സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.

കല,കായിക,സാഹിത്യ,സാമൂഹ്യ,രാഷ്ട്രീയ,ആത്മീയ മേഖലകളിൽ പ്രതിഭകളായ നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിനുണ്ട്.

2021 ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി നിയ ജോസഫ് സ്‍കൂളിന്റെ അഭിമാനമായി.ഒരു കോമ്പസും പെൻസിലും മാത്രം ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ മനോഹരമായ ചിത്രം വരച്ചതിനാണ് നിയ ജോസഫിന് ഈ അംഗീകാരം ലഭിച്ചത്.

2019-20 അധ്യയനവർഷം നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയിൽ കുമാരി ഹന്ന ജസ്‍റ്റിൻ,കുമാരി സോന ഷിബു,കുമാരി ആൻ മരിയ എബ്രഹാം,കുമാരി ഹൃദ്യ സുരേഷ് എന്നീ വിദ്യാർത്ഥികൾ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി.

2019-20 അധ്യയനവർഷം യു എസ് എസ് പരീക്ഷയിൽ കുമാരി അതുല്യ ജോസ് വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടി.

2021-22 അധ്യയനവർഷവും മുൻവർഷങ്ങളിലെ പോലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിക്കുകയും കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു.

ഈ വിദ്യാലയത്തിൽ നിന്ന് കായിക പരിശീലനം നേടിയ നിരവധി പൂർവവിദ്യാർത്ഥികൾക്ക് സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലകളിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിലവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നത് തികച്ചും അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥി കൂടിയായ, കായികാധ്യാപിക ശ്രീമതി ഷിമി കാതറിൻ ലൂയിസ് ഒരു ഇന്റർനാഷണൽ റഫറിയാണെന്നതും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നു.

സ്കൂൾ വിക്കി അപ്ഡേഷന് എറണാകുളം ജില്ലയിലെ മികച്ച വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന പ്രശസ്തിപത്രം 2022 സെപ്തംബർ ആറിന് എറണാകുളം കൈറ്റ് ഓഫീസിൽ വച്ച് നടന്ന അനുമോദനയോഗത്തിൽ ജില്ല കോർഡിനേറ്റർ ശ്രീമതി സ്വപ്ന രാജിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ജിഷ ജോസഫ്,എസ് ഐ ടി സി ശ്രീമതി മ‍ഞ്ജു സേവ്യർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കുമാരി നവനീത സൈജന് മൂത്തകുന്നത്ത് വച്ച് 2022 ൽ നടന്ന മുപ്പത്തിമൂന്നാമത് എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിൽ നാടോടി നൃത്തത്തിനും കുച്ചുപ്പുടിക്കും ഒന്നാം സ്ഥാനം ലഭിച്ചു!!! നവനീതയുടെ രണ്ട് വ്യക്തിഗത ഇനങ്ങളുമായി വരാപ്പുഴ സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ സംസ്ഥാന കലോത്സവ വേദിയിലേക്ക്...

2023 ജനുവരി 3 മുതൽ 7 വരെ തീയതികളിലായി കോഴിക്കോട് വച്ച് നടന്ന 61 മത് സംസ്ഥാന കലോത്സവത്തിൽ കുമാരി നവനീത സൈജന് കുച്ചുപ്പുടിയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ എ ഗ്രേഡും കരസ്ഥമാക്കി, സ്കൂളിന്റെ അഭിമാനതാരമായി.അഭിമാന നേട്ടം കൊയ്ത പ്രതിഭയ്ക്ക് വിദ്യാലയത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ.