എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ

11:34, 20 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (→‎പഠന വിനോദ യാത്രകൾ: ഉള്ളടക്കം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


June 1 പ്രവേശനോത്സവം

 

2 വർഷത്തെ ഇടവേളക്കുശേഷം സ്കൂളുകൾ പഴയ രീതിയിൽ പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളായി. ജൂൺ 1 പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി തന്നെ നടത്തി. രക്ഷിതാക്കളെല്ലാവരും നേരത്തെ തന്നെ ഹാജരായിരുന്നു. കോവിഡ് മഹാമാരി മുലമുണ്ടായ അടച്ചിടലും ഓൺലൈൻ പഠനവും രക്ഷിതാക്കളേയും അധ്യാപകരേയും കുട്ടികളേയും ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. എല്ലാം പഴയപടിയാകുന്ന ഒരു സന്തോഷവും എല്ലാവരുടേയും മുഖത്ത് തെളിഞ്ഞിരുന്നു. സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം പ്രാർത്ഥനയോടെ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ തല പ്രവേശനോത്സവ പരിപാടികൾ തുടങ്ങി. സ്വാഗതം പ്രിൻസിപ്പാൾ സുനന്ദ വി ഭദ്രദീപം തെളിയിച്ചുള്ള ഉദ്ഘാടനം പ്രവാജിക വിമല പ്രാണാ മാതാജി ( പുറനാട്ടുകര ശാരദ മഠം പ്രസിഡന്റ്) മുഖ്യാതിഥി പ്രശസ്ത കവിയും ആത്മീയ പ്രഭാഷകനുമായ മുരളി പുറനാട്ടുകര , അനുഗ്രഹ പ്രഭാഷണം സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി , ആംശംസപ്രസംഗം വാർഡ് മെമ്പർ ഹെഡ്മിസ്ട്രസ്സ് സുമ എൻ കെ കൃതജ്ഞത സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ഇത്രയുമാണ് കാര്യപരിപാടി. എല്ലാവരും സംസാരം ദീർഘിപ്പിച്ച് കുട്ടികളുടെ ക്ഷമ പരീക്ഷിക്കാൻ നോക്കിയില്ല. ആവശ്യം വേണ്ട കാര്യങ്ങൾ വേഗം പറഞ്ഞവസാനിപ്പിച്ചു. വാർഡ് മെമ്പറുടെ ഉണ്ണികളേ ഒരു കഥ പറയാം …. എന്ന ഗാനം വളരേയധികം ഹർഷാരവങ്ങളോടെയാണ് കുട്ടികൾ കേട്ടത്.

മുരളി പുറനാട്ടുകരയുടെ കവിതാലാപനവും കുട്ടികളോടുള്ള സംവാദവും സാഹിത്യത്തിൽ നിന്ന് ഒട്ടുമകന്നിട്ടില്ല എന്നു തെളിയിക്കുന്നതു തന്നെയായിരുന്നു. ചെയ്യുന്ന കാര്യത്തിൽ , അത് പഠനമോ കളിയോ എന്തുമാകട്ടെ, നൂറു ശതമാനവും ശ്രദ്ധയുള്ളവരായ്ത്തീരുക എന്ന വാചകം ഒട്ടുമിക്ക കുട്ടികളിലും ചില ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കിയിരിക്കും.ഇതിനെല്ലാം പുറമേ കുട്ടികളുടെ പ്രവേശനോത്സവ ഗാനവും കവിതാലാപനവുമെല്ലാം ഉണ്ടായിരുന്നു.

ഉദ്ഘാടന പരിപാടികൾക്കു ശേഷം കുട്ടികൾ തങ്ങളുടെ ക്ലാസ്സ് റൂമുകളിലേക്ക് പ്രവേശിച്ചു. ക്ലാസ്സ് റും കണ്ടെത്താനുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ ഓരോ ക്ലാസ്സ് റൂമിനു മുമ്പിലും കുട്ടികളുടെ പേരെഴുതിയ ലിസ്റ്റ് ഉണ്ടായിരുന്നു. ക്ലാസ്സ് ടീച്ചർമാരും കുട്ടികളുമൊത്തുള്ള പരിചയപ്പെടലും സൗഹൃദം പുതുക്കലും കഴിഞ്ഞ് മധുര വിതരണവുമുണ്ടായിരുന്നു. ഉച്ച ഭക്ഷണം ഉദ്ഘാടനവും നടന്നു.

പരിസ്ഥിതി ദിനം

ജൂൺ 6 തിങ്കളാഴ്ചയാണ് പരിസ്ഥിതി ദിനം ആചരിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിംഗ്, മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രകൃതി ദൃശ്യങ്ങളോ, പക്ഷികളെയോ, മൃഗങ്ങളെയോ വരയ്ക്കുക. വീടുകളിൽ വൃക്ഷ തൈ നടൽ. കുട്ടികൾ വരച്ചു കൊണ്ടുവന്നതെല്ലാം പ്രദർശനം നടത്തി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം നൽകി. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എട്ട് ബിയിലെ ഗാഥ സി വി അസംബ്ലിയിൽ സംസാരിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തെെ നട്ടു കൊണ്ട് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി നിർവ്വഹിച്ചു. റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജയരാഘവൻ സിയുടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് ക്ലബ്ബ് തുടങ്ങിയത്. വിദ്യാലയ പരിസരത്തെ 3 സെന്റ് ഭൂമിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തെെകൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ, വന സംതക്ഷണം ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.

ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനം

ലോകത്തെ മുതിർന്ന പൗരന്മാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം വയോജന സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനായി ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ അന്നേദിവസം രാവിലെ 11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും എടുത്തു.

സംഗീത ദിനം / യോഗദിനം

സംഗീതാധ്യാപിക ജീജ കെ കൃഷ്ണൻ സംഗീത ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. അധ്യാപികയും കുട്ടികളും ചേർന്ന് സംഗീതാർച്ചന നടത്തുകയും ചെയ്തു.

യോഗദിനത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി യോഗ ക്ലാസ്സ് നടത്തി. ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായ അംബിക എൻ വിദ്യാർത്ഥിനികളായ സേതു ലക്ഷ്മി ആർ, നിള എം എം എന്നിവർ നേതൃത്വം വഹിച്ചു.

ജൂൺ 19 വായന ദിനം

ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വായന ദിനം പക്ഷാചരണമായി നടത്തി. അന്നേ ദിവസം വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം അധ്യാപിക ഓമനകുമാരി വി പി അസംബ്ലിയിൽ സംസാരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ്, കഥ, കവിത, ഉപന്യാസ രചന , കയ്യെഴുത്തു മത്സരം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള കഥ, കവിത, നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിക്കാനുള്ള അവസരവും നൽകുകയുണ്ടായി.

സമേതം

2023 എസ് എസ് എൽ സി പരീക്ഷയിൽ തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാർത്ഥികളേയും വിജയിപ്പിക്കുന്നതിനും ഉയർന്ന ഗ്രേഡ് വാങ്ങുന്നതിനുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പദ്ധതിയാണിത്'. ഇതിന്റെ ഭാഗമായി പത്താം ക്ലാസ്സിൽ ഈ വർഷം പഠിക്കുന്ന 137 വിദ്യാർത്ഥികളുടെയും ഗൃഹ സദർശനം. ക്ലാസ്സ് ടീച്ചേഴ്സും മറ്റധ്യാപകരും ചേർന്ന് നടത്തുകയുണ്ടായി. കുട്ടികളുടെ പ്രശ്നങ്ങൾ അടുത്തറിയാനും പഠന കാര്യങ്ങളിലും മറ്റും ക്രിയാത്മകമായ മാറ്റങ്ങൾ വരുത്താനും ഇത് . സഹായിച്ചു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ ദത്തെടുത്ത് പഠനപ്രവർത്തനങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ  നൽകി വരുന്നു. ഹയർസെക്കൻഡറിയിലെയും പത്താം ക്ലാസ്സി കലയും കുട്ടികൾക്ക് അഞ്ചര വരെ റമഡിയൽ ക്ലാസ്റ്റ് നൽകുന്നു.

മധുരം മലയാളം

 

കുട്ടികളെ വായനയുടെയും അറിവിന്റെയും ലോകത്തെത്തിക്കാൻ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടാട്ട് പഞ്ചായത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അപ്നയുടെ സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ഓഗസ്റ്റ് 3 ന് നടന്ന ചടങ്ങിൽ അപ്നയുടെ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പാറമേൽ അംഗങ്ങളായ രഞ്ജിത്ത് എൻ ജി , ഗോപേഷ് കെ ജി, ഫ്രാൻസിസ് പി എ , ശ്രീവിദ്യ ചന്ദ്രബാബു എന്നിവർ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജിക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് വിജയ രാഘവൻ സി, പ്രധാനാധ്യാപിക സുമ എൻ കെ , മറ്റധ്യാപകർ, വിദ്യാർത്ഥികൾ, മാതൃഭൂമി പ്രതിനിധികളായ ശിവശങ്കരൻ പി കെ , സജീവ് പുത്തൂരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തിങ്കളാഴ്ച തോറും പ്രത്രങ്ങളിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം നടത്താറുണ്ട്.

വിമുക്തി ക്ലബ്ബ്

ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായി വിമുക്തി ക്ലബ്ബ് . ക്ലബ്ബിന്റ ഉദ്ഘാടനം ജൂൺ 26ന് നടന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അടാട്ട് ഹെൽത്ത് സെന്ററിലെ ഹെൽത് ഇൻസ്പെക്ടർമാരായ രതീഷ് , വിനോദ് എന്നിവർ ക്ലാസ്സ് നടത്തി. ലഹരി മുക്ത സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുപി വിഭാഗത്തിലെ 342 കുട്ടികളും എച്ച് എസ് വിഭാഗത്തിലെ 72 കുട്ടികളും പങ്കെടുത്തു. ഉച്ചയ്ക്ക് 2:30 ന് അന്തിക്കാട് റെയ്ഞ്ച് ഓഫീസർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിയുടെ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ലഹരി വിരുദ്ധ പ്രചരണ റാലി നടത്തുകയുണ്ടായി. കൂടുതലറിയുന്നതിനായി

ഇതോടൊപ്പം റോഡ് സുരക്ഷാ മാർഗ്ഗങ്ങളെ പറ്റിയും മറ്റും കൂടുതലറിയാനും പ്രവർത്തിക്കാനും ഉണർവ് എന്നൊരു ക്ലബ്ബ് പ്രവർത്തിക്കുന്നു.. എസ് എച്ച് ഒ ഓഫ് പോലീസ് കൺവീനറായ ഈ ക്ലബ്ബിന്റെ ചെയർമാൻ പ്രധാനാധ്യാപിക സുമ എൻ കെ യും വൈസ് ചെയർമാൻ പി ടി എ പ്രസിഡന്റുമാണ്. കോർഡിനേറ്റർ അംബിക എൻ. പൂജ ഇ എൻ (9 എ ), അനന്യ പി സുരേഷ്( 8 ഇ ), അഞ്ജന ആനന്ദ് (10 സി ), ലക്ഷ്മി പി എസ് ( 9 C ] എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം കൃത്യം 9 മണിക്ക് പതാക ഉയർത്തി ചടങ്ങുകൾ ആരംഭിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചതിനു ശേഷം പൊതുപരിപാടികൾ ശാരദാ പ്രസാദം ഹാളിൽ കൃത്യം 9.30 ന് ആരംഭിച്ചു. അഖിലാണ്ഡമണ്ഡലം എന്ന പ്രാർത്ഥനയോടെ തുടങ്ങി. ആദ്യമായി സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജി കുട്ടികൾക്കും സ്റ്റാഫംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ പങ്കു വെച്ചു. ഉത്തരവാദിത്വങ്ങളും കടമകളും കുട്ടികളെ ഓർമ്മപ്പെടുത്തി. തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സുനന്ദ വി ആശംസകൾ അർപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. അടുത്തതായി ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുമ എൻ കെ സഹജീവി സ്നേഹം പുലർത്തണമെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണൻ " നന്ദി ലോകമേ " എന്ന കവിത ആലപിച്ചു. ക്രിസ്റ്റീന സ്കറിയ, സുവർണ്ണ ജോബി , അലേഖ്യ ഹരികൃഷ്ണൻ , ശ്രീലക്ഷ്മി പ്രമോദ്, സ്റ്റാഫ് സെക്രട്ടറി പി.വി. രാജേശ്വരി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. തുടർന്ന് സേവ് ദി സോയിൽ എന്ന ഗാനം വിദ്യാർത്ഥിനികൾ ആലപിച്ചു. അതിനു ശേഷം ആനന്ദ നടനവും തുടർന്ന് ദേശീയ ഗാനത്തോടെ  ഈ വർഷത്തെ ദേശീയോത്സവത്തിന് പരിസമാപ്തി കുറിച്ചു.

വിദ്യാലയത്തിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും അദ്ധ്യാപക അനദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പിടിഎ ,എം പിടിഎ അംഗങ്ങൾക്കുംലഡുവും പാനീയവും നൽകി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടി.

ഓണാഘോഷം

2 വർഷത്തെ ഇടവേളക്കു ശേഷം വിദ്യാലയത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിച്ചു. പാദവാർഷിക പരീക്ഷക്കു ശേഷം സെപ്റ്റംബർ 2 നായിരുന്നു പരിപാടികൾ. പൂക്കള മത്സരം, കസേരകളി, ബോംബിങ് ദ സിറ്റി, തിരുവാതിരക്കളി, ലെമൺ സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികൾക്ക്  സമ്മാനവും നൽകുകയുണ്ടായി. പായസ വിതരണവും ഉണ്ടായിരുന്നു.

രക്ഷാകർതൃ പൊതുയോഗം

ഈ വർഷത്തെ പൊതുയോഗം സെപ്റ്റംബർ 24 ന് നടത്തി. പി ടി എ പ്രസിഡന്റ് വിജയരാഘവൻ സിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗം സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി ഉദ്ഘാടനം ചെയ്തു.  പ്രൻസിപ്പാൾ സുനന്ദ വി സ്വാഗതമാശംസിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപിക സുമ എൻ കെ റിപ്പോർട്ടവതരിപ്പിച്ചു. 2019 -20 , 2020-21 വർഷങ്ങളിൽ ഉന്നത വിജയം കൈവരിച്ച എസ് എസ് എൽ സി , പ്ലസ്ടു വിദ്യാർത്ഥികൾക്ക് വെള്ളി മെഡൽ നൽകി അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞത അർപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി. പി ടി എ പ്രസിഡന്റായി പി സുരേഷ് കുമാറും വൈസ് പ്രസിഡന്റായി  ജയശ്രീ വിജീഷും തിരഞ്ഞെടുക്കപ്പെട്ടു. രശ്‍മി പി ആർ എം പി ടി എ പ്രസിഡന്റായി സ്ഥാനമേറ്റു.

സെപ്റ്റംബർ 28 ന് ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വസന്തം എന്ന പേരിൽ കൗമാര കാലത്തെ ശാരീരിക മാറ്റങ്ങളും പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും എന്ന വിഷയത്തെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കാണ് ബോധവത്ക്കരണ ക്ലാസ്സ് . കുട്ടികൾക്ക് വളരെ ഫലപ്രദമായ ക്ലാസ്സ് ആയിരുന്നു. സംശയനിവാരണത്തിനുമുള്ള അവസരം ഒരുക്കിയിരുന്നു.

ജലം  ബാലോത്സവം

ഒക്ടോബർ ഒന്നിന് ജലം  ബാലോത്സവം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തി. കുട്ടികളിൽ ജലസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാനുതകുന്നതായിരുന്നു പരിപാടികൾ. ബാലോത്സവം സ്കൂൾ മാനേജർ നിത്യാനന്ദ പ്രാണ മാതാജി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖലാ പ്രസിഡന്റ ശശികുമാർ പള്ളിയിൽ അധ്യക്ഷനായിരുന്നു. യോഗത്തിൽ പ്രൊഫ: സി വിമല പ്രിൻസിപ്പാൾ സുനന്ദ വി, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി നിരവധി ലഘു പരീക്ഷണങ്ങൾ ഒരുക്കിയിരുന്നു. ജലശ്രീ ക്ലബ്ബ് ,സയൻസ് ക്ലബ്ബ്, എക്കോ ക്ലബ്ബ് അംഗങ്ങളാണ് പങ്കെടുത്തത്.

ലഹരി വിരുദ്ധ ക്യാമ്പെയിൻ

ഒക്ടോബർ ആറിന് സർക്കാർ നിർദ്ദേശ പ്രകാരം ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. ബഹുമാന്യനായ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ പ്രഭാഷണം കൈറ്റ് വിൿടേഴ്സ് ചാനലിലൂടെ കാണാനുള്ള അവസരമൊരുക്കി. യു പി വിഭാഗം ഐ ടി ലാബിലും ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം അതാത് ക്ലാസ്സ് റൂമുകളിലും പ്രഭാഷണം തത്സമയം വീക്ഷിച്ചു. ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായെത്തിയ രക്ഷിതാക്കൾക്ക് ഹൈസ്കൂൾ ലാബിൽ പരിപാടി കാണാനായി അവസരമൊരുക്കി. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ക്ലാസ്സ് റൂമുകളിൽ അധ്യാപകർ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും കുട്ടികളുടെ സംവാദം സംഘടിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കൾക്ക് റിസോഴ്സ് പേഴ്സണായ ഉഷ പി എന്നിന്റെ നേതൃത്വത്തിൽ ബോധ വത്ക്കരണ ക്ലാസ്സ് നടത്തി. പ്രസ്തുത ചടങ്ങിൽ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി , പി ടി എ പ്രസിഡന്റ്, പ്രധാനാധ്യാപിക സുമ എൻ കെ, പ്രിൻസിപ്പാൾ സുനന്ദ വി , സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി എന്നിവർ പങ്കെടുത്തു.

യങ് ഇന്നൊവേഷൻ പ്രോഗ്രാം. (YIP)

മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാനുമുള്ള ഒരു സർക്കാർ സംരഭമാണ് യങ് ഇന്നൊവേഷൻ പ്രോഗ്രാം. 8 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അവസരം. ഒരേ ചിന്താഗതിയുള്ള കുട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും ഉതകുന്നതാണിത്. കൈറ്റ് മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക്,കൈറ്റിൽ നിന്നു ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഒക്ടോബർ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് ക്ലാസ്സ് നടത്തിയത്.

അനന്യ സമേതം

 

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടമായ തിയറ്റർ ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ശ്രീ ശാരദ ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ 22 ന് നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു ആയിരുന്നു. വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനൊപ്പം തൊഴിൽ പങ്കാളിത്തവും സാമൂഹിക പങ്കാളിത്തവും നേടാൻ പെൺകുട്ടികൾ പരിശ്രമിക്കണം. ഉന്നതവിദ്യാഭ്യാസം നേടുന്നവരിൽ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും അവരിൽ തൊഴിൽ മേഖലയിലേക്ക് കടക്കുന്നവർ കുറവാണ്. തൊഴിൽ നേടി തന്റേതായ ഇടങ്ങൾ പെൺകുട്ടികൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പെൺകുട്ടികളാണ് പങ്കെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ശ്രീജ , അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ , ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, വനിത ശിശു വികസന ഓഫീസർ പി മീര, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി , പ്രിൻസിപ്പൽ വി സുനന്ദ, പ്രധാനാധ്യാപിക എൻ കെ സുമ, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, പേരാമംഗലം, കുറ്റൂർ സ്കൂൾ പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പേപ്പട്ടി വിഷബാധ - ബോധവത്ക്കരണ ക്ലാസ്സ്

തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നതു മൂലം പേപ്പട്ടി വിഷബാധയും കൂടി വരുന്നു. ഇതേക്കുറിച്ചുള്ള ബോധവത്ക്കരണവുമായി തൃശ്ശൂർ വെസ്റ്റ് ഫോർട്ട് നഴ്സിംഗ് വിദ്യാ‍ത്ഥികൾ ശ്രീ ശാരദയിൽ. ക്ലാസ്സിൽ ശ്രീ ശാരദയിലേയും ശ്രീ രാമകൃഷ്ണയിലേയും ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. നാടകം, ലഘുലേഖകൾ. സ്ലൈഡ് പ്രദർശനം, വിവരണം എന്നിവയിലൂടെയായിരുന്നു ക്ലാസ്സ്. ലഘു ചോദ്യാവലികൾ കുുട്ടികൾക്ക് നൽകുകയുണ്ടായി. പട്ടി, പൂച്ച എന്നിവയുടെ കടിയോ മാന്തലോ ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും ഡോക്ടറെ കാണേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിക്കുകയുണ്ടായി.

കലോത്സവം

ഈ വർഷത്തെ സ്കൂൾ കലാമേള നടന്നത് സെപ്റ്റംബർ മാസത്തിലാണ്. വിജയികളെ വരടിയം സ്കൂളിൽ നടന്ന സബ് ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. വെസ്റ്റ് ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം നേടി. നാടക വേദികളിലെ പ്രൊഫഷണൽ ഇടപെടലുകൾ ഇല്ലാതെ സ്വപ്രയത്നത്താൽ പെൺകരുത്ത് കൈവരിച്ച സംസ്കൃത നാടക രണ്ടാം സ്ഥാനത്തിന് മധുരമേറും. വന്ദേമാതരം ചൊല്ലി നേടിയെടുത്തതും പ്രഥമസ്ഥാനം തന്നെ.. മലയാള കഥാപ്രസംഗം പോലെ സംസ്കൃത ഭാഷയിൽ ചമ്പൂ പ്രഭാഷണ കഥാകാരിയായി ആസ്വാദകവൃന്ദത്തിന്റെ കൈയ്യടി ഏറ്റുവാങ്ങി പ്രഥമസ്ഥാനം കൈവരിച്ചത് കീർത്തി ലക്ഷ്മി. സമസ്യാപൂരണത്തിന് നൽകിയ വരികൾക്ക് അർത്ഥവത്തമായ കൂട്ടിച്ചേർക്കൽ കൊടുത്തു  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീലയ. സംസ്കൃത ഗാനാലാപനത്തിലൂടെയും അക്ഷരശ്ലോകത്തിലൂടെയും കാണികളുടെ മനം കവർന്ന നിരഞ്ജനി ... സംസ്കൃത സംഘ ഗാനത്തിലും ഒന്നാം സ്ഥാനം നേടി, സംസ്കൃത ഉപന്യാസരചനയിൽ ഒന്നാമത്തെ സ്ഥാനം അലേഖ്യ സ്വന്തമാക്കി. യുവജനോത്സവവേദിയിൽ യു.പി.വിഭാഗത്തിൽ മികവാർന്ന പരിപാടികൾ കാഴ്ചവെച്ച് അഗ്രിഗോറ്റ് രണ്ടാം സ്ഥാനത്തിലേക്ക് ശാരദയെത്തി. ഹയർ സെക്കന്ററി വിഭാഗത്തിലെ മികവാർന്ന പ്രകടനം ശ്രീ ശാരദയെ മൂന്നാം സ്ഥാനത്തെത്തിച്ചു. വിവിധ ജനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചവരെല്ലാം ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇരിങ്ങാലക്കുടയിൽ നടന്ന റവന്യൂജില്ലാ കലോത്സത്തിൽ പങ്കെടുത്ത് ആർദ്ര വി ജയരാജ് സംസ്കൃത കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, കോഴിക്കോട് നടന്ന സംസ്ഥാന കലാമേളയിലും എ ഗ്രേഡ് നേടുകയുണ്ടായി.

കായികമേള

കായിക രംഗത്ത് വളരെയധികം നേട്ടങ്ങൾ കൊയ്ത വർഷമായിരുന്നു ഇത്. സബ്ജില്ലാ തല ഖൊ ഖൊ മത്സരത്തിൽ അണ്ടർ 14, അണ്ടർ 17 ജനങ്ങളിൽ ഒന്നാം സ്ഥാനവും അണ്ടർ 19 വിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. റവന്യൂ ജില്ലാ തലത്തിൽ 13 കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു. അണ്ടർ 14 വിഭാഗത്തിൽ വരദവിനോദ് സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുത്തു. അനയ, അമ്യത കെ എ,  ഗാഥ എന്നിവർ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തു. ഉപജില്ലാ കായിക മേളയിൽ പെൺകുട്ടികളുടെ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. നന്ദന കണ്ണൻ, ശിവാനി എന്നിവർ കാഡറ്റ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മത്സരിച്ച് മെഡലുകൾ നേടി.

ഷൂട്ടിംഗിൽ അഭിമാനിക്കത്തക്ക വിജയം നേടിയ ഏഴ് ബി യിലെ വിസ്മയ വിനേഷ് തിളങ്ങും താരമായി. ഹൂബ്ലി ഓപ്പൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡൽ നേടി. മാംഗ്ലൂർ, ടുംക്കൂർ എന്നിവിടങ്ങളിൽ നടന്ന ഓപ്പൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണ മെഡൽ നേടി. ഇത് കൂടാതെ  റവന്യൂ ജില്ല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ അർഹത നേടി. ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 5 ഗോൾഡ് മെഡലും 3 സിൽവർ മെഡലും നേടി ഈ കൊച്ചുമിടുക്കി ശ്രീ ശാരദയുടെ അഭിമാനതാരമായി.

ശാസ്ത്ര മേള

പ്രവൃത്തി പരിചയ മേള

ഹയർസെക്കന്ററി തലത്തിൽ ഉപജില്ലാതലത്തിൽ പങ്കെടുത്ത ആറു പേർ ജില്ലാതലത്തിലേക്ക് അർഹത നേടി. കുന്ദംകുളത്ത് നടന്ന റവന്യൂ ജില്ലാ മത്സരത്തിൽ നിന്നും അബിത കെ എസ് കുട നിർമ്മാണത്തിനും പ്രകൃതിദത്ത നാരുകൊണ്ടുണ്ടാക്കിയ ഉല്പന്നത്തിനും സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ ഗാഥ സി വി വോളിബോൾ നെറ്റ് മേക്കിംഗിലും വിഷ്ണു പ്രിയ കെ വി പ്രകൃതിദത്ത നാര് ഉപയോഗിച്ചുള്ള വസ്തുക്കൾ ഉണ്ടാക്കുന്നിലും ഒന്നാം സ്ഥാനം നേടി ജില്ലാ തലത്തിലേക്ക് അർഹത നേടി.

ഐ ടി മേള

ഉപജില്ലാ തലത്തിൽ വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്ത് യുപി, ഹെസ്കൂൾ വിഭാഗങ്ങളിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി. യുപി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ അലേഖ്യ ഹരികൃഷ്ണൻ ഒന്നാം സ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അങ്കിത സി ജെ അനിമേഷനിൽ ഒന്നാം സ്ഥാനവും ശ്രീലയ ഇ ബി മൾട്ടിമീഡിയ പ്രസന്റേഷനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ശാസ്ത്രമേള

സയൻസ് മാഗസിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ് വിഭാഗത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികളായ ദുർഗ്ഗ കെ കുറൂർ, നന്ദന റെജി രണ്ടാം സ്ഥാനത്തിനർഹരായി.

ഗണിത മേള

മാത്സ് ടാലന്റ് എക്സാം, നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ പാറ്റേൺ, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. പ്രശ്നോത്തരി മത്സരത്തിൽ പങ്കെടുത്ത ക്രിസ്റ്റീന സ്ക്കറിയ ഉപജില്ലാ തലത്തിൽ രണ്ടാ സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി.

കരിയർ ഗൈഡൻസ്

പത്താം ക്ലാസ്സ് പരീക്ഷ പാസായ കുട്ടികൾക്ക് തുടർപഠനത്തിനുതകുന്ന തരത്തിലുള്ള ബോധവത്ക്കരണ ക്ലാസ്സുകൾ നടത്തി. കരിയർ പ്രയാണം പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ട് ഓഗസ്റ്റ് ഒന്നിന് കരിയർ ദിനം ആചരിച്ചു. അഭിരുചിയും കരിയർ ആസൂത്രണവും എന്ന വിഷയത്തെ കുറിച്ച് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സിജി എസി ഫാക്കൽറ്റിയായ കെ ജി പ്രിൻസ് ക്ലാസ്സുകളെടുത്തു. കോവിഡാനന്തര മാനസികോല്ലാസം നൽകുകയെന്ന ലക്ഷ്യത്തോടെ യോഗയും മോഹിനിയാട്ടത്തിന്റെ ലാസ്യ ചലനങ്ങളും സമന്വയിപ്പിച്ച് നാട്യ യോഗ ഹയർ സെക്കന്ററി അധ്യാപിക കെ ദീപ വിദ്യാർത്ഥിനികൾക്ക് പകർന്നു നൽകി. സിത്താറിന്റെ ഭാഗമായി ജില്ലാതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ദേവിക പി സമ്മാനാർഹയായി. സ്കൂൾ അസംബ്ലിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കരിയർ എഫ് എം സംപ്രേഷണം ചെയ്യുന്നു.

സംരഭകത്വ വികസന ക്ലബ്ബ്

കുട്ടികളിൽ സംരഭകത്വം വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രചോദൻ എന്ന പേരിൽ സംരഭകത്വ വികസന ക്ലബ്ബ് കേരള ഗവൺമെന്റിന്റെ വാണിജ്യ വ്യവസായ ഗ്രൂപ്പിന്റെ കീഴിലുള്ള തൃശൂർ ജില്ല വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2017 മുതൽ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിലെ ഓരോ അംഗവും പേപ്പർ, പേന, പെൻസ്റ്റാൻഡ്, ന്യൂ ഇയർ കാർഡ്, ക്രിസ്മസ് കാർഡ്, പേപ്പർ ഫയൽ, ചെറിയ ബാഗ് തുടങ്ങിയ അത് ഉൽപന്നങ്ങൾ വീതം നിർമ്മിക്കുകയുണ്ടായി.

സൗഹൃദ ക്ലബ്ബ്

പ്ലസ് വൺ ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി മക്കളെ അറിയാൻ എന്ന ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പ്ലസ് വൺ കുട്ടികൾക്കായി മെന്റൽ ഹെൽത്തിനെ കുറിച്ചുള്ള അറിവു പകരുന്നതിനായി നാഷണൽ ആയുഷ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡോ: തുഷാര ക്ലാസ്സെടുത്തു. കൗമാരക്കാർക്ക് റി പ്രൊഡക്ടീവ് ഹെൽത്തിൽ അറിവു പകരുന്നതിനും സംശയദൂരീകരണത്തിനുമായി വൈദ്യരത്നം ആയൂർവേദ കോളേജിലെ ഡോക്ടർ അമൽ റോസ് ക്ലാസ്സ് നയിച്ചു. കേരള ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ പ്രഥമശുശ്രൂഷയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ക്ലാസ്സുണ്ടായി. തൃശൂർ നഗരത്തിലെ അഗതികൾക്കു വേണ്ടി പാഥേയം എന്ന പേരിൽ നടക്കുന്ന പൊതിച്ചോർ വിതരണത്തിൽ കുട്ടികൾ പങ്കാളികളായി, പാഠപുസ്തകങ്ങൾ ലഭിക്കുന്നതിന് പ്രയാസമില്ലാതിരിക്കാനായി കുട്ടികളിൽ നിന്നു തന്നെ ശേഖരിക്കുന്ന പാഠ പുസ്തകങ്ങൾ ആവശ്യക്കാർക്ക് വിതരണം ചെയ്തു. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് നോട്ടു പുസ്തകങ്ങളും നൽകി.

തായ് ഖൊണ്ഡോ

പെൺകുട്ടികളിൽ സ്വയം പ്രതിരോധം നേടുന്ന പദ്ധതിയായ കരുത്തിന്റെ ഭാഗമായി ഈ വർഷവും തിരഞ്ഞടുക്കപ്പെട്ട മുപ്പത് പെൺകുട്ടികൾക്ക് തായ് ഖൊ ണ്ഡോ പരിശീലനം നൽകി വരുന്നു. അമേച്ചർ തായ്‌ ഖൊ ണ്ഡോ ജില്ലാ മത്സരത്തിൽ കുമാരി ശലഭ സി എസ് ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു.

പഠന വിനോദ യാത്രകൾ

രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ഈ അക്കാദമിക് വർഷം സർക്കാർ നിയന്ത്രണങ്ങൾക്കനുസൃതമായി  പഠനയാത്രകൾ നടത്തുകയുണ്ടായി. പത്താം ക്ലാസ്സിലെ കുട്ടികൾ മൈസൂർ, കൂർഗ് എന്നീ സ്ഥങ്ങൾ സന്ദർശിക്കാൻ തിരഞ്ഞെടുത്തപ്പോൾ ഹയർസെക്കന്ററി വിദ്യാർത്ഥികൾ ഊട്ടിയാണ് സന്ദർശിച്ചത്. കൂടാതെ യു പി വിഭാഗം കുട്ടികൾ ഡ്രീം വേൾഡിലേക്കും എട്ടാം ക്ലാസ്സുകാർ സിൽവർ സ്റ്റോമിലേക്കും പഠനയാത്ര നടത്തി.

ഒമ്പതാംക്ലാസ്സിലെ കുട്ടികൾ തൃശ്ശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ നടന്ന ദക്ഷിണശാസ്ത്ര മേള സന്ദർശിച്ചു.

ഭിന്നശേഷി ദിനം

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടത്ര പരിഗണന കൊടുത്തു കൊണ്ട് മറ്റു കുട്ടികൾക്കൊപ്പം മുന്നേറാനുള്ള ശ്രമം നടത്തി വരുന്നു. ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്കൂളിലെ അസംബ്ലിക്ക് നേതൃത്വം നൽകിയത് ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളാണ്. പ്രതിജ്ഞ, സൂക്തവായന, വാർത്ത വായിക്കൽ എല്ലാം ഈ കുട്ടികളാണ് ചെയ്തത്.

ദേശീയ യുവജനദിനം

ഇന്ത്യയുടെ യുവത്വത്തിന് പുതിയ ദിശാബോധം നൽകി പ്രസംഗങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും  യുവത്വത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് പ്രേരണയായി മാറിയ സന്യാസി ശ്രേഷ്ഠൻ ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ജന്മദിനം ജനുവരി 12, ദേശീയ യുവജന ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ കവിതാ പാരായണം, സൂക്ത വായന, പ്രസംഗം,നാടകം, നിശ്ചല ദൃശ്യങ്ങൾ തുടങ്ങി വിവിധ പരിപാടികൾ ഉണ്ടായിരുന്നു.

വാർഷികോത്സവം

സ്കൂളിന്റെ അറുപത്തിയൊന്നാം വാർഷികം ജനുവരി 20 ന് സമുചിതമായി ആഘോഷിക്കുകയുണ്ടായി. പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാറാണ്. മുഖ്യപ്രഭാഷക ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃത വിഭാഗം എച്ച് ഒ ഡി ആയ ഡോക്ടർ ലക്ഷ്മി ശങ്കർ ആണ്. ശാരദ മഠം പ്രസിഡണ്ട് പൂജനീയ പ്രവ്രാജിക വിമല പ്രാണാ മാതാജിയുടെ അനുഗ്രഹ പ്രഭാഷാണവുമുണ്ടായിരുന്നു. സമ്മാനദാനം നിർവ്വഹിച്ചത് സ്കൂൾ മാനേജർ പ്രവാജിക നിത്യാനന്ദ പ്രാണാ മാതാജിയാണ്. വാർഡ് മെമ്പർ പി എസ് കണ്ണൻ, പി ടി എ വൈസ് പ്രസിഡണ്ട് ജയശ്രീ വിജീഷ്, എം പി ടി എ പ്രസിഡണ്ട് രശ്മി ഐ ആർ, എന്നിവർ ആശംസകളർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളുണ്ടായിരുന്നു.

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം പതിവുപോലെ പതാക ഉയർത്തൽ ചടങ്ങോടെ ആചരിച്ചു. അടാട്ട് പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ ടി എസ് കണ്ണൻ, പി ടി എ പ്രസിഡന്റ് പി സുരേഷ് കുമാർ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പതാക ഉയർത്തലിനു ശേഷം വാർഡ് മെമ്പർ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം നൽകി. പ്രധാനാധ്യാപിക സുമ എൻ കെ, പ്രിൻസിപ്പാൾ സുനന്ദ വി എന്നിവർ ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ഒമ്പത് സി യിലെ ദേവികൃഷ്ണ പി ആർ , ഏഴ് ബിയിലെ അലേഖ്യ ഹരികൃഷ്ണൻ ഭരണഘടനാ ശില്പിയായ അംബേദ്കറെ കുറിച്ചും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും സ്ത്രീ സമത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

ചരിത്രാന്വേഷണ യാത്രകൾ

നാടിന്റെ ഇന്നലെകളിലേക്ക് മുതിർന്നവരുടെ ഓർമ്മകളിലൂടെ ഒരു ചരിത്ര യാത്ര. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാദേശിക ചരിത്ര രചനയിൽ ഹൈസ്കൂൾ വിഭാഗത്തിലും ഹയർസെക്കന്ററി വിഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച 5 പേരെ ഉപജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കുകയുണ്ടായി. ഉപജില്ലാ മത്സരങ്ങൾക്ക് വേദിയായത് ഈ വിദ്യാലയമാണ്. ഉപജില്ലാ മത്സരത്തിൽ പങ്കെടുത്ത രണ്ട് വിഭാഗങ്ങളിലേയും കുട്ടികൾക്ക്  ജില്ലാതലത്തിലേക്ക് അർഹത ലഭിച്ചു.

സമേതം - സമഗ്ര വിദ്യാഭ്യാസ പരിപാടി തൃശൂർ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാദേശിക ചരിത്രാന്വേഷണം പ്രോജക്റ്റ് പഞ്ചായത്തു തല അവതരണം ഫെബ്രുവരി 20 തിങ്കളാഴ്ച ശ്രീശാരദാ ഗേൾസ് ഹയർസെക്കന്ററി സ്കൂളിൽ വെച്ചു നടന്നു വിവിധ സ്കൂളുകളിലെ കുട്ടികളുടെ പ്രോജക്റ്റ് അവതരണത്തിനു ശേഷം നടന്ന സമാപന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത് ഹയർസെക്കന്ററി പ്രിൻസിപ്പൽ വി സുനന്ദ ആയിരുന്നു. അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് നിമി അജിത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഉദ്ഘാടനം ചെയ്തത് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആനി ജോസ് ആണ്. സ്കൂൾ മാനേജർ  പ്രവ്രാജിക നിത്യാനന്ദ പ്രണാമാതാജിയുടെ അനുഗ്രഹ പ്രഭാഷണമുണ്ടായിരുന്നു.

ചിത്രശാല