ഗവൺമെന്റ് വി.എച്ച്.എസ്.എസ് കോട്ടുകാൽ/എന്റെ വിദ്യാലയം

14:20, 17 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44033 (സംവാദം | സംഭാവനകൾ) (2)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2001 എസ്. എസ്. എൽ. സി. ബാച്ചിന്റെ ആദ്യ സംഗമം 2023 july മാസംനടത്തുകയുണ്ടായി. പൂർവ വിദ്യാർത്ഥി സംഗമം ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. തുടർന്ന് അദ്ധ്യാപകർക്ക് പൊന്നാടയും മൊമെന്റവും നൽകി ആദരിച്ചു. നമ്മുടെ സ്കൂളിലെ പൂർവവിദ്യാർഥിയും വി. എച്ച്. എസ്. ഇ. വൊക്കേഷണൽ ഇൻസ്‌ട്രക്ടറുമായ ബിജു സർ അദ്ദേഹത്തിന്റെ സ്കൂൾ ജീവിതവും അധ്യാപന ജീവിതവും പങ്കുവെച്ചു. . സ്കൂൾ ജീവിതത്തിലെ മനോഹരവും മറക്കാനാകാത്തതുമായ അനുഭവം സുഹൃത്തുക്കളോട് പങ്കുവച്ചത് പഴയ കാലത്തേക്ക് നമ്മെ നയിച്ചു. എല്ലാവരും സന്തോഷത്തോടും അഭിമാനത്തോടുമാണ് റിയൂണിയനിൽ പങ്കെടുത്തത്. കുറച്ചു കൂട്ടുകാർ കുടുംബമായി പങ്കെടുത്തു. കുഞ്ഞുങ്ങളുടെ പ്രോഗ്രാമും അവരുടെ സന്തോഷവുമൊക്കെ നല്ല അനുഭവം ആയിരുന്നു.  നമ്മളാൽ കഴിയുന്ന ചെറിയ സംഭാവന സ്കൂളിന് നൽകാൻ സാധിച്ചു.