എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ലിറ്റിൽകൈറ്റ്സ്/2019-21
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
26056-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 26056 |
യൂണിറ്റ് നമ്പർ | LK/2018/26056 |
അംഗങ്ങളുടെ എണ്ണം | 2൦ |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ലീഡർ | ശ്രീജിത്ത് ബിജു |
ഡെപ്യൂട്ടി ലീഡർ | സ്നേഹിത്ത് സാനു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി ടി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിജി സി എസ് |
അവസാനം തിരുത്തിയത് | |
01-05-2023 | 26056sdpybhs |
2019-2021 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പേരുവിവരം
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ് | ഡിവിഷൻ | |
---|---|---|---|---|---|
1 | 28519 | വിഘ്നേശ്വർ പി ആർ | 9 | എ | |
2 | 28532 | അനന്തകൃഷ്ണൻ പി പി | 9 | എ | |
3 | 28539 | മുഹമ്മദ് തൻസീർ സി എൻ | 9 | എ | |
4 | 28542 | അഭിനവ് വി യു | 9 | എ | |
5 | 28546 | ഫസലുൽ അമീൻ | 9 | ബി | |
6 | 28548 | മൊഹമ്മദ് റഹീസ് പി എച്ച് | 9 | എ | |
7 | 28549 | അഭിഷേക് ഇ എസ് | 9 | സി | |
8 | 28551 | അശ്വിൻ എ പി | 9 | ബി | |
9 | 28563 | ആൽഡ്രിൻ ഇഗ്നേഷ്യസ് | 9 | ബി | |
10 | 28567 | അൻസിൽ ദറാർ | 9 | ഡി | |
11 | 28569 | ആതിൽ എം ആർ | 9 | ബി | |
12 | 28583 | സ്നേഹിത്ത് സാനു | 9 | എ | |
13 | 28595 | അമേഷ് കൃഷ്ണ സാബു | 9 | ബി | |
14 | 28616 | ശ്രീജിത്ത് ബിജു | 9 | എ | |
15 | 28632 | സഫ് വാൻ എസ് എസ് | 9 | എ | |
16 | 28638 | നസറുദ്ദീൻ ടി | 9 | സി | |
17 | 28749 | ഡിനോയ് ആന്റെണി എ ജെ | 9 | ബി | |
18 | 28834 | ജോയൽ ജോർജ്ജ് എൻ എൽ | 9 | എ | |
19 | 29204 | ഹരികൃഷ്ണൻ കെ എ | 9 | എ | |
20 | 29221 | ഐവിൻ ഫ്രാൻസിസ് | 9 | ഡി |
സൂം വീഡിയോ കോൺഫറൻസ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളേയും കൈറ്റ് മിസ്ട്രസ്സുമാരെയും ഉൾപ്പെടുത്തിക്കൊണ്ട് കൈറ്റ് മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലുള്ള ഡി ആർ ജി പരിശീലനം സൂം വീഡിയോ കോൺഫറൻസിലൂടെ ഒക്ടോബർ ഒന്നാം തീയ്യതി ഉച്ചയ്ക്ക് ഒന്നര മണിക്ക് സ്കൂൾ ലാബിൽ നടത്തുകയുണ്ടായി.വളരെ വിജയകരമായ ഈ പ്രവർത്തനം കുട്ടികളോളം തന്നെ അധ്യാപകർക്കും ഏറെ വിജ്ഞാനപ്രദമായിരുന്നു.കൃത്യസമയത്തുതന്നെ കോൺഫറൻസ് തുടങ്ങി.മാസ്റ്റർ ട്രെയിനർമാരായ സ്വപ്ന ജെ നായർ,പ്രകാശ് വി പ്രഭു എന്നിവരാണ് വീഡിയോ കോൺഫറൻസിലൂടെ ക്ലാസുകൾ നയിച്ചത്.ഓരോ കുട്ടിയേയും അവന്റെ ജീവിതാവസ്ഥയേയും ഏറ്റവും കൂടുതൽ തിരിച്ചറിഞ്ഞിരിക്കുക അവന്റെ അമ്മയായിരിക്കും എന്ന യാഥാർത്ഥ്യത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ് 'അമ്മമാർക്കുള്ള പരിശീലനം' എന്ന ആശയം.ക്ലാസ് മുറിയിൽ പുതിയതായി ഉൾച്ചേർത്ത സാങ്കേതിക സജ്ജീകരണങ്ങളെക്കുറിച്ചും അതിനനുസരിച്ച് പാഠപുസ്തകങ്ങളിലും പാഠവിനിമയത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഏറ്റവും ബോധവതിയാകേണ്ടത് അമ്മ തന്നെയാണ് എന്ന തിരിച്ചറിവാണ് ഈ പരിശീലനത്തിന്റെ അടിസ്ഥാനം.ആധുനിക വിവരവിനിമയസങ്കേതങ്ങളെക്കുറിച്ചുള്ള അറിവുകൾ ലിറ്റിൽകൈറ്റ് അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും ക്ലാസ്സ് അധ്യാപകരും ചേർന്ന് അമ്മമാരിലേക്ക് വിവിധ പ്രവർത്തനങ്ങളിലൂടെ എങ്ങനെ എത്തിക്കാം എന്നതിന്റെ പരിശീലനമാണ് സൂം വീഡിയോ കോൺഫറൻസിലൂടെ ഇന്ന് ലഭ്യമാക്കിയത്. ഒക്ടോബർ മുപ്പത്തൊന്നിനകം എല്ലാ അമ്മമാർക്കും പരിശീലനം നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.
അമ്മമാർക്കുള്ള പരിശീലനം
ഒക്ടോബർ ഒന്നാം തീയതി നടന്ന സൂം കോൺഫറൻസിന്റെ അടിസ്ഥാനത്തിൽ അമ്മമാർക്കുള്ള ആധുനിക വിവരവിനിമയ സങ്കേതങ്ങളെ പരിചയപ്പെടുത്തുന്നതിനുള്ള പരിശീലന ക്ലാസ് ഒക്ടോബർ ഇരുപത്തെട്ടാം തീയതി രാവിലെ പതിനൊന്നുമണിക്ക് ഹൈടെക് ക്ലാസ് മുറികളിൽ വെച്ച് നടക്കുകയുണ്ടായി.ക്ലാസ് നയിച്ചത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായിരുന്നു.പരിശീലനത്തിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാനും,സമഗ്ര,സമേതം,വിക്ടേഴ്സ് ചാനൽ എന്നീ പോർട്ടലുകൾ കൈകാര്യം ചെയ്യാനും പരിശീലിപ്പിച്ചു.
-
ക്യൂആർ കോഡിൽ പരിശീലനം നേടുന്ന അമ്മമാർ
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാരെ പരിശീലിപ്പിക്കുന്നു
-
സ്കാൻ ചെയ്ത ലിങ്കുകൾ പ്രവർത്തിപ്പിച്ച് നോക്കുന്ന അമ്മമാർ
-
കുട്ടികളുടെ സഹായത്തോടെ അമ്മമാർ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നു
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിശീലിക്കുന്നു
പ്രോജക്ട് പ്രവർത്തനം(2019-2021) ലിറ്റിൽ കൈറ്റ് ബാച്ച്
2019-2021 ബാച്ചിലെ കുട്ടികളുടെ പ്രോജക്ട് പ്രവർത്തനം ആരംഭിച്ചു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഒരു ദിവസം അഞ്ച് കുട്ടികൾക്കാണ് സ്കൂൾ ലാബ് അനുവദിച്ചിരിക്കുന്നത്.കൈറ്റ് മിസ്ട്രസ്സുമാരായ കെ എസ് ബിന്ദു ടീച്ചറും,ബീന ഓ ആർ ടീച്ചറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്.രാവിലെ പത്തുമണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് ഓരോ ബാച്ചിനും നൽകിയിരിക്കുന്ന പ്രവർത്തന സമയം