Naseehath43

26 ഓഗസ്റ്റ് 2023 ചേർന്നു
14:03, 26 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseehath43 (സംവാദം | സംഭാവനകൾ) (added Category:തണൽ using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

താരും തളിരും വൻമരം മാനം മുട്ടെ നിൽക്കുന്നു മരമേകുന്ന കായും കനിയും പൊരിയും വയറിനമൃതാകും തണലും കുളിരും നൽകും മരമോ തളര്ന്നോർക്കൊരു താങ്ങാകും അന്തി ഉറങ്ങാൻ പാറി നടക്കും കിളികൾക്കതൊരു കൂടാകും മഴമേഘങ്ങൾ മാടി വിളിച്ചത് ഉലകിൽ കുളിർമഴ പെയ്യിക്കും!