കെ വി ആർ എച്ച് എസ്, ഷൊറണൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.24 അംഗങ്ങള്ള ഒരു ബാച്ചായാണ് 2019 മുതൽ ക്ലബ് പ്രവർത്തിക്കുന്നത്.എല്ലാ ബുധനാഴ്ച്ചയും വൈകീട്ട് ഒരു മണിക്കൂർ ആണ് പ്രവർത്തന സമയം.


ലിറ്റിൽ കൈറ്റ്സ് ഭരണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് : ദിലീപ് പി

കൺവീനർ ഹെഡ്മാസ്റ്റർ: ഷീലാദേവി എം.എൻ

വൈസ് ചെയർപേഴ്സൺ 1: എംപിടിഎ പ്രസിഡൻറ് സിന്ധു

ജോയിൻറ് കൺവീനർ 1: കൈറ്റ് മാസ്റ്റർ മണികണ്ഠൻ ടി

ജോയിൻറ് കൺവീനർ 2: കൈറ്റ്സ് മിസ്ട്രസ്സ് ചിത്ര മേനോൻ. എസ്

കുട്ടികളുടെ പ്രതിനിധികൾ: ലിറ്റൽകൈറ്റ്സ് ലീഡർ

കുട്ടികളുടെ പ്രതിനിധികൾ: ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ

2023

ലിറ്റിൽ കൈറ്റ്സ് ഭരണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് : സുദേഷ്

കൺവീനർ ഹെഡ്മാസ്റ്റർ: ഷീന കെ ആർ

വൈസ് ചെയർപേഴ്സൺ 1: എംപിടിഎ പ്രസിഡൻറ് അജിത

ജോയിൻറ് കൺവീനർ 1: കൈറ്റ് മിസ്ട്രസ്സ് നിഷ കെ

ജോയിൻറ് കൺവീനർ 2: കൈറ്റ്സ് മിസ്ട്രസ്സ് ചിത്ര മേനോൻ. എസ്

കുട്ടികളുടെ പ്രതിനിധികൾ: ലിറ്റൽകൈറ്റ്സ് ലീഡർ

കുട്ടികളുടെ പ്രതിനിധികൾ: ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ക്യാമ്പ്

2022 ജനുവരി 20 ന് സ്ക്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മുതൽ 4.30 വരെ ആയിരുന്നു സമയം.കൈററ്സ് മാസ്റ്റർ, മിസ്ട്രസ്സ് എന്നിവർ ക്സാസ് കൈകാര്യംചെയ്തു. ആനിമേഷൻ,സ്‍ക്രാച്ച്, മൊബൈൽ ആപ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്നതായിരുന്നു ക്യമ്പ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ക്യാമ്പ് നടന്നത്.കളിയിലൂടെ ഗ്രൂപ്പ് തിരിഞ്ഞ് പ്രവര്ത്തനങ്ങൾ നടന്നു.അസൈൻമെന്റ് പ്രവർത്തനങ്ങൾക്കായിഅധിക സമയം നൽകി.മാസ്റ്റർ ട്രെയിനർ സുഷേൻ സാർ ക്യാമ്പിൽ മേൽനോട്ടം വഹിച്ചു.സ്ക്കൂൾ ഹെഡ്‍മിസ്ട്രസ്സ് എം എൻ ഷീലാദേവി ഉദ്ഘാടനം നിർവ്വഹിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാമ്പ്