ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

25041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25041
യൂണിറ്റ് നമ്പർLK/2018/25041
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലആലുവ
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല അങ്കമാലി
ലീഡർഷാനെറ്റ് ഷാജു
ഡെപ്യൂട്ടി ലീഡർടെസ്സ പ്രസാദ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുധ ജോസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നിർമല കെ പി
അവസാനം തിരുത്തിയത്
08-11-202325041


ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ‌‌‌‌‌‌‌‌‌‌‌ 2021 2024

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നടത്തി .കുട്ടികൾ വളരെ ഉത്സാഹപൂർവ്വം പങ്കെടുത്തു .അഭിരുചി പരീക്ഷക്കുള്ള നിർദേശങ്ങളും മോഡൽ ചോദ്യങ്ങളും കുട്ടികളുടെ ക്ലാസ് ഗ്രൂപുകളിൽ നല്കിയിട്ടുണ്ടായിരുന്നു .തലേദിവസം തന്നെ കുട്ടികളെ ഐ ടി ലാബിൽ വിളിച്ചുകൂട്ടി അവരുടെ രെജിസ്റ്റർ നമ്പറുകൾ നൽകി .പിറ്റേദിവസം മണിയോടെ പരീക്ഷ ആരംഭിച്ചു .80കുട്ടികൾ പങ്കെടുത്തു .32 കുട്ടികൾക്കാണ് സെലെക്ഷൻ  കിട്ടിയത്

പ്രിലിമിനറി ക്യാമ്പ്

അനിമേഷൻ  ക്ലാസുകൾ

അനിമേഷൻ ക്ലാസുകൾ തരത്തിലുള്ള കുട്ടികൾക്ക് നടത്തുകയുണ്ടായി ടിപി ട്യൂബ് ഡെസ്ക് എന്ന സോഫ്റ്റ്‌വെയർ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്  ട്വീനിംഗിലും കുട്ടികൾക്ക് പരിശീലനം നൽകി

പ്രോഗ്രാമിങ് ക്ലാസുകൾ

സ്ക്രാച്ച് 2 എന്ന സോഫ്‌റ്റെവെയിൽ ആണ് കുട്ടികൾക്ക് പ്രോഗ്രാമിങിൽ പരിശീലനം നൽകിയത് പുസ്തകത്തിലുള്ള ഗെയിമുകൾ മാത്രമല്ല ചിത്രങ്ങൾ ചേർത്ത് പുതിയവ ഉണ്ടാക്കാനും കുട്ടികൾ താത്പര്യം കാണിച്ചു

മലയാളം കമ്പ്യൂട്ടിങ് പരിശീലനം

മലയാളം കമ്പ്യൂട്ടിങ് പരിശീലനം  കുട്ടികൾക്ക് നൽകി ഡിജിറ്റൽ മാഗസിൻ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകി .ഡിജിറ്റൽ മാഗസിൻ ഉണ്ടാക്കാൻ ഒരു സംഘം കുട്ടികളെ തിരഞ്ഞെടുത്തു .മുൻ വര്ഷങ്ങളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കു വേണ്ട നിർദ്ദേശം നൽകി

സ്കൂൾ തല ക്യാമ്പ്

അനിമേഷൻ ,പ്രോഗ്രാമിങ് ,മൊബൈൽ ആപ് എന്നിവയിലാണ് കുട്ടികൾക്ക് സ്കൂൾ തല ക്യാമ്പ് നടത്തിയത് എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്യാമ്പിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു അതിലെ കളികളും മത്സരങ്ങളും കുട്ടികൾക്ക് മാത്സര്യം ജനിപ്പിക്കുന്നതും കൗതുകം ഉളവാക്കുന്നതുമായിരുന്നു ലിറ്റിൽ കൈറ്റ്സ് മിസ്ട്രെസ്സുമാരായ നിർമല ടീച്ചറും സുധ ടീച്ചറുമാണ് ക്ലാസുകൾ നയിച്ചത്. സ്കൂൾ തല ക്യാമ്പിൽ നല്ല പ്രകടനങ്ങൾ കാഴ്ച വച്ച അമോലിക മണി, അവന്തിക ഷാജു , ഷാനെറ്  ഷാജു ,അനറ്റ് സാജു , ടെസ്സ പ്രസാദ് , ആഞ്‌ജലീന വിജോയ് ,ഹെലോന ജോർജ്  സാമുവേൽ, ആഞ്ചൽ ബൈജു എന്നിവരെ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.

സബ് ജില്ല ക്യാമ്പ്

സ്കൂൾ വിക്കി അപ്‌ഡേഷൻ പരിശീലനം

സ്കൂൾ വിക്കി അപ്‌ഡേഷൻ നു വേണ്ട പരിശീലനം ലഭിച്ച അധ്യാപകർ കുട്ടികൾക്കും പരിശീലനം നൽകി

ഭിന്നശേഷിക്കാർക്കുള്ള ക്ലാസുകൾ

അവാർഡുകൾ

സ്കൂൾ വിക്കി അപ്‌ഡേഷൻ എറണാകുളം ജില്ല

സ്കൂൾ വിക്കി അപ്‌ഡേഷൻ എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾ തിരഞ്ഞെടുത്തു അതിൽ ഒരു വിദ്യാലയം കറുകുറ്റി സെന്റ് ജോസഫ് വിദ്യാലയമായിരുന്നു .കൈറ്റ് നൽകിയ പരിശീലനവും മാസ്റ്റർ ട്രൈനേഴ്‌സ് ആയ എൽബി സർ മൈക്കിൾ സർ എന്നിവരുടെ സഹായങ്ങളും ഇതിനു സഹായകമായി ഇതിനുള്ള അവാർഡ് എറണാകുളം ജില്ല കോർഡിനേറ്റർ സ്വപ്നടീച്ചറിൽനിന്നും  സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റൂബിയും എസ് ഐ ടി സി സുധ ജോസും ചേർന്ന് സ്വീകരിച്ചു തുടർന്ന് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ വിക്കി അപ്‌ഡേഷൻ നു സഹകരിച്ച എല്ലാവരേയും ആദരിച്ചു