ജി യു പി എസ് നാദാപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 30 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NPSalahudeen (സംവാദം | സംഭാവനകൾ) (പുതിയവ ചേർത്തു)

USS EXAMINATION

കേരളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ സർക്കാർ വിദ്യാലയം (2019-20)

കേളത്തിൽ ഏറ്റവും കൂടുതൽ യു എസ് എസ് നേടിയ പൊതു വിദ്യാലയങ്ങളിൽ നാലാം സ്ഥാനം (2019-20)

World Mental Health Day-2021

കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസും ഗവ. മെന്റൽ ഹെൽത്ത് സെന്ററും സംയുക്തമായി ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിഡിയോഗ്രഫി മത്സരത്തിൽ ശ്രേയ പി ഒന്നാം സ്ഥാനം കരസ്ഥമാക്കി (10.10.2021)

അക്ഷരമുറ്റം ക്വിസ്-2021

ദേശാഭിമാനി പത്രം സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ നിയ എസ് അനിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനവും കോഴിക്കോട് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

റിപബ്ലിക് ദിനം ക്വിസ്-2022

കല്ലാച്ചി ഗവ. എച്ച് എസ് എസ് സംഘടിപ്പിച്ച റിപബ്ലിക് ദിന ക്വിസിൽ യു പി വിഭാഗത്തിൽ നിയ എസ് അനിൽ ഒന്നാം സ്ഥാനം നേടി

അലിഫ് അറബിക് റ്റാലന്റ് ടെസ്റ്റ്

2022 ത്വബഹി അഹ്മദ് നാദാപുരം ഉപജില്ലയിൽ മൂന്നാം സ്ഥാനം നേടി.

വിദ്യാരംഗം കലാ സാഹിത്യവേദി

  • 2022 രക്ഷിതാക്കൾക്കുള്ള സാഹിത്യ പ്രശ്നോത്തരിയിൽ അധ്യാപകനായ രവി ചങ്ങരംകണ്ടിയിൽ നാദാപുരം ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി. റ്റി.ഐ.എം.ജി.എച്ച്.എസ്.എസ്. നെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.
  • 2022 വിദ്യാരംഗം കലാ സാഹിത്യവേദിയും തൂണേരി ബി.ആർ.സി യും സംയുക്തമായി സംഘടിപ്പിച്ച ഉപജില്ലാ തല വായനദിന മത്സരങ്ങളിൽ ദേവിക (രണ്ടാം സ്ഥാനം- എൽ പി ചിത്രരചന), കെൻസ റിയാസ് (ഒന്നാം സ്ഥാനം- യു പി ജലച്ഛായം) എന്നിവർ മികവ് തെളിയിച്ചു.