എൽ. വി. എച്ച്.എസ്. പോത്തൻകോട്/പരിസ്ഥിതി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ഔഷധത്തോട്ടം

ഔഷധത്തോട്ടം

58 ഇനം ഔഷധതൈകൾ എന്റെ ഔഷധത്തോട്ടത്തിലേയ്ക്ക് വാങ്ങി നൽകി പ്രവേശനോത്സവത്തിന് നിറവ് പകർന്ന് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ പരിസ്ഥിതി ക്ലബ് വിദ്യാർത്ഥികൾ . PTA പ്രസിഡന്റ് ശ്രീ പി.എസ് ബിനു അധ്യക്ഷത വഹിച്ച പ്രവേശനോത്സവയോഗം പോത്തൻകോട് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി അനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രഥമാധ്യാപിക ശ്രീമതി അനീഷ്‌ ജ്യോതി, ഡെപ്യൂട്ടി എച്ച് എം ശ്രീ രാജീവ് സ്കൂൾ മാനേജർ ശ്രീമതി രമ , മാതൃ സംഗമം കൺവീനർ യാസ്മിൻ സുലൈമാൻ , സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ജൂൺ 5 ന് , മലയാളത്തിന്റെ പ്രിയ കവി ശ്രീ മധുസൂദനനൻ നായർ ഔഷധതൈ നട്ടു കൊണ്ട് സ്കൂൾ ഔഷധത്തോട്ട നിർമ്മാണത്തിന് തുടക്കമാകും.

ശാസ്ത്ര സമീക്ഷ

ശാസ്ത്ര സമീക്ഷ

25/5/23 വ്യാഴം ,Jawaharlal Nehru Tropical Botanic Garden and Research Institute ൽ വച്ച് Kerala State Council for Science , Technology & Environment സംഘടിപ്പിച്ച ശാസ്ത്ര സമീക്ഷ എന്ന പരിപാടിയിൽ പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. ഔഷധ സസ്യങ്ങളുടെ സംരക്ഷണം അവയുടെ സുസ്ഥിര ഉപയോഗം ഇവയെ കുറിച്ച് അദ്ദേഹം നൽകിയ വിവരണവും ഫീൽഡ് ട്രിപ്പും ആണ് വിദ്യാലയത്തിലും ഒരു ഔഷധത്തോട്ടം വേണമെന്ന ആവശ്യത്തിലേയ്ക്ക് പോത്തൻകോട് ലക്ഷ്മീ വിലാസം ഹൈസ്കൂളിലെ വിദ്യാർത്ഥികളെ എത്തിച്ചത്. ജൂൺ 5 ന് ഔഷധതൈകൾ നട്ട് കൊണ്ട് അത്തരത്തിൽ ഔഷധത്തോട്ടം നിർമ്മിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അതിൻ പ്രകാരം ഔഷധ ചെടികൾ പാലോട് ബൊട്ടാണിക്കൻ ഗാർഡനിൽ നിന്ന് തന്നെ വിലയ്ക്ക് വാങ്ങി. ഔഷധച്ചെടികൾ ഉൾപ്പെട്ട കവറുകളിൽ നമ്പറിട്ട് അതേ നമ്പറിൽ അവയുടെ പേര് ഉൾപ്പെടെ എഴുതി നൽകാൻ അവിടുത്തെ ജീവനക്കാർ സന്മനസ് കാട്ടി. അവയുടെ ശാസ്ത്രീയ നാമം ഉൾപ്പെടെ എഴുതി നൽകാൻ ഡോ. എം അബ്ദുൾ ജബ്ബാർ അവർകൾ പിന്തുണയും കാട്ടി . ഡോ.എം സലിം (Senior Technical Officer), ഓർക്കിഡ് അത്ഭുതങ്ങളും പ്രാണിഭോജി സസ്യങ്ങളുടെ അതിശയോക്തിയും അവയുടെ പരാഗണം ഉൾപ്പെടെ കാട്ടി