വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/കാഴ്ച

17:51, 9 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്. കരവാരം/അക്ഷരവൃക്ഷം/കാഴ്ച എന്ന താൾ വി.എച്ച്.എസ്.എസ്. കരവാരം/അക്ഷരവൃക്ഷം/കാഴ്ച എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെപ്പോലെ പേര് പരിഷ്ക്കരിക്കുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാഴ്ച

എത്ര മനോഹരമീ കാഴ്ച
ചിത്തം കവരുമീ കാഴ്ച
പുലരി തൻ കുങ്കുമം വാരി വിതറി
വാനം ചിരി തൂകി നിന്നു
താഴെ ഹിമകണം വൈഡൂര്യമായി നിൽക്കുവതെന്തിനായി
മരതക മണിയുന്ന പാടങ്ങളും
കള കള മൊഴുകുന്ന നദികളും
പുഞ്ചിരി തൂകുന്ന മലരുകളും
ഗാന മുതിർക്കുന്ന കുയിലുകളും
പാറി നടക്കുന്ന ചിത്ര പതംഗവും
അഴക് വിരിയുന്ന മായ പ്രപഞ്ചമായി
നിൽക്കുന്നൊരീ നിന്റെ ഉള്ളിൽ
കാഴ്ചകൾ ഇനിയുമുണ്ടോ?
നീളുന്ന ഗിരിയും ഗിരിമൂടും ഹിമവും
ഉയരുന്ന കുന്നും നിറയെ തരുവും
തരു മൂടും താഴ്വരയും അവിടത്തെ കുളിർമയും
മാനതാരിലെന്തൊരു കുളിർ മഴയായ്
നയന മനോഹരമാം ഈ കാഴ്ച
മറയാതെ മിഴിയിൽ നിൽക്കേണമേ ......
 

 

സൗമ്യ
8 C വി എച്ച് എസ് എസ് കരവാരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 09/ 06/ 2023 >> രചനാവിഭാഗം - കവിത