ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/Say No To Drugs Campaign
ദൃശ്യരൂപം
ലഹരിവിരുദ്ധ ദിനം 2023
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ ലഹരിവിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധ റാലി ഹെഡ്മാസ്റ്റർ വിജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ, പ്രഭാഷണംഎന്നിവ നടത്തി.ലഹരിക്കെതിരെ കേഡറ്റുകളായ ഗൗതമിയും ശ്രീദുർഗയും അവതരിപ്പിച്ച നൃത്ത ശില്പം ഏറെ ഹൃദ്യമായിരുന്നു.സമീപത്തെ കടകളിൽ കേഡറ്റുകളുടെ നേതൃത്വത്തിൽ ലഹരിവസ്തുക്കൾ വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല എന്ന സന്ദേശം നൽകി.ഡെപ്യൂട്ടി എച്ച്. എം. വിനിത കുമാരി, അധ്യാപകരായ ഷിയാദ് ഖാൻ, ചന്ദ്രബാബു,ശോഭ എന്നിവർ നേതൃത്വം നൽകി.




