സ്കൂളിലെ കലാമേളകൾ, വാർഷിക പരിപാടികൾ, ക്യാമ്പുകൾ, പ്രവേശനോത്സവം, സബ്ജില്ലാ മേളകൾ, റേഡിയോ സ്റ്റേഷൻ തുടങ്ങിയ പരിപാടികളുടെ ഉത്തരവാദിത്തങ്ങളാണ് ആർട്സ് ക്ലബ്ബ് നിർവഹിക്കുന്നത്.

അവസാനമായി നടന്ന വേങ്ങര സബ്ജില്ലാ ജനറൽ കലോത്സവത്തിൽ ഓവറോൾ പതിനൊന്നാം സ്ഥാനവും അറബി കലോത്സവത്തിൽ നാലാം സ്ഥാനവും നേടാൻ ഒളകര ജിഎൽപി സ്കൂളിന് സാധിച്ചു. അറബി കലോത്സവത്തിലെ പദ നിർമാണത്തിൽ ഒന്നാം സ്ഥാനവും ജനറൽ കലോത്സവത്തിലെ നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും കഥാകഥന മത്സരത്തിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള ഗ്രീഷ്മ ടീച്ചറും അപർണ എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2022-2023

കലാമേള

 
 
 
 
 
 
 
 
 
 

106ാം വാർഷികം

സ്കൂളിലെ 106ാം വാർഷികം വിപുലമായി ആഘോഷിച്ചു. AMAAZIA 2K23 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ മിമിക്രി ആർടിസ്റ്റും ഗായകനുമായ ജലീൽ മാസ്റ്റർ പരപ്പനങ്ങാടി മുഖ്യാഥിതിയായി.

വിദ്യാർത്ഥികളുടെ സംഘ നൃത്തം, ഒപ്പന,ദഫ്മുട്ട്, കോൽക്കളി തുടങ്ങിയ നിരവധി കലാപരിപാടികൾ അരങ്ങേറി. പരിപാടി പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനം ചെയ്തു.

ജലശ്രീ ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ പുറത്തിറക്കിയ 'ജീവാമൃതം' മാഗസിൻ ഇതോടൊപ്പം പ്രകാശനം ചെയ്തു.

വാർഡംഗം തസ്ലിന സലാം അദ്ധ്യക്ഷത വഹിച്ചു. പൂങ്ങാടൻ സൈതലവി, ഇബ്രാഹീം മൂഴിക്കൽ, കെ.എം പ്രദീപ് കുമാർ,  എന്നിവർ സംബന്ധിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസ്സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ നേതൃത്വം നൽകി.

കലാമേള

 
 
 

2021-22

ഓൺലൈൻ കലാമേള

കോവിഡ് മഹാമാരി കാരണം ഇത്തവണത്തെ കലോത്സവം ഓൺലൈനായാണ് സംഘടിപ്പിച്ചത് വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. വൈവിധ്യങ്ങളായ പരിപാടികളുമായി വിദ്യാർത്ഥികൾ എത്തി. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലും യൂട്യൂബ് ചാനലിലും രക്ഷിതാക്കളിലേക്കെത്തിച്ചു. തങ്കു പൂച്ചയുമായി ഓൺലൈൻ കാലത്ത് പ്രസിദ്ധയായ സായി ശ്വേത ടീച്ചർ ഉദ്ഘാടനം ചെയ്തു. വേങ്ങര സബ്ജില്ലാ എ.ഇ.ഒ ബാലഗംഗാധരൻ കലോത്സവം ഉദ്ഘാടനം ചെയ്തു. സോമരാജ് പാലക്കൽ,അബ്ദുൽ കരീം കാടപ്പടി ഗ്രീഷ്മ പി.കെ തുടങ്ങിയവർ സംസാരിച്ചു. പി ടി എ പ്രസിഡന്റ് പി പി സെയ്ദ് മുഹമ്മദ് അദ്ധ്യക്ഷനായി.

 

2019-20

അരങ്ങ് 19

2019-20 വർഷത്തെ സ്കൂൾ കലോത്സവം എച്ച് എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. അരങ്ങ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികൾ അരങ്ങേറി. താളം, ലയം രാഗം, ഭാവം എന്നീ നാലു ഗ്രൂപ്പുകളായി മത്സരിച്ച അരങ്ങ് 2K19 ൽ താളം ഗ്രൂപ്പ് വിജയികളായി. വിജയികൾക്ക് എച്ച് എം എൻ വേലായുധൻ ഉപഹാരങ്ങൾ നൽകി. മിൻഹ.എ യ്ക്കായിരുന്നു കലാതിലക പട്ടം. ചുള്ളിയാലപ്പുറം സ്നേഹതീരം കൂട്ടാഴ്മയായിരുന്നു കലാമേളയിലെ ട്രോഫികൾ സ്പോൺസർ ചെയ്തിരുന്നത്.

 
 
 
 
 

2018-19

തക്കാരം കലാമേള 18

2018-19 വർഷത്തെ സ്കൂൾ കലോത്സവം എച്ച് എം എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ വിവിധ ഇനം പരിപാടികൾ അരങ്ങേറി. തക്കാരം എന്ന പേരിൽ പാലട, സേമിയ, ഫലൂദ, അലീസ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി മത്സരിച്ച മേളയിൽ സേമിയ ഗ്രൂപ്പ് വിജയികളായി. വിജയികൾക്ക് പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങൾ ഉപഹാരങ്ങൾ നൽകി.

 
 
 
 
 
 
 
 
 
 
 
 
 

ഒയാസിസ് 101-ാം വാർഷികം

ഒളകര ഗവ എൽ പി സ്കൂൾ 101 -ാം വാർഷികം ആഘോഷിച്ചു. ഗായിക മെഹറിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ സപ്ലിമെന്റ് “ഒളകര ന്യൂസ് ' പ്രകാശനം ചെയ്തു. പി ടി എ ഭാരവാഹികളെ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി ടി എ പ്രസിഡന്റ് പി പി സെയ്ദ് മുഹമ്മദ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ, വി ജംഷീദ് സംസാരിച്ചു.

 
 
 
 
 
 
 
 

2017-18

കലാമേള

2017-18 വർഷത്തെ സ്കൂൾ കലോത്സവം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ഉണർവ് എന്ന പേരിൽ താളം, രാഗം, ലയം, സ്വരം എന്നീ ഗ്രൂപ്പുകളാക്കിയായിരുന്നു കലാമേള അരങ്ങേറിയത്. പി.ടി.എ വൈസ് പ്രസിഡന്റ് ഇബ്രാഹീം മൂഴിക്കൽ, മെമ്പർ യു.പി സിറാജ് ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. പി.ടി.എ പ്രസിഡന്റ് സെയ്ദു മുഹമ്മദ് പരിപാടിയുടെ അദ്ധ്യക്ഷനായി. വിജയികൾക്ക് പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങൾ ഉപഹാരങ്ങൾ നൽകി.