതീയ റിസർവ്വ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫിനാൻഷ്യൽ ലിറ്ററസി ക്വിസിൽ ഫവാസ്.എസ്,അഷ്ടമിനായർ.ഡി.എസ് എന്നീ കുട്ടികൾക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ആഗസ്റ്റ് 6, ആഗസ്റ്റ് 9 (ഹിരോഷിമ,നാഗസാക്കി ദിനങ്ങൾ സമുചിതമായി ക്ലബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്വാതന്ത്ര ദിനത്തിൽ വിവിധ പരിപാടികൾ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്രദിനത്തിൽ വിവിധ പരിപാടികൾ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്രദിനാഘോഷവുമായി ബന്ധപ്പെട്ട് ' ടാലന്റ് ഹണ്ട് 2023 ' വാമനപുരം മണ്ഡലതല ക്വിസ് മത്സരം നടത്തി. ലക്ഷ്മി പാർവ്വതി 8 കെ),ഫവാസ്.എസ് (10 എച്ച്) എന്നിവർക്ക് ഈ ക്വിസിൽ മൂന്നാം സ്ഥാനം ലഭിച്ചു. സ്കൂൾതല ശാസ്ത്രമേളയിൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചു. പ്രസംഗം-ഫാബിയ മിറാജ്ഖർ (9 ഐ), സ്റ്റിൽ മോഡൽ-അതുല്യ,അജിത (10 ഡി) വർക്കിങ് മോഡൽ -ദിയാ (8 ഐ),ദീക്ഷിത സുഭാഷ് (8ഐ), ലോക്കൽ ഹിസ്റ്ററി റൈറ്റിങ് -ലക്ഷ്മി നന്ദ (10 എഫ്) അറ്റലസ് മേക്കിങ്- നവമി.എസ്.ആർ എന്നിവർ ഫസ്റ്റ് എ ഗ്രേഡോഡുകൂടി സബ്ജില്ലയിൽ പങ്കെടുക്കാൻ അർഹത നേടി. സബ്ജില്ലാ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ-അതുല്യ,അജിത (10 ഡി), വർക്കിങ് മോഡൽ-ദിയ (8 ഐ) ,ദീക്ഷിത സുഭാഷ് (8 ഐ),ലോക്കൽ ഹിസ്റ്ററി റൈറ്റിങ്- ലക്ഷ്മി നന്ദ (10 എഫ്),അറ്റ്ലസ് മേക്കിങ്-നവമി.എസ്.ആർ എന്നിവർ ജില്ലാ ശാസ്ത്രമേളയിലേക്ക് പങ്കെടുക്കുന്നതിന് യോഗ്യ നേടി.സാമൂഹ്യശാസ്ത്ര ക്വിസിൽ സബ്ജില്ലാതലത്തിൽ പങ്കെടുത്ത ഫവാസ്.എസ് (10 എച്ച്) ജില്ലാതലത്തിലേക്ക് യോഗ്യത നേടി.ന്യൂസ് റീഡിങ് മത്സരത്തിൽ പങ്കെടുത്ത അസ്ന.എസ്.അൻസാർ ജില്ലാ മത്സരത്തിലേക്ക് യോഗ്യത നേടി.സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. നിയമസഭ,പ്ലാനറ്റോറിയം, ഹിസേറ്റോറിക്കൽ മ്യൂസിയം എന്നീ സ്ഥലങ്ങൾ സന്ദശിച്ചു. ക്ലബിന്റെ വിവിധ പ്രവർത്തനങ്ങൾ തുടർന്ന് നടന്നുവരുന്നു.