യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/കാർഷികക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങളും കൃഷിയിലേക്ക് ഉദ്ഘാടനം
ഞങ്ങളും  കൃഷിയിലേക്ക് ഉദ്ഘാടനം
വിദ്യാലയ പോഷകത്തോട്ടം
വിദ്യാലയ പോഷകത്തോട്ടം
വിദ്യാലയ പോഷക തോട്ടം
വിദ്യാലയ പോഷക തോട്ടം
വിളവെടുപ്പ്
വിളവെടുപ്പ്

വർഷങ്ങളായി വിദ്യാലയത്തിൽ മികച്ച രീതിയിൽ കാർഷിക ക്ലബ് പ്രവർത്തിച്ച് വരുന്നു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനത്തോടെ ഈ വർഷത്തെ(2022-23 ) കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗ്രോ ബാഗ് ,വിദ്യാലയത്തോട്ടം, കുട്ടികളുടെ വീടുകൾ എന്നിവിടങ്ങളിലാണ് കൃഷി ചെയ്യുന്നത്. വെണ്ട, വഴുതന, തക്കാളി , പച്ചമുളക്, ചീര, മുരിങ്ങ, പപ്പായ , കോവൽ, മത്തൻ, കുമ്പളം, ചേന, ചേമ്പ്, പയർ, കപ്പ, വാഴ തുടങ്ങിയവ വിദ്യാലയത്തിൽ കൃഷി ചെയ്യുന്നു. കൃഷിയിട സന്ദർശനം , കർഷകനുമായി അഭിമുഖം, കൃഷിപ്പതിപ്പ് തയാറാക്കൽ, കൃഷിപ്പാട്ട്, കൃഷിച്ചൊല്ല് എന്നിവയുടെ ശേഖരണം, തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതത്വത്തി നടന്ന് വരുന്നു.