പ്രവേശനോത്സവം (ജൂൺ 1)

2023 -2024  അധ്യയന വർഷത്തിലെ പ്രവേശനോത്സവം വളരെ വർണ്ണശമ്പളമായിരുന്നു .ആമ്പലൂർ പഞ്ചായത്തുതല ഉത്‌ഘാടനം സ്കൂളിൽ വച്ച് നടന്നു .വാർഡ് മെമ്പർ രാജൻ പാണറ്റിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു പൗലോസ്  ഉത്‌ഘാടനം നിർവഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി സ്വാഗതം ആശംസിച്ചു . വിവിധ വാർഡ് മെമ്പർമാരും പരിപാടിയിൽ സന്നിഹിതരായി .പുതിയതായി സ്കൂളിൽ ചേർന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .തുടർന്ന്  എല്ലാ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .സ്കൂളിന്റെ ലോഗോ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ പ്രകാശനം ചെയ്തു .

അക്കാദമിക മാസ്റ്റർ പ്ലാൻ

2023 -2024 അധ്യയന വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ വിശദമായ ചർച്ചക്ക് ശേഷം തയാറാക്കി .അതിനായി പ്രത്യേക എസ്  ആർ ജി യോഗവും പ്രധാനാധ്യാപികയുടെ അധ്യക്ഷതയിൽ ചേർന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ആസൂത്രണം ചെയ്ത പദ്ധതിയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ . വിദ്യാലയത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോയി പഴയ അവസ്ഥയേയും നിലവിലെ അവസ്ഥയേയും പരിഗണിച്ചു കൊണ്ട് പ്രയോഗത്തിൽ വരുത്താർ ഉദ്ദേശിക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളെ ആസൂത്രണം ചെയ്യുകയാണ് ഇതിന്റെ ലക്ഷ്യം.

പരിസ്ഥിതി ദിനാചരണം (ജൂൺ 5)

  ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി  ദിനം വളരെ സമുചിതമായി ആഘോഷിച്ചു .രാവിലെ 9 .45 ന്  നടന്ന ചടങ്ങിന് പി ടി എ  പ്രസിഡന്റ് നിസ്സാർ   അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു .പരിസ്ഥിതിദിന സന്ദേശം സ്കൂളിലെ സയൻസ് അധ്യപിക  ശരണ്യ കൃഷ്ണ കെ നൽകി .

                                                                 പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിക്കുകയും അവയേന്തി പരിസ്ഥിതിദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.ക്ലാസ്സ്‌തലത്തിൽ  ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ കൃഷ്ണപ്രിയ ടി എസ് ഒന്നാം സ്‌ഥാനവും നാലാം ക്ലാസ്സിലെതന്നെ നീലിമ ടി എസ്  രണ്ടാം സ്ഥാനവും കരസ്ഥമാക്കി യു പി വിഭാഗത്തിൽ  ഏഴാം ക്ലാസ് വിദ്യാർത്ഥികളായ വിഷ്ണുപ്രിയ കെ എസ്  ,മനു ദേവ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .കൂടാതെ പഞ്ചായത്തിൽ നിന്നും വൃക്ഷ തൈകൾ  കുട്ടികൾക്ക് വിതരണം ചെയ്തു.സ്കൂൾ അങ്കണത്തിൽ വാർഡ്  മെമ്പർ രാജൻ പാനാട്ടിൽ ,പി ടി എ പ്രസിഡന്റ് നിസാർ കെ ഇ ,പ്രധാനാധ്യാപിക എൽസി പി പി എന്നിവർ ചേർന്ന്  കണിക്കൊന്ന നടുകയും ചെയ്തു .

2022-23 വരെ2023-242024-25