മാതാ എച്ച് എസ് മണ്ണംപേട്ട/REPORT 2014-15
2014-2015 അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായി ഗോഡ്വിന്‍ സി ബൈജുവിനേയും ചെയര്‍പേഴ്സണ്‍ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു. ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളില്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തില്‍ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. ഉപജില്ല സാമൂഹ്യശാസ്ത്രമേളയില്‍ LP വിഭാഗം സ്റ്റില്‍ മോഡലിന് ഭഗത് എം സനിലും, ആരോമല്‍ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്, സയന്‍സ് Talent Search Exam എന്നിവയില്‍ വിഷ്ണു കെ എന്ന വിദ്യാര്‍ത്ഥിക്ക് ഫസ്റ്റ് with A grade ലഭിച്ചു. സയന്‍സ് Improvised Experiment ല്‍ ക്ലിന്‍സ് ചാക്കോ, ആല്‍ഫിന്‍ ആന്റോ എന്നീ വിദ്യാര്‍ത്ഥികള്‍ രണ്ടാംസ്ഥാനം നേടി. Teaching Aid മത്സരത്തില്‍ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി ഫസ്റ്റ് with A grade കരസ്ഥമാക്കി. IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍ പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ജില്ലാതല മേളയിലും നമ്മുടെ കുട്ടികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു. സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അര്‍ഹതനേടിയിരിക്കുന്നു. ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ചേര്‍പ്പ് ഉപജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരങ്ങളില്‍ നാടന്‍പാട്ട് ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഈ വര്‍ഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാത സ്ക്കൂളിനു ലഭിച്ചു. സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ഇത്രയും നല്ല രീതിയില്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താല്‍പര്യവും സഹായവും ശ്രദ്ധേയമാണ്. എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂള്‍ ലൈബ്രററി വിപുലീകരിക്കാന്‍ മുപ്പതിനായിരം രൂപയോളം നല്‍കിയ സുഭാഷ് ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്. KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു. ഈ അധ്യയനവര്‍ഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികള്‍ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂള്‍ ക്യാമ്പസില്‍ നൂറോളം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിച്ചത്. ഇതിന് വരുന്ന മുഴുവന്‍ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വര്‍ഷം മുതല്‍ ആരംഭിച്ച Accident Insurance പദ്ധതിയില്‍ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എല്‍ എന്നീ അധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു.