സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
സെന്റ് മേരീസ് ജി.എച്ച് എസ് കുഴിക്കാട്ടുശ്ശേരി സ്റ്റുഡന്റ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം (SPC)
-
സെന്റ് മേരീസ് ജി.എച്ച് എസ് കുഴിക്കാട്ടുശ്ശേരി സ്റ്റുഡന്റ് കേഡറ്റ് യൂണിറ്റിന്റെ(SPC) ഉദ്ഘാടനം 2021 September 17 ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു . തദവസരത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് Rev Sr. ലിറ്റിൽ ഫ്ലവർ ഏവർക്കും സ്വാഗതമേകി. പ്രൊവിൻഷ്യൽ സുപ്പീരിയർ & മാനേജർ പാവനാത്മ CHF,Rev.Sr എൽസി കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു .ADNO ശ്രീ മനോഹരൻ , SPC പദ്ധതിയെപ്പറ്റി വിശദീകരിക്കുകയും SPC യുടെ സർട്ടിഫിക്കറ്റ് കൈമാറുകയും SPC ഓഫീസ് ഉദ്ഘാടനവും നിർവ്വഹിച്ചു. ഫാ.സെബാസ്റ്റ്യൻ അരിക്കാട്ട്,Asst. സബ് ഇൻസ്പെക്ടർ & PRO സതീഷ് V V , ലോക്കൽ മാനേജർ Rev Sr. ഗ്രെയ്സി പാലക്കൽ, PTA പ്രസിഡന്റ് വിദ്യാസാഗർ N.,സ്കൂൾ ലീഡർ കുമാരി അനൂഷ M B.എന്നിവർ പ്രസംഗിച്ചു. CPO ശ്രീമതി ലിജി ആന്റണി ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗാനാലാപനത്തോടു കൂടി പരിപാടികൾ സമാപിച്ചു.
ഡിസംബർ 10 മനുഷ്യാവകാശ ദിനം അതോടനുബന്ധിച്ച് SPC students നേതൃത്വത്തിൽ പോസ്റ്റർ എക്സിബിഷൻ നടത്തി.
"പറവകൾക്കൊരു പാനപാത്രം' | |
---|---|