എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/ക്ലബ്ബുകൾ
2022-23 വരെ | 2023-24 | 2024-25 |
സ്കൂളിൽ സയൻസ്, സാമൂഹ്യശാസ്ത്രം,മാത്‍സ്, it ,മലയാളം, ഹിന്ദി , ഇംഗ്ലീഷ് അറബി, ഉറുദു, വിദ്യാരംഗം , gk എന്നീ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്
സയൻസ് ക്ലബ് ൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ക്വിസ് , പോസ്റ്റർ മേക്കിങ് , ഔഷദോദ്യാനം നിർമിക്കാൻ എന്നിവ സംഘടിപ്പിച്ചു
സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ചന്ദ്ര ദിനം ആഘോഷിച്ചു .ക്വിസ്, റോക്കറ്റ് നിർമാണം, ഡോക്യുമെന്ററി പ്രദർശനം, സൗരയൂധം @ ഗ്രൗണ്ട് , ചന്ദ്രനെ അറിയാൻ( ക്ലാസ്) എന്നിവ നടത്തി.
ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് സയൻസ് ക്ലബ് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു.
സാമൂഹ്യ ശാസ്ത്ര ക്ലബ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ സ്കൂൾ പാർലിമെന്ററി ഇലക്ഷന് നടത്തി
വിദ്യരംഗം കല സാഹിത്യ വേദിയുടെ ഉദ്ഘാടനം സുനിൽ പേഴുങ്കഡ് നിർവഹിച്ചു.അദ്ദേഹം മനോഹരമായ ക്ലാസ് തന്നെ നടത്തി
75 മത് സ്വതത്രദിനം വിപുലമായി കൊണ്ടാടി,സ്കൗട്ട് ,ഗൈഡ്സ് എന്നിവർ നേതൃത്വം നൽകി
ചിങ്ങം 1 കർഷക ദിനത്തിൽ സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ പാടത്തു വിള ഇറക്കി .
സയൻസ് ക്ലബ് , സാമൂഹ്യശാസ്സ്ത്ര ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഐ ടി ക്ലബ്ബ് എന്നിവർ ശാസ്ത്രോത്സവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉറുദു ദിനം വിവിധ പരിപാടികളോടേയും സ്പെഷൽ ഉറുദു അസംബ്ലിയോടേയും സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ രചനാ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ തല മത്സരത്തിൽ പങ്കെടുപ്പിച്ചു.
ഹിന്ദി ക്ലബ്ബിന്റെ കീഴിൽ "ഗാന്ധി ദർശൻ " പരിപാടികൾ കുട്ടികൾക്കായി വിപുലമായി നടത്തി.
കേരളപ്പിറവിയുമായി ബന്ധപ്പെട്ട് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇംഗ്ലീഷ് ക്ലബ് മുഴുവൻ കുട്ടികൾക്കും ഇ-ക്യൂബ് എന്ന ഇംഗ്ലീഷ് ലേർണിംങ്ങ് ക്ലാസ് നൽകി.
സ്കൂൾ സയൻസ് ക്ലബ് ന്റെ കീഴിൽ പ്രവർത്തിക്കുന്ന "ജലശ്രീക്ലബ്" വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
വിദ്യാരംഗം കലസാഹിത്യ വേദി കുട്ടികൾക്കായി " വാങ്മയം" മത്സരങ്ങൾ സംഘടിപ്പിച്ചു
സ്കൂൾ സ്പോർട്സ് ക്ലബ് ന്റെ കീഴിൽ കുട്ടികളെ പയ്യനാട് സ്റ്റേഡിയംത്തിലേക്ക് "ഐ ലീഗ്" മത്സരം കാണുന്നതിന് കൊണ്ട് പോയത് കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയി .
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കടലുണ്ടി - നെറുെ െെങ്കതക്കോട്ട - ചാലിയം - ബേപ്പൂർ എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. ആവാസവ്യവസ്ഥ പരിചയപ്പെടാനും കണ്ടൽ കാടുകളെ കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു.
സയൻസ് ക്ലബ് ന്റെ കീഴിൽ മനോജ് മാഷ് ന്റെ നേതൃത്വത്തിൽ വാനനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചു 80 കുട്ടികൾ പങ്കെടുത്തു.വൈകുന്നേരം 5 ;45 നു തുടങ്ങി രാത്രി 9 മണി വരെ നീണ്ടു നിന്ന ക്യാമ്പ് കുട്ടികൾക്ക് വളരെ കൗതുകം ഉണർത്തുന്നതായിരുന്നു.
ദേശീയ ശാസ്ത്ര ദിനത്തിൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശാസ്ത്ര മാജിക്ക് ഷോ യും ടാലെന്റ് സെർച്ച് മെഗാ ക്വിസ് മത്സരവും സംഘടിപ്പിച്ചു. കുട്ടികൾ തന്നെ കുട്ടികൾക്കായി നടത്തിയ മാജിക്കുകൾ കൗതുകകരമായിരുന്നു. വളരെ വ്യത്യസ്ത നിറഞ്ഞ ടാലന്റ് മെഗാ ക്വിസ് മത്സരത്തിൽ എല്ലാ ക്ലാസിലേയും കുട്ടികൾ അടങ്ങിയ ടീം വാശിയോടെ മത്സരിക്കുകയും 5 A ക്ലാസിലെ ഫർഹാൻ , മെഹ്സിൻ എന്നിവർ അടങ്ങിയ ടീം വിജയിക്കുകയും ചെയ്തു.
ഇന്റർ നാഷണൽ ജല ദിനവുമായി ബന്ധപ്പെട്ട് കിളികൾക്ക് തണ്ണീർ കുടം ഒരുക്കി സയൻസ് ക്ലബ്ബ് മാതൃകയായി.