അക്കാദമിക് പ്രവർത്തനങ്ങൾതുടർന്നുവായിക്കുക

15:11, 5 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറിവിന്റെ അര്‍ക്കാംശുവാല്‍ സഹസ്രക്കണക്കിന് സഹജീവികളുടെ അജ്ഞതയകറ്റി വിജ്ഞാന നിറകുംഭങ്ങളാക്കുകയാണ് സെന്റ് ജോണ്‍സെന്ന വിദ്യാശ്രീകോവില്‍ വിജ്ഞാന തൃഷ്ണയാല്‍ എത്തുന്ന കുരുന്നുകളെ സനാതനധര്‍മ്മത്തിന്റെ പന്ഥാവിലൂടെ കൈപിടിച്ചു നടത്താന്‍ എന്നും ദത്തശ്രദ്ധയാണ് ഈ വിദ്യാപീഠം. സ്‌കൂളിന്റെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ കഠിനാദ്ധ്വാനം ചെയ്തുവരുന്നു. 2016 മാര്‍ച്ചില്‍ നടന്ന S.S.L.C. പരീക്ഷയില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ 100% വിജയം കൈവരിച്ചു. പഠനം കാര്യക്ഷമമാക്കുന്നതിനുവേണ്ടി മെയ് മാസത്തില്‍തന്നെ ക്ലാസ്സുകളാരംഭിച്ചു; പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന, എല്ലാ ക്ലാസ്സുകളിലെയും കുട്ടികള്‍ക്ക് remedial coaching നല്‍കി വരുന്നു. കൂടാതെ അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മാസം തോറും Class P.T.A. കള്‍ കൂടുകയും ചെയ്യുന്നു. മാസം തോറും Unit Test കള്‍ നടത്തി മെഡലുകളും പ്രോത്സാഹനസമ്മാനങ്ങളും നല്‍കിവരുന്നു.