എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ

00:39, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ariyallurmvhss (സംവാദം | സംഭാവനകൾ) (l)


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില്‍ ഉള്‍പ്പെട്ട വള്ളിക്കുന്ന് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍. ആരംഭകാലത്ത് നെടുവ നോര്‍ത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ അറിയപ്പെട്ടത്.

എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ
വിലാസം
പരപ്പനങ്ങാടി

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
04-01-2017Ariyallurmvhss



ചരിത്രം

ആരംഭകാലത്ത് നെടുവ നോര്‍ത്ത് ആദിദ്രാവിഡ എലിമെന്ററി സ്കൂള്‍ എന്ന പേരിലാണ് സ്കൂള്‍ അറിയപ്പെട്ടിരുന്നത്.
1940 ഓടു കൂടി അരിയല്ലൂര്‍ സൗത്ത് എലിമെന്ററി സ്കൂള്‍ ആയി തീര്‍ന്ന സ്ഥാപനം 1958ല്‍ അപ്പര്‍ പ്രൈമറി സ്കൂള്‍ ആയി ഉയര്‍ത്തുകയും തുടര്‍ന്ന് മാധവാനന്ദവിലാസം അപ്പര്‍ പ്രൈമറി സ്കൂളായി അറിയപ്പെടുകയും ചെയ്തു.
1962 ജൂണില്‍ വിദ്യാലയം അപ്പഗ്രേഡ് ചെയ്ത് മാധവാനന്ദവിലാസം ഹൈസ്കൂള്‍ ആയി നിലവില്‍ വന്നു. ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയ ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത് സ്ഥാപക മാനേജരായ കെ. കുഞ്ഞിരാമന്‍ നായരുടെ ഗുരുസ്ഥാനീയനായ ശ്രീ. കേളപ്പജി ആയിരുന്നു.
1998 ല്‍ ഹയര്‍സെക്കന്ററി സ്കൂള്‍ ആയി അപ്പഗ്രേഡ് ചെയ്യപ്പെട്ട സ്ഥാപനം മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂളായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

എല്‍ പി തലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ഉയര്‍ന്ന് നില്ക്കുന്ന മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂള്‍ 5 ഏക്കര്‍ സ്ഥലത്താണ് നിലകൊള്ളുന്നത്.
മൂന്ന്, രണ്ട് നില കെട്ടിടങ്ങളോടു കൂടിയ മൊത്തം ഒന്‍പത് കെട്ടിടങ്ങള്‍ സ്ഥാപനത്തിന് സ്വന്തമായുണ്ട്. ഒപ്പം വിശാലമായ മൈതാനവും സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
ഇരുപതിനായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ട് മികച്ച ലൈബ്രറികള്‍ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്. പുതിയ ലൈബ്രറി കെട്ടിടം ആകര്‍ഷകമായ രീതിയിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.
ഹൈസ്കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും നിലവിലുണ്ട്.
വൃക്ഷങ്ങളെ സംരക്ഷിച്ചു നിര്‍ത്തിക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇക്കോക്ലാസ് റൂം ശ്രദ്ധേയമാണ്.
കൂടാതെ മികച്ച ഔഷധത്തോട്ടവും സംരക്ഷിച്ചുപോരുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആര്‍. സി
  • ബാന്റ് ട്രൂപ്പ്.
  • 'ലവ് ഗ്രീന്‍' പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിവിധ ക്ലബുകള്‍.

മാനേജ്മെന്റ്

മാധവാനന്ദവിലാസം ഹയര്‍സെക്കന്ററി സ്കൂളിന്റെ സ്ഥാപക മാനേജര്‍ 
ശ്രീ. കെ. കുഞ്ഞിരാമന്‍ നായരാണ്.
ഇപ്പോഴത്തെ മാനേജര്‍ ശ്രീ. കെ. കെ. വിശ്വനാഥനാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
വി.എസ്. കൃഷ്ണയ്യര്‍
ടി. ഗോപാലകൃഷ്ണന്‍
എം. രാമദാസ് രാജ
കെ.പി. ഭാനുവിക്രമന്‍ നായര്‍
സി.എ. അന്നക്കുട്ടി
എ.പി. രാജന്‍
ജേക്കബ് തോമസ്
സി. ബാലകൃഷ്ണന്‍
എം.പി. അശോകന്‍
ജി. ബാലകൃഷ്ണപ്പിള്ള
എ. തങ്കം
സി. ദേവദാസന്‍
വനജ പി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11° 4' 56.5392, 75° 51' 0.6012 | width=800px | zoom=16 }}


മാത്‌സ് ബ്ലോഗ്‌:[1] ഐടി@സ്‌കൂള്‍ :[2]