വർഗ്ഗം:എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/പ്രവർത്തനങ്ങൾ/ ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 18 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kdas37002svgvhss2020 (സംവാദം | സംഭാവനകൾ) (വിവരണം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ്   പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിയ ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന്  കുട്ടികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ കൈറ്റ്  നടപ്പിലാക്കിയ പദ്ധതിയാണ് "ലിറ്റിൽ കൈറ്റ്സ്". വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകികൊണ്ട് സർക്കാർ-എയ്ഡഡ് ഹൈ സ്കൂളുകൾക്ക് 2018-19 മുതൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ് ) അംഗീകാരത്തോടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം2018 ജനുവരി 22ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. കിടങ്ങന്നൂർ എസ് വി ജി വി എച്ച് എസ് എസ്സിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അനുവദിക്കുകയും പ്രത്യേക അഭിരുചി പരീക്ഷ നടത്തി 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യബാച്ചിന്റെ  പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബുധനാഴ്ച കളിലെ ഒരുമണിക്കൂർ ക്ലാസ്, സ്കൂൾ ഉപജില്ല ജില്ല സംസ്ഥാന തലത്തിലുള്ള ക്യാമ്പുകൾ, ഡിജിറ്റൽ മാഗസിൻ നിർമ്മാണം, വ്യക്തിഗത അസൈൻമെന്റ്, ഗ്രൂപ്പ് അസൈൻമെന്റ് എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രാഫിക്സ്& ആനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിംഗ്& ഇന്റർനെറ്റ്,  റോബോട്ടിക്സ്, ഇലക്ട്രോണിക്സ് എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ അവസരമൊരുക്കുന്നു. കൂടാതെ "വർണ്ണം"(2018-19), "ജാലകം"(2019-2020) എന്നീ രണ്ടു ഡിജിറ്റൽ മാഗസിനും പ്രസിദ്ധീകരിച്ചു. ഫോട്ടോഗ്രാഫിയിൽ മികച്ച പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾതല പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. ആദ്യ ബാച്ചിലെ 40 കുട്ടികളും എ ഗ്രേഡ് നേടി ഗ്രേയ്സ് മാർക്കിന് അർഹത നേടി. ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ ടി കൂട്ടായ്മ അന്വേഷണാത്മകവും സർഗ്ഗാത്മകവും ആക്കാൻ കൈറ്റ് മാസ്റ്റേഴ്സ് അവരോടൊപ്പം തന്നെ പരിശ്രമിക്കുന്നു. സാങ്കേതികവിദ്യയിൽ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു.

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.