എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഉറുദു പോസ്റ്റർ നിർമാണ മത്സരം : ലോക പരിസ്ഥിതി ദിനം.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിലെ ഉറുദു ക്ലബ്ബായ "ഗുൽഷൻ " കുട്ടികൾക്കായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. 5,6, 7 ക്ലാസുകളിൽ നിന്നും ഒന്ന്, രണ്ട് , മൂന്ന് സ്ഥാനം നേടിയ കുട്ടികളെ അസംബ്ലിയിൽ വെച്ച് ആദരിച്ചു.


പുതുലോകം പകരാൻ വായനക്കോലായിയുമായി വടക്കാങ്ങര എം പി ജി യു പി എസ് . വായന ദിനത്തോടനുബന്ധിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത് . പത്രങ്ങളും മാസികകളും പുസ്തകങ്ങളുമൊക്കെ ഇവിടെ സുലഭമായി ലഭിക്കും . ഒഴിവ് സമയങ്ങളിൽ വിദ്യാർത്ഥികൾക്കും , വിദ്യാലയത്തിൽ എത്തുന്ന രക്ഷിതാക്കൾക്കുമൊക്കെ അക്ഷരലോകം പകർന്ന് നൽകാൻ ഈ  വായന ക്കോലായി അങ്ങിനെ നിറഞ്ഞ് തന്നെ നിൽക്കും .വിദ്യാരംഗ സാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.



വിദ്യാലയത്തിൽ നടക്കുന്ന വായനാമാസാചരണത്തിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരത്തിൽ മുഴുവൻ വിദ്യാർത്ഥികളും പങ്ക് കൊണ്ടു . മെഹ്സിൻ ഹാരിസ് 6 A, ലെ ന ഫിറോസ് 7 D, നേഹ 7 D എന്നീ വിദ്യാർത്ഥികളാണ് യഥാക്രമം ഒന്ന്, രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ നേടിയത്.യാണ് കോലായിയുടെ അണിയറക്ക് ആക്കം പകരുന്നത്.


വായനാദിന ക്വിസ് വിജയികൾ


പരിസ്ഥിതി ദിനം: ഉറുദു പോസ്റ്റർ
വായനക്കോലായി
വായനാദിനം : ഉദ്ഘാടനം