ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ലോക പരിസ്ഥിതിദിനാഘോഷം-2023
കൂളത്തൂർ ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. കുളത്തൂർ കൃഷിഭവൻ സൗജന്യമായി നൽകിയ പച്ചക്കറിതൈ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രശ്നോത്തരി ,കുട്ടികളുടെ റാലി എന്നിവ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡൻറ് മോഹൻ ദാസ് ,പ്രഥമാധ്യാപകൻ അശോക കുമാർ.വി, അധ്യാപകരായ വി.ആർ.അനിൽകുമാർ, എസ്. അജികുമാർ, സുബ്രഹ്മണ്യൻ, സുധഎന്നിവർ നേതൃത്വം നൽകി. |
ലോക സൈക്കിൾദിനാഘോഷം-2023
ലോക സൈക്കിൾദിനത്തോടനുബന്ധിച്ച് കുളത്തൂർ ഗവ.വൊക്കേഷണൽ & ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. യാത്രാ വാഹന രംഗത്ത് ആധുനികമായ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും പരിസ്ഥിതി സൗഹൃദവും ആരോഗ്യദായകവുമായ യാത്രാവാഹനം ഇന്നും സൈക്കിൾ തന്നെയെന്ന് റാലി ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയംഗം വി.ആർ.സലൂജ അഭിപ്രായപ്പെട്ടു. ഗ്രാമപ്രദേശങ്ങളിൽ ബഹുഭൂരിപക്ഷം കുട്ടികളും വിദ്യാലയത്തിച്ചേരാൻ ഇന്നും സൈക്കിളിനെ യാണാ ശ്രയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ തങ്ങൾക്കും സൗജന്യമായി സർക്കാർ സൈക്കിൾ തരണമെന്ന് കുട്ടികൾ ആവശ്യപ്പെടുകയുണ്ടായി.ഇന്ധന വില വർദ്ധിച്ച സാഹചര്യത്തിൽ ജീവിതഭാരം കുറയ്ക്കാനും ജീവിത ശൈലീ രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനും സൈക്കിൾ യാത്ര വളരെയധികം സഹായിക്കും എന്ന സന്ദേശം മനസ്സിലാക്കി അത് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തപ്പെട്ടത്. പി.ടി.എ പ്രസിഡൻ്റ് എം.മോഹൻദാസ്, പ്രിൻസിപ്പൽമാരായ അനിത ജെ.വി, സംഗീത, ഹെഡ്മാസ്റ്റർ അശോകൻ, സ്റ്റാഫ് സെക്രട്ടറി വി.ആർ.അനിൽകുമാർ, അധ്യാപകരായ എസ്. അജികുമാർ, ഷൈജു എസ്.എസ്ര, രഞ്ജിത്റാം എന്നിവർ നേതൃത്വം നൽകി. |