അഴിയൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം
കനിവ്
അരുമയായമ്മ
പാലരുവിയിലൂടെ
സ്നേഹമായ് കുളിരായ്
മന തരാരിൽ ഒരു കുളിർ കാറ്റായി
തിങ്ങി വിങ്ങി നിൽക്കുന്നു പച്ചപ്പ്
മഴയായി ഒഴുകിപ്പടരുന്ന
സ്നേഹ സ്വരൂപിണിയാണമ്മ
കാറ്റത്ത് ഇളകിയാടുന്ന പച്ചോലത്തുമ്പിലും
തേനാകും സ്വർഗ്ഗം പൂവിടർത്തി
സുഖ സാന്ത്വനത്തിന്റെ സ്നേഹം നിറയ്ക്കും
മധുര സ്വപ്നമാണമ്മ
അഭിമന്യൂ കെ.പി 7B
പ്രകൃതി
ജനനിയാകുന്ന പ്രകൃതി
പച്ചപുതച്ചൊരു പ്രകൃതി
കേരവൃക്ഷങ്ങളാൽ അലകൃതമാം
പ്രകൃതി
പക്ഷിമൃഗാദികൾ നിറഞ്ഞ
പ്രകൃതി
ജനനിയാകുന്ന പ്രകൃതി
കടലുകളാൽ പുഴകളാൽ
അലകൃതമാം പ്രകൃതി
അന്നമാകുന്ന പ്രകൃതി
ജനനി ആകുന്ന പ്രകൃതി
കീർത്തന .എസ്
പ്രതീക്ഷ
തണുത്ത കാറ്റ് വീശുന്നു.ആകാശത്ത് ഇരുണ്ട മേഘങ്ങൾ അനുരാഗ് ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. അവൻ പഴയ കാലങ്ങളെ കുറിച്ച് ചിന്തയിലായിരുന്നു. അപ്പോഴും അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകികൊണ്ടിരുന്നു. മനുഷ്യ ജീവിതത്തിൽ വേണ്ടതാണ് പ്രതീക്ഷ. നല്ല പ്രതീക്ഷകൾകളില്ലെങ്കിൽ പിന്നെ ജീവിതത്തിന് അർഥമില്ല. നിരാശ ബാധിച്ച മനസ്സിൽ പിന്നെ നല്ലചിന്തകൾക്ക് സ്ഥാനവുമില്ല. അവൻ വീണ്ടും വീണ്ടും ചിന്തിച്ചു. എന്റെ അമ്മസ്നേഹമുള്ള അമ്മ, അമ്മയുടെ നെറ്റിയിൽ സിന്ദൂരം എപ്പോഴും പ്രകാശിക്കും എന്റെ വിശപ്പുo ദാഹവും അകറ്റാൻ ആ അമ്മ കഠിനജോലികൾ ചെയ്തു. െനടുവീർപ്പോടെ അനുരാഗിന്റെ മനസ്സിലേക്ക് നാളുകളെണ്ണി കാത്തിരിക്കുന്ന അമ്മയുടെ മുഖം പതിയെ തെളിഞ്ഞു. ആ കാത്തിരിപ്പ് അറ്റമില്ലതെ നിണ്ടു പോയി. അനുരാഗിന്റെ തിരിച്ചു വരവ് ഇരുവരുടെയും മനസ്സിൽ പ്രതീക്ഷയായി അവശേഷിച്ചു. എടോ പൈസ തരൂ ... സ്വപ്ന ലോകത്താണോ കണ്ടക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു . അനുരാഗ് ഞെട്ടിയുണർന്നു. കീശയിൽ നിന്നും പൈസ എടുത്ത് നൽകി.
ദൈർഘ്യമേറിയ യാത്രയ്ക്ക് ശേഷം. അനുരാഗ് വീട്ടിലെത്തി യപ്പോൾ കണ്ട കാഴ്ച അവ െന്റ മനസ്സിനെ നടുക്കി. അമ്മ രോഗം ബാധിച്ച് കിടക്കുന്നു. അവൻ വേഗം അവളുടെ അടുത്ത് ചെന്നപ്പോൾ ആ അമ്മയുടെ കണ്ണിൽ നിന്നും ആനന്ദ കണ്ണുനീർ ഒഴുകി. അനുരാഗ് അനുരാഗ് അമ്മയോട് പറഞ്ഞു അമ്മേ വാ നമുക്ക് ആശുപത്രിയിൽ പോകാം മകന്റെയൊപ്പം ആശുപത്രിയിൽ പോയി പക്ഷെ അവിടന്ന് ഡോക്ടർമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഡോക്ടർ അനുരാഗിനെ വിളിച്ചു എന്നിട്ട് പറഞ്ഞു, 'നിന്റെ അമ്മയുടെ രോഗം അതികഠിനമാണ് അവന്റെ കൈയ്യിൽ അത്രയധികം പൈസയും ഉണ്ടായിരുന്നല്ല. സ്വന്തം മകന്റെ നിസ്സഹായ അവസ്ഥ കണ്ട് ആ അമ്മയ്ക്ക് സങ്കടമായി ഓരോ ദിവസം കഴിയും തോറും അമ്മയുടെ രോഗം കൂടികൂടി വന്നു. അത്യാവശ്യത്തിന് കുറച്ച് പൈസ അനുരാഗിന്റെ സുഹൃത്തുക്കൾ സഹായിച്ചു. പക്ഷെ അതൊന്നുംതികഞ്ഞില്ല. അങ്ങനെ അവൻ അന്മയുടെ അടുത്ത് ചെന്നു പറഞ്ഞ് അമ്മ വിഷമിക്കണ്ട പൈസ ഞാൻ ഉണ്ടാക്കും എന്നും പറഞ്ഞ് അവൻ പോയി. രണ്ടു ദിവസത്തിനു ശേഷം അനുരാഗ് വളരെ സന്തോ ഷതോടെ ആശുപ്രതിയിലേക്ക് തിരിച്ചെത്തി. എന്നിട്ട് പൈസയൊക്കെ നൽകി അമ്മയെചികിത്സിച്ചു. അവൻ അമ്മയോട് പറഞ്ഞു അമ്മേ നിർമിക്കേണ്ട അമ്മയുടെ മകൻ ധനികനായി എന്റെ ടുത്ത് നിറയെ പൈസയുണ്ട്. ഇത് കേട്ടപ്പോൾ അമ്മയ്ക്ക് സന്തോഷമായി. ഓരോ ദിവസം കഴിയും തേറും അമ്മയുടെ രോഗo കുറഞ്ഞു വന്നു. ഡോക്ടർ പറഞ്ഞു അനുരാഗ് ഇത് ഒരു നല്ല ലക്ഷണമാണ് നിന്റെ അമ്മയുടെ രോഗം കുറയുന്നുണ്ട്.അനുരാഗിന് സന്തോഷമായി. പിറ്റേദിവസം രാവിലെ ആശുപത്രിയിൽ നിറയെ പോലീസ് പോലീസ് അമ്മയോട് പറഞ്ഞു നിങ്ങളുടെ മകനെ അറസ്റ്റ് ചെയ്യാൻ വന്നതാണ് മാൻ നിങ്ങടെ മകൻ അവന്റെ സുഹൃത്തിന്റെ വീട്ടിൽ പോയി ആഭരണം മോഷ്ടിച്ചു.. ഇത് കേട്ടപ്പോൾ ലോലഹൃദയായ അമ്മക്ക് അത് താങ്ങാനാവുന്നതിൽ കൂടുതലായിരുന്നു : അമ്മയുടെ കണ്ണിൽ നിന്ന്കണ്ണുനീർ ചാലുകൾ ഒഴുക്കി കൊണ്ട് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് യാത്രയായി അപ്പോഴും ആകാശത്ത് ഇരുണ്ട മേഘങ്ങളും . തണുത്ത കാറ്റും വീശുന്നുണ്ടായിരുന്നു.
അവന്തിക 7c