ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഗോടെക്

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 19 സെപ്റ്റംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ) (→‎ഗോടെക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗോടെക് 2023

2023-2024 അധ്യയനവർഷത്തിലെ ഗോടെക് പ്രവർത്തനങ്ങൾ ജൂലായ് മാസം ആരംഭിച്ചു.

ഗോടെക്

ഗോടെക് എന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഡയറ്റുമായിചേർന്ന് നടപ്പിലാക്കിയ പ്രോഗ്രാമാണ്.ഗ്ലോബൽ ഓപ്പർച്യുണിറ്റീസ് ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ എന്ന ഈ പ്രോഗ്രാം വഴി അന്താരാഷ്ട്രഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ മികവ് ഉള്ളവരായി വിദ്യാർത്ഥികളെ രൂപാന്തരപ്പെടുത്തുകയെന്നതാണ് ലക്ഷ്യമിടുന്നത്.ഈ പ്രോഗ്രാമിങ്ങിലൂടെ മികച്ച ആശയവിനിമയശേഷി ആർജ്ജിക്കാനും അതുവഴി തുടർജീവിതത്തിൽ ഉന്നമനം ഉണ്ടാകുകയും ചെയ്യുകയെന്നതും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർധിപ്പിച്ച് അന്താരാഷ്ട്രനിലവാരത്തിലെത്തിക്കുകെയന്നതുമാണ് ലക്ഷ്യം വയ്ക്കുന്നത്.

ഗോടെക് അംബാസിഡർ

ഗോടെക്കിൽ പങ്കെടുക്കുന്ന മിടുക്കരെ ഗോടെക് അംബാസിഡർ എന്നാണ് വിശേഷിപ്പിക്കുന്നത്.എട്ട്,ഏഴ് ക്ലാസുകളിലെ മിടുക്കർ ആണ് ഗോടെക്കിന്റെ പ്രധാന ഗുണഭോക്താക്കൾ.ഇവർക്കായി സഹായികളായും വഴികാട്ടികളായും സുഹൃത്തുക്കളായും മെന്റർമാരുമുണ്ട്.

മെന്റർ

നിലവിൽ ഹൈസ്കൂളിലെ ശ്രീ.ബിജു ഇ ആർ സാറും യു പിയിലെ രശ്മി ടീച്ചറുമാണ് മെന്റേഴ്സായി പ്രവർത്തിച്ചുവരുന്നത്. ഗോടെക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ അംഗങ്ങൾക്കും ജില്ലാപഞ്ചായത്ത് ഗോടെക് ബാഡ്‍ജുകൾ നൽകിയിട്ടുണ്ട്.

ക്ലാസുകൾ

ക്ലാസുകൾ വൈകുന്നേരവും ഒഴിവുദിവസങ്ങളിലുമാണ് സംഘടിപ്പിക്കുന്നത്.പ്രവർത്തനങ്ങളിലൂടെ ആശയവിനിമയ കഴിവുകൾ വർധിപ്പിക്കുന്നത് കുട്ടികളിൽ ക്രിയാത്മകമായ വളർച്ചയ്ക്ക് കാരണമാകുന്നുണ്ട്. ഗോടെക്കിന്റെ എല്ലാ പ്രവർത്തനങ്ങളും കുട്ടികൾ ആസ്വദിച്ചാണ് ചെയ്യുന്നത്.

പ്രവർത്തനങ്ങൾ

ഗോടെക് മരം

കുട്ടികൾ ഇമോഷൻസ് എഴുതി തയ്യാറാക്കി.ഭംഗിയായി കളർ പേപ്പറുകളിൽ എഴുതിയ ശേഷം പ്രത്യേകം തയ്യാറാക്കിയ ഇമോഷൻസ് ട്രീയിൽ അവ തൂക്കിയിട്ടു.പല നിലവാരത്തിലുള്ള കുട്ടികളിൽ വാക്കുകൾ ഉറയ്ക്കാനും അതുവഴി പദസമ്പത്ത് വർധിപ്പിക്കാനും ഈ പ്രവർത്തനം വഴി സാധിച്ചു.

വേൾഡ് കപ്പ് ഫുട്ബോൾ ക്വിസ്

വളരെ ആവേശകരവും രസകരവുമായിരുന്നു കുട്ടികളെ സംബന്ധിച്ചിടത്തോളം ഫുട്ബോളെന്നത്.ഇതു മനസ്സിലാക്കികൊണ്ട് ഫുട്ബോളിന്റെ ആവേശം നാട്ടിലെങ്ങും അലയടിക്കുന്നത് മനസിലാക്കികൊണ്ടും മെന്റർമാർ കുട്ടികളുടെ മികവുകൾ പുറത്തെടുക്കാനായി വളരെ ആവേശം ഉണർത്തുന്ന ഫുട്ബോൾ ക്വിസ് സംഘടിപ്പിച്ചു.വാർത്തകൾ ശേഖരിക്കാനും അവ പങ്കുവയ്ക്കാനും പഠിക്കാനും കുട്ടികൾ ഉത്സാഹം പ്രകടിപ്പിച്ചു.

ഗോടെക് ഗോ ഗ്രീൻ

ഗോടെക് അംബാസിഡർമാരുടെ സാമൂഹികാവബോധം പ്രകടമാക്കാനുള്ള അവസരമാണ് ഗോടെക് ഗോ ഗ്രീൻ പദ്ധതി വഴി ലഭ്യമായത്.കുട്ടികൾ തന്നെ പഴയ കാർഡ് ബോർഡുകൾ ശേഖരിച്ച് കളർ പേപ്പർ,പെയിന്റ് മുതലായവ കൊണ്ട് ഭംഗിയാക്കി എല്ലാ ക്ലാസുകളിലേയ്ക്കും ഗ്രീൻ ബോക്സുകൾ നൽകുകയും ക്ലാസുകളിലെ ചപ്പുചവറുകൾ ബോക്സിലിടാൻ ക്ലാസുകളിൽ ആവശ്യപ്പെടുകയും എന്നും ഇവ വേസ്റ്റ് കുഴിയിലെത്തിച്ച് വൃത്തിയാക്കുന്നതിൽ വലിയ പങ്കു വഹിക്കുകയും ചെയ്തു വരുന്നു.

വിസിറ്റർ

ക്ലാസുകൾ വിലയിരുത്താനും നിർദേശങ്ങൾ നൽകുവാനും വേണ്ടി ഗോടെക് ആർ പി ശ്രീമതി സ്നേഹ വിക്ടർ ടീച്ചർ സ്കൂൾ സന്ദർശിച്ചു.കുട്ടികൾക്കായി ടീച്ചർ എടുത്ത ഇന്റാറാക്ടീവ് ക്ലാസ് വളരെ രസകരവും പ്രയോജനപ്രദവുമായിരുന്നു.ടീച്ചർ കവിതാസമാഹാരം സ്കൂളിന് സമ്മാനിച്ചു.കുട്ടികൾക്കായി 100 ഡേയ്സ് മിഷൻ നൽകിയിട്ടാണ് ടീച്ചർ പോയത്.

ഗോടെക് ജില്ലാ മത്സരങ്ങൾ

ഗോടെക്കിന്റെ മത്സരങ്ങൾക്ക് വീരണകാവിന്റെ ചുണക്കുട്ടികൾ പങ്കെടുക്കുകയും വൈഗ എസ് നായർ,അനശ്വര,ശിവലക്ഷ്മി,ഗോഡ്‍ലി,നയന എന്നിവരുടെ ടീം ഡോക്കുമെന്റേഷനിൽ ഒന്നാമതെത്തി ഫൈനലിലിടം നേടി.