Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


വനമഹോത്സവം-പ്രകൃതി പഠന ക്യാമ്പും, വിത്തൂട്ടും നടത്തി

 
വനമഹോത്സവം-എസ് പി സി കേഡറ്റുകളുടെ പ്രകൃതിപഠനക്യാമ്പ് ഉദ്ഘാടനം
 
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.കീർത്തി ഐ.എഫ്.എസ്
 
വിത്തൂട്ട്

വനമഹോത്സവവാരാചരണത്തിൻെ്‍‍റ ഭാഗമായി കേരള വനംവന്യജീവി വകുപ്പ്  സാമൂഹികവനവത്കരണവിഭാഗം മീനങ്ങാടി ഗവ. ഹയർസെക്കണ്ടറി സ്കൂൾ എസ്.പി. സി യൂണിറ്റിൻെറ സഹകരണത്തോടെ,മുത്തങ്ങ വന്യജീവിസങ്കേതത്തിൽ വച്ച് വിത്തൂട്ടും പ്രകൃതി പഠനശിൽപശാലയും സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ.എ  ശ്രീ ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

മനുഷ്യൻെറ ജീവനും സ്വത്തും സംരക്ഷിക്കപ്പെടുക എന്നതുപോലെ പ്രധാനമാണ് വനത്തിൻെറയും, വന്യജീവികളുടെയും സംരക്ഷണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ സംരക്ഷിച്ചാൽ മാത്രമേ, മനുഷ്യരുടെ നിലനിൽപും സാധ്യമാവുകയുള്ളൂവെന്നും,  അതിനായി വിദ്യാർഥികളും, യുവജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നൂൽപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ സതീഷ് അധ്യക്ഷത വഹിച്ചു.

വനം-വന്യജീവി സംഘർഷം ലഘൂകരി ക്കുന്നതിൻെറ ഭാഗമായുള്ള പത്തിനപരിപാടികളുടെ ഭാഗമായ വിത്തൂട്ട് മുത്തങ്ങ വനത്തിൽ വിത്തുണ്ടകൾ നിക്ഷേപിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി ഐ.എഫ്.എസ് നിർവ്വഹിച്ചു. അസി. ഫോറസ്റ്റ് കൺസർവേറ്റർ എം.ടി ഹരിലാൽ,ഒ.വിഷ്ണു , പി.സുനിൽ , എം.പി സജീവ്, എം. ജോഷിൽ, ഡോ. ബാവ കെ.പാലുകുന്ന്,എസ്.പി.സി. സി പി ഒ മാരായ റജീന ബക്കർ, അലി അക്ബർ, ഡ്രിൽ ഇൻസ് പെക്ടർമാരായ കെ. അഫ്സൽ, എം.കെ. അനുമോൾഎന്നിവർ പ്രസംഗിച്ചു. മുത്തങ്ങ വനത്തിലേക്ക് ട്രക്കിങ്ങും സംഘടിപ്പിച്ചു.

എസ്.പി.സി ത്രിദിന ക്യാമ്പ്  നടത്തി

 
ഉദ്ഘാടനം-ശ്രീമതി .സിന്ധു ശ്രീധരൻ(ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ )
 
പതാക ഉയർത്തൽ

മീനങ്ങാടി ഗവ.ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മീനങ്ങാടി എസ്.എച്ച്.ഒ.  എ.സന്തോഷ് കുമാർപതാക ഉയർത്തി.

പി.ടി.എ. പ്രസിഡണ്ട്  എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ,ഹെഡ് മാസ്റ്റർ ഡോ.കെ.ടി.അഷ്റഫ്, പി.ഒ.സുമിത , റജീന ബക്കർ,  കെ.അഫ്സസൽ,പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.