ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/വിദ്യാരംഗം/2023-24
യൂണിറ്റ് ഉദ്‍ഘാടനം ചെയ്‍തു
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ യൂണിറ്റ് ഉദ്ഘാടനം 2023 ജൂൺ 9ന് കാലടി ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി ഗവേഷക ദിവ്യ ദേവകി നിർവ്വഹിച്ചു. ജി.ദിലീപ് വിഷയാവതരണം നടത്തി. പി ടി എ പ്രസിഡന്റ് അഡ്വ. വിപിൻ കെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ വി.രാജൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ജി.അമ്പിളി സ്വാഗതവും വിദ്യാരംഗം കോർഡിനേറ്റർ ധന്യ ജയകുമാർ നന്ദിയും പറഞ്ഞു.