ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 16 ജൂലൈ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) (പ്രാണവായു . പുസ്തക ചർച്ച സംഘടിപ്പിച്ചു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രാണവായു: പുസ്തക ചർച്ച സംഘടിപ്പിച്ചു.

14/07/2023

ചെറുപുഴ :ചെറുപുഴ ജെ.എം. യു.പി സ്കൂൾ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പുസ്തക ചർച്ച സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാടിന്റെ പ്രാണവായു എന്ന കഥയെ ആസ്പദമാക്കിയാണ് ചർച്ച സംഘടിപ്പിച്ചത്. ചിറ്റാരിക്കാൽ ബി ആർ സി ട്രെയിനർ പി. പുഷ്പാകരൻ ചർച്ച നയിച്ചു. ചടങ്ങിൽ  പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് സത്യവതി സ്വാഗതവും  വിദ്യാരംഗം കൺവീനർ പി.വി. തന്മയ നന്ദിയും പറഞ്ഞു. ശ്രീദേവ് ഗോവിന്ദ്, നിഹാര ഗിരീഷ്, അന്ന കാതറിൻ, നിദ ഫാത്തിമ എനീ കുട്ടികളും അധ്യാപകരായ കെ എസ് ശ്രീജ ,പി നിഷ,റോബിൻ വർഗീസ്, ടി പി പ്രഭാകരൻ,കെ സതീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിച്ചു. പരിപാടിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ചെയർമാൻ വി.വി അജയകുമാർ നേതൃത്വം നൽകി. പ്രാണവായു എന്ന കഥ ഇന്നത്തെ സമൂഹത്തോട് വിളിച്ചു പറയുന്ന സത്യം എന്താണെന്ന് കഥ അവതാരകനായ പി പുഷ്പാകരൻ മാസ്റ്റർ വിശദീകരിച്ചു. കഥയുടെ പ്രത്യേകതകളും കഥയിൽ എന്തൊക്കെയാണ്  നമ്മുക്ക് മനസ്സിലാക്കാനുള്ളത് എന്നും ചർച്ചയിൽ പങ്കെടുത്തവർ സംസാരിച്ചു. ഇന്ന് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വളരെ വർഷങ്ങൾക്കു മുമ്പ് തന്നെ കഥാകാരൻ മനസ്സിലാക്കിക്കൊണ്ട് ലോകത്തെ അറിയിച്ചു . ആ അറിവ് ഒരു തിരിച്ചറിവായി നമ്മുടെ സമൂഹം കണക്കാക്കണമെന്നും അഭിപ്രായമുയർന്നു. കഥയെ കീറിമുറിച്ച് കഥാകാരൻ കടന്നുചെന്ന മേഖലകളിലൂടെ സഞ്ചരിച്ചു കൊണ്ട് കഥയുടെ എല്ലാ പ്രത്യേകതകളും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

പ്രാണവായു . പുസ്തക ചർച്ച സംഘടിപ്പിച്ചു.
പ്രാണവായു . പുസ്തക ചർച്ച സംഘടിപ്പിച്ചു.

വായനാദിനവും; വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനോദ്ഘാടനവും.

19/06/2023

ചെറുപുഴ : ചെറുപുഴ ജെ.എം.യു.പി.സ്കൂളിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ വായന ദിന പ്രതിജ്ഞ, വായനയുടെ പ്രാധാന്യം നൽകുന്ന വാക്യങ്ങൾ അവതരണം, നാടൻ പാട്ട്, പ്രസംഗം എന്നിവ നടത്തി. സീനിയർ അസിസ്റ്റന്റ് കെ സത്യവതി വായന ദിന സന്ദേശം നൽകി.

ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങിൽ ചെറുപുഴ ഗ്രാമീണ വായനശാല സ്കൂളിനെ ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. കന്നിക്കളം നവജ്യോതി കോളേജ് ഡയറക്ടർ ഫാദർ സിജോയി പോൾ ദത്തെടുക്കൽ പ്രഖ്യാപനം നടത്തി. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ. സത്യവതി അധ്യക്ഷയായി. പയ്യന്നൂർ താലൂക്ക് ഗ്രന്ഥശാല കൗൺസിൽ പ്രസിഡണ്ട് കെ.ദാമോദരൻ മാസ്റ്റർ സ്കൂളിന് പുസ്തങ്ങൾ കൈമാറി. ചെറുപുഴ ഗ്രാമീണ വായനശാല പ്രസിഡണ്ട് വി കൃഷ്ണൻ മാസ്റ്റർ, മാനേജർ കെ.കെ.വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി ഇ.ജയചന്ദ്രൻ , SRG കൺവീനർ പി.ലീന എന്നിവർ ആശംസ നേർന്നു സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ചെയർമാൻ വി.വി. അജയകുമാർ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ പി.വി. തന്മയ നന്ദിയും പറഞ്ഞു.

തുടന്ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം കില ഫാക്കൽട്ടി ആർ.പി.ശ്രീധരൻ നടത്തി. തുടർന്ന് പ്രശസ്ത പിന്നണി ഗായകനും ബെസ്റ്റ് ഓഫ് ഇന്ത്യ വേൾഡ്അവാർഡ് ജേതാവും ഫ്ലവേഴ്സ് ടി.വി. കോമഡി ഉത്സവം ഫെയിം ആയ കുഞ്ഞികൃഷ്ണൻ കമ്പല്ലൂർ പാട്ടിന്റെ അനന്തസാഗരത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിച്ചു. വിവിധ പരിപാടികളാണ് വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും നടത്തുന്നത്.

വായനാ ദിനവും; വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും.
വായനാ ദിനവും; വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനവും.

ചെറുപുഴ ജെ.എം.യു.പി സ്‌കൂളിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു.

21/02/2023

ചെറുപുഴ ജെ എം യു പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ലോക മാതൃഭാഷ ദിനാചരണം സംഘടിപ്പിച്ചു. ഭാസ്ക്കര പ്പണിക്കർ ബാലസാഹിത്യ പുരസ്കാര ജേതാവും പ്രശസ്ത എഴുത്തുകാരിയും,അധ്യാപികയുമായ ശ്രീമതി പ്രേമജ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടും വ്യത്യസ്തങ്ങളായ നിരവ പല സവിശേഷതകളും ഉണ്ട് വ്യത്യസ്തങ്ങളായ ഓരോ സവിശേഷതയുമുളള ഓരോ ഭാഷകളെ സംരക്ഷിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെ 2000 മുതലാണ് യുനെസ്കോ ലോക മാതൃഭാഷ ദിനം ആചരിച്ചു തുടങ്ങിയത്. പിന്നീട് ഇങ്ങോട്ട് എല്ലാവർഷവും ഫെബ്രുവരി 21 ലോക ജനത മാതൃഭാഷക്കായി നീക്കിവെച്ചു. ലോക മാതൃഭാഷാ ദിനത്തിൻറെ ഇരുപത്തി നാലാം പതിപ്പാണിത്. ബഹുഭാഷാ വിദ്യാഭ്യാസം വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത എന്നതാണ് ഇത്തവണത്തെ ലോക മാതൃഭാഷാ ദിനത്തിൻറെ പ്രമേയം. സീനിയർ അധ്യാപിക കെ സത്യവതി, വിദ്യാരംഗം കൺവീനർ ബിനീ ജോർജ്, വിദ്യാരംഗം വിദ്യാർത്ഥി കൺവീനർ കെ അശ്വതി തുടങ്ങിയവർ സംസാരിച്ചു.

ഓരോ വിദ്യാലയത്തിനും ഒരു പുസ്തകം.

27/01/2023

ഓരോ വിദ്യാലയത്തിനും ഒരു പുസ്തകം. കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിലേക്ക് ഒരു പുസ്തകം എന്ന പരിപാടി നടത്തി. കഥയെഴുതാൻ താല്പര്യമുള്ള കുട്ടികൾക്ക് കഥാരചന നടത്താനുള്ള വേദിയൊരുക്കി അതിൽ മികച്ച കഥകൾ സമാഹരിച്ച് "മുട്ടായി" എന്ന കയ്യെഴുത്ത് മാസിക നിർമ്മിച്ചു.

ഡിസംബർ 2 ലോക ഭിന്നശേഷി ദിനം

02/12/2022

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻറെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി ബോധവൽക്കരണ പരിപാടികൾ നടത്തി. എൽ പി കുട്ടികൾക്കായി ചിത്രരചന മത്സരവും യുപി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും നടന്നു.