കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഡിജിറ്റൽ സാക്ഷരതാ യജ്ഞം

പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു.  ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു.  ആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്.  ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും.  ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു.  മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി.  

പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് (29-05-2023)

തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.  എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു..

പ്രവേശനോത്സവം (01-06-2023)

പ്രവേശനോത്സവം 2023 ജൂൺ 1 കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക്  കൊളച്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ  നിസാർ. എൽന്റെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി പി. ഉദ്ഘാടനകർമ്മം നിർവഹിക്കുകയുണ്ടായി. ചടങ്ങിന്റെ  മുഖ്യാതിഥി കൊളച്ചേരി പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അബ്ദുൾ മജീദ് കെ പി യായിരുന്നു മുഖ്യാതിഥി.  കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  ശ്രീ രാജേഷ് കെ സ്വാഗത ഭാഷണം നടത്തി. പി.ടി.എ. പ്രസിഡണ്ട് ശ്രീ അബ്ദുൽസലാം കെ കെ പി, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീ മുഹമ്മദ് കെ, ഹൈസ്കൂൾ എസ്.ആർ.ജി കൺവീനർ നസീർ എൻ എന്നിവർ  ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ്

ശ്രീജ ടീച്ചർ നന്ദി പ്രകാശനം നടത്തി. പ്രവേശനോത്സവത്തോടനുബന്ധിച്ച് വേദ,നജ  എന്നീ കുട്ടികളുടെ ഗാനലാപനാവും, സ്കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും മധുരപലഹാരവും വിതരണം ചെയ്തു.

       ഉച്ചയ്ക്കുശേഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ  വിജയം കൈവരിച്ച മുഴുവൻ കുട്ടികൾക്കുമുള്ള അനുമോദന  ചടങ്ങ് പി.ടി.എ പ്രസിഡണ്ട് അബ്ദുൾ സലാം കെ കെ പി യുടെ  അധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ അബ്ദുൽ മജീദ് കെ പി ഉദ്ഘാടന കർമ്മം നിർവഹിച്ചു.  എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷമീമ ടി വി കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തുകയുണ്ടായി.