2023-2024 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ഡിജിറ്റൽ സാക്ഷരതാ യജ്ഞം
പഞ്ചായത്ത് തല ഡിജിറ്റൽ സാക്ഷരതാ യജ്ഞം മെയ് 8 മുതൽ 10 വരെ കമ്പിൽ മാപ്പിൽ ഹൈസ്കൂളിൽ നടന്നു. ഓരോ വാർഡിൽ നിന്നും 2 ൽ കുറയാത്ത സാമൂഹ്യ പ്രവർത്തകരും സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും ക്ലാസ്സിൽ പങ്കെടുത്തു. ആർ പി കോഴ്സ് ആണ് സ്കൂളിൽ നടന്നത്. ക്ലാസ്സിൽ പങ്കെടുത്തവരും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും വാർഡ് തലത്തിൽ ഡിജിറ്റൽ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കും. ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ സിന്ധു ക്ലാസ്സിന് നേതൃത്വം നൽകി.
പോക്സോ നിയമ ബോധവത്ക്കരണ ക്ലാസ്സ് (29-05-2023)
തളിപ്പറമ്പ് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോക്സോ നിയമവുമായി ബന്ധപ്പെട്ട് അധ്യാപകർക്ക് ബോധവത്ക്കരണ ക്ലാസ്സ് അഡ്വക്കേറ്റ് സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്നു. ഹെഡ്മിസ്ട്രസ് ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. എസ്. ആർ. ജി കൺവീനർ നസീർ മാസ്റ്റർ നന്ദി പറഞ്ഞു..