ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി

Schoolwiki സംരംഭത്തിൽ നിന്ന്
08:40, 30 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി എന്ന താൾ ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു വട്ടം കൂടി

എങ്ങും അവന്റെ അട്ടഹാസച്ചിരികൾ ഉയർന്നു കേൾക്കുന്നു.
 അവന്റെ അലർച്ച ആയിരം മന്ദസ്മിതങ്ങൾക്കു പകരം
സമ്മാനിച്ചത് ഹൃദയം നുറുക്കുന്ന വേദനകൾ മാത്രം.
 അവനെതിരെ പൊരുതാൻ കണ്ണികളിറുത്ത് കാവലായ് നിൽക്കുന്ന ഒരു വലിയ സാഗരം,
 അവന്റെയും ജീവിതത്തിന്റെയുമിടയിൽ തീർത്ത നൂൽപ്പാലത്തിലൂടെ ആ സാഗരം ഒഴുകുന്നു,
അവർക്കിടയിൽ തെന്നി തെറിച്ച തുള്ളികൾ സ്വന്തം ജീവൻ മറന്ന് കൂടെ കൂട്ടുന്നു.
സ്വയം തീർത്ത ലക്ഷ്മണരേഖയ്ക്കപ്പുറം അവർ കൊക്കുകൾ പൂട്ടിയിരിക്കുന്നു.
അവന്റെ പിടിയിൽ നിന്നും ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ച ചിലർ ,
അവർക്കുറപ്പുണ്ട് അവനെതിരെ ഒഴുകി ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ചിടും..
 വീണ്ടുമാ മന്ദസ്മിതങ്ങൾ വിരിഞ്ഞിടും.

ഐശ്വര്യ.കെ.എസ്സ്
9എഫ് ജി.വി.ജി.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2023 >> രചനാവിഭാഗം - കവിത