ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24
| Home | 2026-27 |
സാമ്പത്തികസഹായം നൽകി
S P C ചാരിറ്റിയുടെ ഭാഗമായി മീനങ്ങാടി കൃപ പെയ്ൻ & പാലിയേറ്റീവ് കെയർന് സാമ്പത്തികസഹായം നൽകി സ്‌കൂളിലെ S P C കുട്ടികൾ സമാഹരിച്ചതുക അധികൃതർക്ക് കൈമാറി
ത്രിദിന പരിശീലന ശിൽപശാല
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി അംഗങ്ങൾക്കായുള്ള ത്രിദിന പരിശീലന ശിൽപശാല ജില്ലാ പഞ്ചയത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ജോയ് വി.സ്കറിയ, ഡി.ഐ അനു മോൾ ,ഷിജു, റജീന ബക്കർ ,ടി. മഹേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഫോറസ്റ്റ് കൺസർവേറ്റർ ബീരാൻ കുട്ടി, സൈബർ വിദഗ്‌ധൻ അബ്ദു സലാം , യോഗ പരിശീലകൻ ഒ.ടി. സുധീർ , എൻ ദാമോദരൻ ,വിമുക്തി കോർഡിനേറ്റർ നിക്കോളാസ് എന്നിവർ ക്ലാസ്സെടുത്തു.
കലാലയജ്യോതി
സംസ്ഥാന വനിതാ കമ്മീഷൻ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന കലാലയ ജ്യോതി പദ്ധതിയുടെ ഭാഗമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സൈബർ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കാഡറ്റ് ജില്ലാ അഡീഷനൽ നോഡൽ ഓഫീസർ കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി ജില്ലാ കോർഡിനേറ്റർ ഷിവികൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, റജീന ബക്കർ , പി.ടി. ബിജു, ടി.എൽ ലല്ലു, ടെൽമ സെബാസ്റ്റ്യൻ, പി.സി ജമീല എന്നിവർ പ്രസംഗിച്ചു. സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തെ ആധാരമാക്കി പ്രമുഖ പരിശീലകൻ സൗമ്യേന്ദ്രൻ കണ്ണംവെള്ളി ക്ലാസ്സെടുത്തു.
എസ്.പി.സി ദിനം ആചരിച്ചു.
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.പി.സി പതിനാലാം വാർഷിക ദിനാചരണം നടത്തി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ പതാക ഉയർത്തി. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ മുഖ്യപ്രഭാഷണം നടത്തി. ടി.മഹേഷ് കുമാർ , റജീന ബക്കർ , എം.കെ. അനു മോൾ , കെ.പി ഷിജു. ഡോ. ബാവ കെ. പാലുകുന്ന്, ടി.പി ബിജു, ജെറി പി. ജോഷി എന്നിവർ പ്രസംഗിച്ചു.
ജൂൺ 19 വായനദിനം
ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് SPC യുടെ നേതൃത്വത്തിൽ വായനദിനപതിപ്പ് തയ്യാറക്കി, വായനാദിന സന്ദേശ നൽകി.
ജൂൺ 21 അന്താരാഷ്ട്ര യോഗദിനം
ജൂൺ 21 SPC യുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു, യോഗാ മാസ്റ്റർ ശ്രീ സുധീർ കുമാർ ഒ ടി ക്ലാസ്സ് നൽകി
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.
ജൂൺ 26- SPC യുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. പോസ്റ്റർ തയ്യാറാക്കി പ്രദർശനം ചെയ്തു, കുമാരി അനാമിക അജയ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശ്രീ ആഗസ്റ്റിൻ സാർ സന്ദേശം നൽകി.