പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവേശനോത്സവം 2023
ജൂൺ 1-ാം തിയതി കൊച്ചുകൂട്ടുകാരുടെ സ്ക്കൂളിലേക്കുള്ള തിരിച്ചുവരവിന്റെ ദിനമാണല്ലോ! പയസ് ഗേൾസ് സ്ക്കൂളും കുട്ടികളുടെ തിരിച്ചുവരവ് ആഘോഷിക്കുവാൻ അണിഞ്ഞൊരുങ്ങി. മെയ് 31-ാം തിയതി തന്നെ സ്ക്കൂൾകെട്ടിടങ്ങളെല്ലാം തന്നെ പിറ്റിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് അലങ്കരിച്ചു. ജൂൺ 1-ാം തിയതി രാവിലെ സ്ക്കൂൾ കാണുമ്പോൾ പൂത്തുലഞ്ഞു നില്ക്കുന്ന പൂന്തോട്ടത്തിലേക്ക് തേനീച്ചകൾ ഇരമ്പി വരുന്നതുപോലെ തോന്നും. രണ്ടു മാസത്തിനുശേഷം കൂട്ടുകാരെ വീണ്ടും കണ്ടുമുട്ടിയതിന്റെ ആകാംഷയും സന്തോഷങ്ങളും എങ്ങും കാണാമായിരുന്നു. അന്നേ ദിവസം രാവിലെ കുട്ടികളെ അവരവരുടെ ക്ലാസുകളിൽ തന്നെ ഇരുത്തി. പുതിയതായി സ്ക്കൂളിൽ വന്നു ചേർന്ന കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ സ്ക്കൂൾ ഹാളിലേക്ക് ആനയിച്ചിരുത്തി.