ഊർപ്പള്ളി എൽ പി എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
• പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ 2022-2023 കേരള സംസ്ഥാന അധ്യാപക അവാർഡ് ഊർപ്പള്ളി എൽ പി സ്കൂളിലെ ശ്രീ. അബൂബക്കർ മാസ്റ്റർ കരസ്ഥമാക്കി. മികച്ച പഠന പ്രവർത്തനങ്ങളിലൂടെ സ്കൂളിൻ്റെ അക്കാദമിക നിലവാരം ഉയർത്തിയതിൽ അബൂബക്കർ മാസ്റ്ററുടെ സംഭാവന വളരെ വലുതാണ്.
2022 എൽ എസ് എസ് പരീക്ഷയിൽ ഊർപ്പള്ളി എൽ പി സ്കൂളിലെ ഫാത്തിമ ഷിഫ,ഫാത്തിമത്ത് സന, ആയിഷ ഇ എന്നീ വിദ്യാർത്ഥികൾ ഉന്നത വിജയം നേടിയെടുത്തു.
● സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും സംഘടിപ്പിച്ചിട്ടുള്ള 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം’ എന്ന പരിപാടിയോടനുബന്ധിച്ച് സമഗ്രശിക്ഷാ കേരളത്തിന്റെയും മട്ടന്നൂർ ബി ആർ സി യുടെയും നേതൃത്വത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ ഊർപ്പള്ളി എൽ പി സ്‌കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
● വേങ്ങാട് കോംപ്ലെക്‌സ് സ്പോർട്സ് 2022 ൽ കുട്ടി കായിക താരങ്ങളുടെ പ്രയത്നത്താൽ ഊർപ്പള്ളി എൽ പി സ്കൂൾ രണ്ടാംസ്ഥാനം നേടി. രണ്ടാം ക്ലാസ്സിലെ മുഹമ്മദ് ബിലാൽ ഓവർഓൾ ചാമ്പ്യനായി.
● 2022 അലിഫ് അറബിക് ടെസ്റ്റിൽ നാലാം ക്ലാസ്സിലെ ഫാത്തിമ ഷിഫ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കൈവരിച്ചു.
● അൽ മാഹിർ സ്കോളർഷിപ്പിന് ഫാത്തിമ ഷിഫ , ആയിഷ ഇ , ഫാത്തിമത്ത് സന, ജസീറ പി എന്നിവർ മികച്ച സ്കോർ നിലനിർത്തിക്കൊണ്ട് അർഹരായി.
● യൂറിക്ക വിജ്ഞാനോത്സവം വിജയികളായി അന്വയ പി , ദേവപ്രകാശ് മനസൻ, ഫാത്തിമ ഷിഫ , ആയിഷ ഇ തിരഞ്ഞെടുക്കപ്പെട്ടു.