എം.യു.എച്ച്.എസ്.എസ്. ഊരകം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 21 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muhsoorakam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മലപ്പറം ജില്ലയിലെ ഊരകം പഞ്ചായത്തിൽ 1996 ജൂൺ മൂന്നാം തിയ്യതി മർക്കസുൽ ഉലൂം ഹയ്സ്കൂൾ ആരംഭിച്ചു. എട്ട് എൽ.പി.സ്കൂളുകളും രണ്ട് യു.പി. സ്കൂളുകളും മാത്രമുണ്ടായിരുന്ന ഊരകം പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ ആരംഭിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. മർഹൂം കെ.കെ. സയ്യിദ് ഫസൽ പൂക്കോയതങ്ങളുടെ നേതൃത്വത്തിൽ രൂപം കൊണ്ട സയ്യിദ് ജമലുല്ലയ് ലി ട്രസ്റ്റിന് സ്കൂൾ ആരംഭിക്കാനുള്ള അനുമതി സർക്കാരിൽ നിന്ന് ലഭിച്ചു. കെ.അബ്ദുറഷീദ് മാസ്റ്റർ ടീച്ചർഇൻചാർജായി സ്കൂൾ ആരംഭിക്കുകയും 1996 ജൂലായിൽ പി.അലവി മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു. 98-99 അധ്യയനവർഷത്തോടെയാണ് പത്താം തരം ആരംഭിച്ചത്.