എൽ.വി.എച്ച്.എസ്/ക്ലബ്ബുകൾ/പൊതുവിജ്ഞാന ക്ലബ്
പൊതുവിജ്ഞാന ക്ലബ്

വിദ്യാർത്ഥികളിൽ സാമൂഹ്യബോധവും പൊതുവിജ്ഞാനവും വർദ്ധിപ്പിക്കുന്ന തരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പൊതുവിജ്ഞാന ക്ലാസ് സ്കൂളിൽ പ്രവർത്തിക്കുന്നു 50 അംഗങ്ങളുള്ള ക്ലാസ്സിൽ നിന്ന് ധാരാളം കുട്ടികൾ വിവിധയിടങ്ങളിലായി നടന്ന ക്വിസ് മത്സരങ്ങളിൽ കുട്ടികൾ സമ്മാനാർക്കരായി.
സ്കൂൾതലം ക്വിസ് മത്സരങ്ങൾ
ആർച്ചീസ് - ഒന്നാംസ്ഥാനം
സംസ്കൃതി - ഒന്നാം സ്ഥാനം
സമദാ ക്വിസ് -ഒന്നാംസ്ഥാനം
വക്കം ഖാദർ എവറോളിംഗ് ട്രോഫി - ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
വക്കം ഖാദർ ഉപന്യാസ രചനാ മത്സരം – ഒന്നാംസ്ഥാനം
ചെമ്പഴന്തി ഗുരുകുലം ക്വിസ് - രണ്ടാംസ്ഥാനം
ചെമ്പഴന്തി ഗുരുകുലം ഉപന്യാസരചന കവിതാരചന - രണ്ടാംസ്ഥാനം ജില്ലാതല ചരിത്ര ക്വിസ് മത്സരത്തിൽ പങ്കെടുത്തു. കണിയാപുരം ബിആർസിയിൽ വച്ച് നടന്ന സർവ വിജ്ഞാനകോശം ഹൈസ്കൂൾ കുട്ടികൾക്കായുള്ള ബ്ലോക്ക് തല മത്സരത്തിൽ നാലാം സ്ഥാനം ലഭിച്ചു. സബ് ജില്ലാതല സ്വദേശി കെ. പി.എസ്.ടി.എ ക്വിസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സ്വദേശി റവന്യൂ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.
ദേശാഭിമാനി അക്ഷരമുറ്റം സ്കൂൾതല മത്സരത്തിൽ വിജയിച്ച സബ്ജില്ലാതലത്തിൽ പങ്കെടുത്തു.
2.12.22 അറിവ് നിറവ് അപ്പു സാർ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ സബ്ജില്ലാതല ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി. 26 01 2023 ആയിരൂപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും 2001 രൂപയും കരസ്ഥമാക്കി 8.2.2023 കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് നടത്തിയ സ്കൂൾതല ശാസ്ത്ര ക്വിസ്സിൽ ഒന്നാം സ്ഥാനം നേടി.