ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ചരിത്രം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1984 ഫെബ്ര‍ുവരി 8 നാണ് കന്യാക‍ുളങ്ങര ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ സ്ഥാപിതമായത്. കന്യാക‍ുളങ്ങര ജംഗ്ഷനിൽ  അൽപം പടിഞ്ഞാറ് ഭാഗത്തായി കന്യാക‍ുളങ്ങര പോത്തൻകോട് റോഡിനരികിൽ ഈ സ്‌കൂൾ  സ്ഥിതിചെയ്യുന്നു. കന്യാക‍ുളങ്ങരയിൽ ആൺക‍ുട്ടികൾക്ക‍ും പെൺക‍ുട്ടികൾക്ക‍ും വെവ്വേറെ സ്കൂൾ വേണമെന്ന ആഗ്രഹം ഫലവത്തായത് പരേതനായ എ.എ ലത്തീഫ്, വാമനപുരം എം.എൽ.ഏ കോലിയക്കോട് കൃഷ്ണൻനായർ,നെടുമങ്ങാട്എം.എൽ.ഏ പരേതനായ കെ.വി.സ‍ുരേന്ദ്രനാഥ്, അന്നത്തെ മാണിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പിരപ്പൻകോട് മുരളി, വെമ്പായം പഞ്ചായത്ത് ‍പ്രസിഡണ്ട് ശ്രീ .എം അലിയാര്ക‍ുഞ്ഞ് എന്നിവരുടെ ശ്രമഫലമാണ്.

1957  ൽ അന്നത്തെ എം എൽ എ  ആയിരുന്ന ശ്രീ എൻ എൻ പണ്ടാരത്തിൽ അവർകളുടെ ശ്രമഫലമായിരുന്നു കന്യാകുളങ്ങരയിൽ ഗവണ്മെന്റ് ഹൈസ്കൂൾ സ്ഥാപിതമായത്. അന്ന‍ുവരെ കുട്ടികൾ പിരപ്പൻകോട് നെടുമങ്ങാട് ത‍ുണ്ടത്തിൽ കണിയാപുരം പട്ടം എന്നിവിടങ്ങളിലാണ് പോയി പഠിച്ചിരുന്നത്. പിന്നീട് ഈ സ്കൂൾ വിഭജിക്കുകയാണ് ഉണ്ടായത്. കന്യാകുളങ്ങര ഗവണ്മെന്റ് സ്കൂൾ വിഭജിച്ച് ഗേൾസ്-ബോയ്സ് ഹൈസ്കൂളുകൾ ആക്കി മാറ്റി .പരേതനായ ഗോപിനാഥൻ ആചാരി ആണ് ഈ സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ. എൽ അജിതകുമാരി ആണ് ആദ്യ വിദ്യാർത്ഥിനി. 2004 ൽ ഈ സ്കൂളിനെ ഹയർസെക്കണ്ടറി സ്കൂൾ ആക്കി ഉയർത്തി

1 ഏക്കർ 51.5സെന്റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളും സയൻസ് ലാബുകളും ,മൾട്ടിമീഡിയാറൂമുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഓപ്പൺ ആഡിറ്റോറിയവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വിഭാഗത്തിനും ഓരോ കമ്പ്യൂട്ടർ ലാബുകളും 1 മൾട്ടിമീഡിയാറൂമുമുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനാലോളംകമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൽ.സി.ഡി പ്രോജക്ടർ,ലാപ്ടോപ്പ്, ഐറിസ് ക്യാമറയോടുകൂടിയ വൈറ്റ് ബോർഡ് എന്നിവയുമുണ്ട് .ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പാചകപ്പുര. എല്ലാ റൂട്ടുകളിലേക്കും 3 ബസ് സർവീസുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം