സെൻറ്. ആൻസ് എം. ജി. എസ് പഴുവിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പഴുവിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
അജ്ഞത ഇരുട്ടാണെന്നും അറിവ് ആയുധമാണെന്നും മനസസിലാക്കിയ പൂ൪വിക൪ 1909 ആഗസറ്റ് 31 ന് സ്കൂൾ സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
എകദേശകം ഒരു ഏക്ക൪ ദൂമിയിലാണ് ഈ വിദ‍്യാലയം സ്ഥിതിചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി ഓഫീസ് റൂം കംമ്പ‌്യൂട്ടർ റൂം ലൈബ്രറി ഇവ അടക്കം 19 മുറികളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സർഗാത്മക കഴിവുകൾ : ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും തുല്യ പങ്കാളിത്തം നൽകി കഥ ,കവിത ,പാട്ട് , എന്നിവ അവതരിപ്പിക്കുന്നതിനും വായിക്കുന്നതിനും അവസരം നൽകുന്നു
- പദസമ്പത്ത് : മാതൃഭാഷയോടുള്ള താല്പര്യം വളർത്തുന്നത്തിനും കുട്ടികളിൽ പദസമ്പത്ത് വർധിപ്പിക്കുന്നതിനുമായി ഓരോ ദിവസവും മൂല്യ നിർണയം നടത്തി വിജയികളെ കണ്ടെത്തി സമ്മാനം നൽകി പ്രോത്സാഹിപ്പിക്കുന്നു .
- കളിപ്പെട്ടി : കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ തന്മയത്തത്തോടെ കൈകാര്യം ചെയ്യുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്നു
- വിന്നർ ഓഫ് ദി മന്ത് : മൂല്യ നിർണയത്തിലൂടെ ഓരോ ക്ലാസ്സിലെ വിന്നർ ആയ കുട്ടികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നു
- അകഷരം വിരൽത്തുമ്പിൽ :നമ്മുടെ സ്കൂളിൻറെ ഏറ്റവും വലിയ പ്രതേകത ആണ് ആദ്യ ദിവസങ്ങളിൽ തന്നെ കുട്ടികളുടെ അക്ഷര പഠനം ..കുട്ടികൾക്ക് രസകരവും താല്പര്യവും ജനിപ്പിക്കുന്ന വിധത്തിൽ ആണ് ആരംഭിക്കുന്നത് .. അതിനായി നടത്തുന്ന പ്രവർത്തന പദ്ധതിയുടെ പേരാണ് അക്ഷരം വിരൽ തുമ്പിൽ .വിരൽത്തുമ്പിലൂടെ ആണ് അക്ഷരങ്ങൾ ആരംഭിക്കുന്നത് . അതിനാൽ തന്നെ എല്ലാം ക്ലാസ്സിലെ കുട്ടികൾക്കും പ്രാധാന്യം നൽകുന്ന വിധത്തിൽ എല്ലാം കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് വർഷാരംഭത്തിൽ തന്നെ കൃത്യമായ പഠനപ്രവർത്തങ്ങൾ ആസൂത്രണം ചെയ്യുന്നു .ആദ്യം തന്നെ കുട്ടികളുടെ ശ്രദ്ധയെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിൻറെ ഭാഗമായി വിവിധ തരം കാർട്ടൂണുകളിലൂടെയും കഥകളിലൂടെയും നാടകങ്ങളിലൂടെയും പ്രവർത്തങ്ങൾ ആരംഭിക്കുന്നു .
- ആരോഗ്യമന്ത്രം:ആഴ്ചയിൽ ഒരു തവണ കുട്ടികൾ കായിക പരിശീലനത്തിൽ ഏർപ്പെടുന്നു .
- ആംഗലേയപ്പെരുമ :നിത്യ ജീവിതവുമായി ബന്ധപ്പെട്ട ആംഗലേയ വാക്കുകളും വാചകങ്ങളും പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയുന്നു.
- ബാലസഭ : ഓരോ ക്ലാസിലെയും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് അവരുടെ കഴിവുകൾ ബാലസഭയിലുടെ പ്രകടിപ്പിക്കുന്നു .
മുൻ സാരഥികൾ
- സിസ്ററ്ർ ലില്ലി വി ജെ
- സിസ്ററ്ർ ആനി ഇ കെ
- സിസ്റ്റർ ജാൻസി സി എൽ
- സിസ്റ്റർ ജോളി എ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ജിനൻ
നേട്ടങ്ങൾ .അവാർഡുകൾ.
ചേർപ്പ് ഉപജില്ലയിലെ 2014-2015 വർഷത്തെ എയ്ഡഡ് എൽ പി വിഭാഗത്തിലെ ഏററവും മികച്ച രണ്ടാമത്തെ വിദ്യാലയം.
വഴികാട്ടി
{{#multimaps:10.41651,76.155955|zoom=18}}