കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എസ്.എസ്.എൽ.സിക്ക് തുടർച്ചയയായി രണ്ടാം വർഷവും നൂറ് മേനി 

കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിനെ സംബന്ധിച്ചിടത്തോളം ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി രണ്ടാം വർഷവും 100 % വിജയം നേടാൻ സാധിച്ചു.  26 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയം കരസ്ഥമാക്കുകയും ചെയ്തു.  10 കുട്ടികൾ 9 വിഷയങ്ങളിൽ എ പ്ലസ്  കരസ്ഥമാക്കി.

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ

സബ് ജില്ലാ തല അറബിക് ടാലെന്റ്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർസെക്കണ്ടറിക്ക് ഇരട്ട നേട്ടം 

കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തളിപ്പറമ്പ് സൗത്ത് സബ് ജില്ല അലിഫ് ടാലന്റ് ടെസ്റ്റ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. 57 സ്കൂളുകളിൽ നിന്ന് 4 വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂൾ, ഹയർസെക്കന്ററി തലങ്ങളിൽ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ അമീന വി കെ, റന ഫാത്തിമ പി വി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.