ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 31 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വിപത്താണ് ലഹരിയുടെ ഉപയോഗവും അതിന്റെ കടത്തും . ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്തുന്നതിനായാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന ഘടകമാണ് ദിനാചരണപ്രവർത്തനങ്ങളെ ഏകോപിക്കുന്നത്.

വിദ്യാലയത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ നടപ്പിലാക്കി. പി ടി എ പ്രസിഡന്റ് ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരേയും സ്വാഗതം ചെയ്തു. കാട്ടാക്കട എക്സൈസ് വിമെൻ സിവിൽ എക്സൈസ് ഒാഫീസർ ശ്രീമതി വീവ യോഗം ഉദ്ഘാടനം ചെയ്തു. ഏഴ് ബി വിദ്യാർത്ഥിനി അപർണ എസ് ആർ ലബരി വിരുദ്ധ ഗാനം ആലപിച്ചു. അഞ്ച് എ വിദ്യാർത്ഥിനി അയോണ ജൂവൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലഘു പ്രഭാഷണം നടത്തി. എസ് എം സി ചെയർമാൻ ജി ബിജു ആശംസകൾ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജയിംസ് നന്ദി അറിയിച്ചു.

കൂട്ട് ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം

കാട്ടാക്കട എം എൽ എ അഡ്വ . ഐ ബി സതീഷ് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായ കൂട്ട് എന്ന ലഹരിവിരുദ്ധ ക്ലബിന്റെ ഉദ്ഘാടനം കാട്ടാക്കട വിമെൻ സിവിൽ എക്സൈസ് ഒാഫീസർ ശ്രീമതി വീവ നിർവഹിച്ചു.

ബോധവൽകരണ ക്ലാസ്

കാട്ടാക്കട വിമെൻ സിവിൽ എക്സൈസ് ഒാഫീസർ ശ്രീമതി വീവ ഏഴാം ക്ലാസിലെ കുഞ്ഞുങ്ങൾക്കായി ബോധവൽകരണ ക്ലാസ് എടുത്തു. ലഹരിയുടെ ചതിക്കുഴികൾ എന്തൊക്കെയാണെന്നും എങ്ങനെയെല്ലാം ഈ ചതിക്കുഴികളിൽ നിന്നും രക്ഷപ്പെടാമെന്നും മാഡം വിശദീകരിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് വരുന്ന കേസുകൾ കൂടി വരുന്ന സാഹചര്യത്തിൽ , വിദ്യാർത്ഥികളാണ് അധികവും ചൂഷണം ചെയ്യപ്പെടുന്നത് എന്ന യാഥാർത്ഥ്യം കുഞ്ഞുങ്ങളിലെത്തിക്കുന്നതിന് ക്ലാസിലൂടെ സാധിച്ചു.

ഫ്ലാഷ് മോബ്

ലഹരിയുടെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

പോസ്റ്റർ പ്രദർശനം

ലഹരിയുടെ പ്രത്യാഘാതങ്ങളുടെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളടങ്ങിയ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു.

പോസ്റ്റർ രചന

ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ രചനാ മത്സരം നടത്തി. വിദ്യാർത്ഥികൾ സജീവമായ പങ്കെടുത്തു.