ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്ബ്
യോഗ പരിശീലനം ആരംഭിച്ചു.
21/06/2023
ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. സ്കൂളിലെ കുട്ടികൾക്കായി യോഗ പരിശീലനം നടത്തുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. യോഗദിന സമ്മേളനത്തിൽ വച്ച് യോഗ പരിശീലകൻ എംപി മനേഷ് യോഗ പരിശീലനം ഉദ്ഘാടനം ചെയ്തു.
യോഗ ദിന സന്ദേശം സ്കൂൾ പ്രധാനാദ്ധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ നൽകി. ആരോഗ്യ ക്ലബ്ബ് കൺവീനർ വി. കെ. സജിനി അധ്യക്ഷയായി. ഇ. ജയചന്ദ്രൻ അന്ന കാതറിൻ, പി.വി. സ്മിത, എസ്.ജി.വിമിത എന്നിവർ പ്രസംഗിച്ചു. യോഗ പരിശീലകൻ എംപി മനേഷിനെ യോഗത്തിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ യോഗ പ്രകടനവും ഉണ്ടായിരുന്നു.
മോക്ക് ഡ്രിൽ
09/12/2022
ജെ എം യു പി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെയും പെരിങ്ങോം ഫയർ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ അപകടം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളെ സംബന്ധിച്ച് ക്ലാസും ഫയർ എൻജിൻ ഉപയോഗിച്ച് മോക്ക് ഡ്രില്ലും സംഘടിപ്പിച്ചു.