മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് വ്യാപനം മൂലം ദീർഘകാലം അടച്ചിട്ട സ്കൂളിലേക്ക് വിദ്യാർത്ഥികൾ തിരിച്ചെത്തുമ്പോൾ അവരെ സ്വീകരിക്കുന്നതിനായി മർകസ് ബോയ്സ് സ്കൂളിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി. അധ്യാപകർ, രക്ഷിതാക്കൾ, പ്രാദേശിക സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരുടെ സഹകരണത്തോടെ സ്കൂളും പരിസരവും ശുചീകരിച്ചു. ക്ലാസ് റൂം പെയിൻറിങ് പൂർത്തിയാക്കി പഠന സജ്ജമാക്കി. സ്റ്റാഫ് കൗൺസിൽ, സ്കൂൾ പിടിഎ, ക്ലാസ് പിടിഎ, മദർ പിടിഎ യോഗം ചേരുകയും സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുകയും ചെയ്തു. സ്കൂളിലെത്തുമ്പോൾ കുട്ടികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കുട്ടികളെ ഓൺലൈൻ വഴി ക്ലാസ് അധ്യാപകർ അറിയിച്ചു. യാത്രാ സംവിധാനത്തിന് സ്കൂൾ ബസുകൾ ക്രമീകരിച്ചു. വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കാര്യക്ഷമമായി വിതരണം ചെയ്യുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി.