എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:53, 5 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
എസ്​ കെ എം ജെ എച്ച്എസ്എസ് കല്പറ്റ
വിലാസം
കല്‍പ്പറ്റ

വയനാട് ജില്ല
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-01-2017Sreejithkoiloth



ചരിത്രം

വയനാട് ജില്ലയിലെ ആദ്യത്തെ ഹൈസ്കൂളാണ് എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍.1944ല്‍ സ്ഥാപിച്ച ഈവിദ്യാലയം പുളിയാര്‍മല ജൈനക്ഷേത്രത്തിന് സമീപം ‌‌‌‌‌‌താല്‍ക്കാലികമായി നിര്‍മ്മിച്ച കെട്ടിടത്തിലാണ് ആരംഭിച്ചത്.1948 ലാണ് ഇന്നത്തെ കെട്ടിടത്തില്‍ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്.തികച്ചും സാമൂഹിക സേവനം മാത്രം ലക്ഷ്യം വെച്ചാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്.ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി മറ്റു ജില്ലകളെ ആശ്രയിക്കേണ്ടിയിരുന്നതിനാല്‍ ആ സ്വപ്നം മാറ്റിവെക്കേണ്ടി വന്ന വയനാടന്‍ജനതയ്ക്ക് ഏറെ ആശ്വാസമായിരുന്നു എസ്.കെ.എം.ജെ.ഹൈസ്കൂള്‍.ശ്രി,എം.കെ.ജിനചന്ദ്രന്‍ എന്ന മനുഷ്യസ്നേഹിയുടെ നിരന്തരമായ ശ്രമഫലമായാണ് ഈ വിദ്യാലയം നിലവില്‍ വന്നത്. തുടക്കത്തില്‍ 84 വിദ്യാര്‍ഥികളും 4 അധ്യാപകരുമാണ് ഇവിടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്.വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നവരായിരുന്നതുകൊണ്ട് ചില വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു.ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ സ്കൂളിനോടുചേര്‍ന്നും

പെണ്‍കുട്ടികുട്ടികള്‍ക്കായി കന്യാഗുരുകുലമെന്ന പേരില്‍ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ അമ്പത് മീറ്റര്‍ അകലെയായും സ്ഥാപിച്ചു.1948ലാണ്ഈ വിദ്യാലയത്തിലെ

കുട്ടികള്‍ ആദ്യമായി എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്.അന്ന് പരീക്ഷാകേന്ദ്രം കോഴിക്കോടായിരുന്നു.2000 ആഗസ്റ്റ് മാസത്തില്‍ മൂന്ന് ബാച്ചുകളുള്ള ഹയര്‍ സെക്കണ്ടറി ഈ വിദ്യാലയത്തില്‍ ആരംഭിച്ചു. ബാലന്‍ മാസ്റ്റര്‍ ആദ്യ പ്രിസിപ്പലായി ചുമതലയേറ്റു. 24-11-2001 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. എ.കെ. ആന്റണി ഹയര്‍സെക്കണ്ടറിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇപോള്‍ 17 അധ്യാപകരും 2 ലാബ് അസിസ്റ്റന്റ്മാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

വയനാട് കലക്ട്രേറ്റിന് സമീപം എന്‍. എച്ച്. 212ന് അരികിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. 25 ഏക്കര്‍ ഭൂമിയില്‍ 3കെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.2ലൈബ്രറികളും 3കബ്യൂട്ടര്‍ ലാബുകളും 2സയന്‍സ് ലാബുകളും എസ്.കെ.എം.ജെ.സ്കൂളിന് സ്വന്തമായുണ്ട്.ഇത് കൂടാതെ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 8ഉം ഹൈ സ്കൂള്‍ വിഭാഗത്തില്‍ 16ഉം യു.പി. വിഭാഗത്തില്‍11ഉം ക്ലാസ് മുറീകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

1949ല്‍ശ്രീ.എംകെ.ജിനചന്ദ്രന്‍എസ്.കെ.എം.ജെ.ഹൈസ്കൂളിന്റെ ഇപ്പോഴത്തെ കെട്ടിടം നിര്‍മ്മിച്ചു.പ്രസ്തുത കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം അന്നത്തെ മദിരാശി മന്ത്രി ശ്രീ.കെ.മാധവമേനോന്‍ നിര്‍വഹിച്ചു.ഇതിന്റെ ഉദ്ഘാടനം അന്നത്തെ ലോകസഭാ സ്പീക്കര്‍ ശ്രീ.ജി വി.മാവ് ലങ്കര്‍ നിര്‍വഹിച്ചു. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ. എം.കെ.കൃഷ്ണ മോഹന്‍ സ്കൂളിന്റെ ഭരണച്ചുമതല ഏറ്റെടുത്തു.ശ്രി.കൃഷ്ണമോഹന്റെ അകാലവിയോഗത്തെ തുടര്‍ന്ന് ശ്രി.എം.ജെ.വിജയപത്മന്‍ സ്കൂളിന്റെ സാരഥ്യം എറ്റെടുത്തു.എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു പൊതുവെ നടമാടുന്ന അഴിമ തികള്‍ ഒന്നുംതന്നെ തൊട്ടുതീണ്ടിയിട്ടില്ലാത്ത അപുര്‍വം സ്ഥാപനങ്ങളീല്‍ ഒന്നാണ് എസ്.കെ.എം.ജെ. ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണസഭയിലെയും രണ്ടാം ലോകസഭയിലെയും അംഗമെന്ന നിലയില്‍ ശ്രീ.എം.കെ ജിനചന്ദ്രന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് നല്‍കിയ സേവനങ്ങള്‍ നിസ്തുലമാണ്.ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ ഒരു ജീവിതവീക്ഷണം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും അര്‍പ്പണമനോഭാവവും യുവതലമുറയ്ക്ക് മാര്‍ഗദര്‍ശകമായിത്തീരുക എന്ന ലക്ഷ്യംവെച്ച് ചന്ദ്രപ്രഭാചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ സഹായത്തോടെ,എസ്.കെ എം ജെ.ഹയര്‍സെക്കന്ററി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് എം കെ ജിനചന്ദ്രന്‍ സ്മാരക അവാര്‍ഡ്.ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള ഉപന്യാസരചന യ്ക്കാണ് അവാര്‍ഡ് നല്കപ്പെടുന്നത്.

മുന്‍ സാരഥികള്‍

.- സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


പി.എച്ച് .രാമഅയ്യര്‍, എം,കെ.അപ്പുണ്ണി മേനോന്‍,ഇ.എസ്.ഗോപാലകൃഷ്ണ അയ്യനര്‍, എം.നാരായണ ന്‍ നമ്പ്യാര്‍, എം.എ.ശിവരാമ കൃഷ്ണന്‍, പി.കെ.വെങ്കിടേശ്വരന്‍, എ.ഗോപാലകൃഷ്ണന്‍, പി.നാരായണന്‍ നമ്പ്യാര്‍, എം.ഡി.ഗോപാലകൃഷ്ണന്‍, പി.ഒ.ശ്രീധരന്‍ നമ്പ്യാര്‍, എം.ഡി.അഭിനന്ദനകുമാര്‍, ബാലന്‍ കൂറാറ, ടി.പി.സതീദേവി, പി.പി.സൗദാമിനി,പി.വി.ശ്രീനിവാസന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.621347,76.087151| zoom=14}}