3 .2023

Schoolwiki സംരംഭത്തിൽ നിന്ന്
23:39, 24 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21043 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വായനാവാരം ആചരിക്കുന്നതിന്റെ ദിനങ്ങളിലൊന്നിൽ (23-6-2023) വെള്ളിയാഴ്ചയാണ് ശ്രീകൃഷ്ണപുരം വി.ടി.ബി.കോളേജിലെ റിട്ടയർ പ്രിൻസിപ്പൽ ഡോക്ടർ ജയൻ പാഠശാല സ്കൂളിൽ എത്തി കുട്ടികളോട് സംസാരിച്ചത്.വായനയിലുപരി വായന എന്ന അംശത്തെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് ജയൻ സാർ സംസാരിച്ചത്.അതീവ ലളിതമായി ജീവിതത്തെ എങ്ങനെ സമീപിക്കണം എന്നും ഒപ്പം ക്ലാസ് മുറിയിലെ ഒന്നാം സ്ഥാനക്കാർ മാത്രമല്ല ജീവിതത്തിൽ വിജയിക്കുന്നത് എന്നും തോമസ് ആൽവ എഡിസനെ മുൻനിർത്തിക്കൊണ്ട് ജയൻ സാർ കുട്ടികളെ ഓർമിപ്പിച്ചു. നിർബന്ധപൂർവ്വം കുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന വായനയല്ല വായനയെന്നും മറിച്ച് ഏതൊരു പ്രവർത്തിയേയും എങ്ങിനെ താല്പര്യപൂർവ്വം രസകരമായി ചെയ്യാം എന്നുള്ളതും ജീവിതത്തിൽ നിന്ന് പഠിക്കേണ്ടതാണ് . അതാണ് വായനയുടേയും അടിസ്ഥാനം. അത്തരം ഒരു പഠനത്തിലൂടെ വായനയെ സമീപിക്കുകയാണെങ്കിൽ വായന ഏറെ ജീവിതഗന്ധിയായി മാറുമെന്നും ജയൻ സർ അഭിപ്രായപ്പെട്ടു. രത്നാകരൻ എന്ന കാട്ടാളന് വാല്മീകി എന്ന രാമായണകാരനിലൂടെ സംഭവിച്ച മാനസികമായ ഔന്നിത്യം ലളിതമായ ജീവിത ചിന്തയിലൂടെ കൈവന്ന ഒന്നാണെന്നും കുട്ടികളോട് ലളിതമായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും ഡോക്ടർ ജയൻസാർ നിർവഹിക്കുകയുണ്ടായി . ഈ പരിപാടിയുടെ സ്വാഗതം എച്ച് എം ശ്രീമതി അജിത ടീച്ചറും നന്ദി വിദ്യാരംഗം കോ -ഓർഡിനേറ്ററായ ശ്രീമതി രജി ടീച്ചറും അറിയിച്ചു .

"https://schoolwiki.in/index.php?title=3_.2023&oldid=1918310" എന്ന താളിൽനിന്ന് ശേഖരിച്ചത്