ജി.യു.പി.എസ്. ചെങ്ങര/ഹരിത ക്ലബ്ബ്
മനുഷ്യന്റെ നിലനിൽപ്പിന്റെ ആധാരമാണ് പ്രകൃതി. പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന മനുഷ്യനെ പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കാനും ,പുതിയ തലമുറക്ക് പരിസ്ഥിതിയെക്കുറിച്ച് അവബോധം നൽകാനുമാണ് ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്.സ്കൂൾ ഹരിതക്ലബ് പ്രവർത്തനങ്ങൾ പരിസ്ഥിതി ദിനാഘോഷത്തോടെ ആരംഭിച്ചു. പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. 2022ലെ പരിസ്ഥിതി ദിന സന്ദേശമായ ഒരേ ഒരു ഭൂമി എന്നതിനെക്കുറിച്ച് സീഡ് കോഡിനേറ്റർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ദിന പ്രസംഗം ,ക്വിസ് മത്സരം, പരിസ്ഥിതി ദിന സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡ് നിർമ്മിക്കൽ ,പോസ്റ്റർ നിർമിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനം ,പ്രസംഗം എന്നിവ അസംബ്ലിയിൽ അവതരിപ്പിച്ചു .
