ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ഭിന്ന ശേഷി സൗഹൃദ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആഹ്ലാദം നിറച്ച് തൊഴിൽ പരിശീലനം

മോഡൽ ഇൻക്ലൂസീവ് പദ്ധതിയുടെ 2022-23 ൻ്റെ ഭാഗമായി നടത്തിയ തൊഴിൽ പരിശീലനം കുട്ടികൾക്ക് ആഹ്ലാദഭരിതമായ അനുഭവമായി. ഭിന്നശേഷി കുട്ടികൾക്കും അവരുടെ കൂട്ടുകാർക്കും രക്ഷിതാക്കൾക്കു മായാണ് തൊഴിൽ പരിശീലനം നടത്തിയത്.കുട നിർമ്മാണം, പേപ്പർ ക്യാരി ബാഗ് എന്നിവയുടെ നിർമ്മാണത്തിൽ ആവേശത്തോടെയാണ് കുട്ടികൾ പങ്കാളികളായത്.കുട നിർമ്മാണത്തിൻ്റെ ഓരോ ഘട്ടങ്ങളും വളരെ കൗതുകത്തോടെയാണ് കുട്ടികൾ നിരീക്ഷിച്ചത്.അതിന്റെ ഓരോ ഘട്ടങ്ങളും വളരെ  പെട്ടെന്ന് കുട്ടികൾ മനസ്സിലാക്കി. സ്വന്തമായി കുട നിർമ്മിച്ചത് കുട്ടികൾക്ക് ആവേശം പകർന്നു. സ്ക്കുളിലെ മുഴുവൻ കുട്ടികളെയും കുടനിർമ്മാണം പഠിപ്പിക്കുമെന്നാണ് ഇപ്പോൾ ഈ കുട്ടികൾ പറയുന്നത്. തുടർന്നാണ് പേപ്പർ നിർമ്മിത ക്യാരിബാഗ് നിർമാണം പഠിപ്പിച്ചത്. പ്ലാസ്റ്റിക്കുകൾക്ക് ബദലായി നിർമ്മിച്ച ക്യാരിബാഗ് നല്ല ഗുണനിലവാരം പുലർത്തി. ജിംഷിയ ടീച്ചർ പരിശീലനം നയിച്ചു.

കളിച്ചും ചിരിച്ചും വിനോദയാത്ര

മോഡൽ ഇൻക്ലൂസിവ് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി  നടത്തിയ വിനോദയാത്ര കുട്ടികൾക്ക് വേറിട്ട അനുഭവമായി.

25 ദിന്ന ശേഷി കുട്ടികളും അവരുടെ രക്ഷിതാക്കളും ആണ് യാത്രയുടെ ഭാഗമായത്. കൂടെ പ്രധാന അധ്യാപികയും  കുട്ടികൾക്കൊപ്പം യാത്രയിലുണ്ടായി.

തിരൂരിലെ ചരിത്ര പ്രസിദ്ധമായ തുഞ്ചൻ പറമ്പ്, നൂർലേക്ക് എന്നിവിടങ്ങളിലേയ്ക്കായിരുന്നു യാത്ര.പഠനയാത്ര പോയി. രാവിലെ 10 മണിയ്ക്ക് തന്നെ യാത്ര പുറപ്പെട്ടു,അറിവിനൊപ്പം കളിചിരികളുമായി കുട്ടികൾ യാത്രയിൽ ഉടനീളം സജീവമായി. വിവിധ ഗെയിമുകൾ കുട്ടികൾക്ക് വേറിട്ട അനുഭവമായി.

നൂർലേക്കിൽ പഴയകാല നാടൻകളികളിലും കുട്ടികൾ സജീവമായി. തുഞ്ചൻപറമ്പിൽ മലയാള ഗാനങ്ങൾ ആലപിച്ചു. വൈകുന്നേരം 4 മണി യോട് കൂടി സ്ക്കൂളിൽ തിരിച്ചെത്തി

ഭിന്ന ശേഷി കുട്ടികൾക്ക് IT പരിശീലനം

സ്കൂളിലെ UP, HS ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഐടി പരിശീലനം നൽകി. ഒരു കമ്പ്യൂട്ടർ എങ്ങിനെ ഓപ്പൺ ചെയ്യാം , എങ്ങിനെ shutdown ചെയ്യാം , എന്നും മൗസ് എങ്ങിനെ ഉപയോഗിക്കണം എന്നും അവർക്ക് ട്രെയിനിങ് നൽകി. അതോടൊപ്പം libre office തുറന്ന് അവരുടെ പേര് ടൈപ്പ് ചെയ്യാനും ,TUX PAINT ഉപയോഗിച്ച് വരക്കാനും കളർ ചെയ്യാനും പഠിപ്പിച്ചു.