ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സീഡ്

Schoolwiki സംരംഭത്തിൽ നിന്ന്

മാതൃഭൂമി സീഡ് പ്രവർത്തനം- 2022-23

*പുതുമയുള്ള കൃഷിരീതി

ഈ വർഷം നമ്മൾ സ്വീകരിച്ച പുതുമയുള്ള കൃഷി രീതിയാണ് വേസ്റ്റ് പേപ്പർ ഉപയോഗിച്ചു കൊണ്ടുള്ള ചോളം കൃഷി, പച്ചക്കറി കൃഷി എന്നിവ. സ്കൂളിൽ നിന്നും സമാഹരിക്കുന്ന വേസ്റ്റ് പേപ്പറുകൾ മണ്ണിനൊപ്പം ഗ്രോബാഗുകളിൽ നിറയ്ക്കുകയും അതിൽ കൃഷി ചെയ്യുകയും ചെയ്യുന്നു. മണ്ണിൽ കൂടുതൽ ഈർപ്പം നിലനിർത്തുന്നതിന് ഇത് സഹായകമാകുന്നു.

*ജൈവ കീടനാശിനികളെ പരിചയപ്പെടുത്തൽ

എക്കാലവും കർഷകരുടെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കീടങ്ങൾ. പലപ്പോഴും വിളകളെ കാര്യമായി നശിപ്പിക്കുന്ന ഇവ കാർഷിക വിളകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇവയെ ഫലപ്രദമായി തടയുന്ന രാസകീടനാശിനികൾ നിലവിലുണ്ടെങ്കിലും അവ ഭക്ഷ്യയോഗ്യമായ പച്ചക്കറികളിൽ ഉപയോഗിക്കുന്നത് പലപ്പോഴും മനുഷ്യന്റെ ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ട്. അതിന് പ്രതിവിധിയാണ് പ്രകൃതിദത്തമായ സസ്യങ്ങളും, മനുഷ്യൻെറ ആരോഗ്യത്തെ ബാധിക്കാത്തതുമായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ചെടുക്കുന്ന ജൈവ കീടനാശിനികൾ. പരിസര മലിനീകരണം ഉണ്ടാകാത്തതും ഏറ്റവും സുരക്ഷിതമായതുമായ ജൈവ കീടനാശിനികൾ വേണം നാം ഇന്ന് പാടത്തും പറമ്പിലും പ്രയോഗിക്കേണ്ടത് എന്ന ബോധം കുട്ടികളിൾ ഉണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ജൈവ കീടനാശിനികളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഒരു ക്ലാസ് സ്കൂളിൽ നടപ്പിലാക്കിയത്.

വി.എ.ച്ച്എസ്.ഇ അഗ്രികൾച്ചർ വിഭാഗത്തിലെ അധ്യാപകനായ ബിജു കുമാർ സാറിന്റെ നേതൃത്വത്തിലാണ്. കുട്ടികൾക്ക് ജൈവകിടനാശിനികൾ എങ്ങനെ തയ്യാറാക്കാം എന്നുള്ള ക്ലാസ് നടത്തിയത്. വീടുകളിൽ കൃഷിയുള്ള വിദ്യാർത്ഥികൾക്ക് ഇത് വളരെ പ്രയോജനകരമായി. വളരെ ലളിതമായി നിർമ്മിച്ചെടുക്കാവുന്ന കീടനാശിനികളാണ് കുട്ടികൾക്ക് വേണ്ടി നിർമ്മിച്ചത്. എല്ലാവരും വളരെ രസകരമായ രീതിയിലാണ് ജൈവ കീടനാശിനികൾ നിർമ്മിക്കുന്നതിന് സാറിനൊപ്പം കൂടിച്ചേർന്നത്. വെളുത്തുള്ളി വേപ്പെണ്ണ മിശ്രിതം, പപ്പായ ഇലനീര് കഷായം എന്നിവയാണ് ക്ലാസിന്റെ ഭാഗമായി നിർമ്മിച്ചത്. കുട്ടികൾ തന്നെയാണ് ഇവ നിർമിച്ചത്. കുട്ടികൾക്ക് പ്രയോജനപ്രദം ആയ ഒരു ക്ലാസ് ആയിരുന്നു അത്‌.

*കുട്ടികളുടെ വീടുകളിൽ മട്ടുപ്പാവ് കൃഷി

AKHIL C B(10B),PRANAYA PRADEEP(5A),MIDHUNA SABU,SHINCY,GREESHMA G H,ASWANI TWINKIL,ABHINAND,ASHLIN,AMALB A തുടങ്ങി നൂറിലധികം കുട്ടികൾ കാർഷികമേഖലയിലുണ്ട്.

*പാചകം പരിചയപ്പെടുത്തൽ

നാടൻ രീതിയിലുള്ള ഭക്ഷണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി രക്ഷാകർത്താക്കളുടെ സഹായത്തോടു കൂടി നാടൻ രീതിയിലുള്ള ഭക്ഷണങ്ങളെ കുറിച്ചുള്ള കുറിപ്പ് മത്സരം നടത്തുകയുണ്ടായി വൈവിധ്യമാർന്ന പല നാടൻ ഭക്ഷണങ്ങളുടെയും കുറിപ്പുകൾ ഇതിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട് .അത് ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

*ഭക്ഷ്യയോഗ്യമായ ഇലകൾ, അവയുടെ പോഷകമൂല്യം

ഭക്ഷ്യയോഗ്യമായ ഇലകളും അവയുടെ പോഷകമൂല്യവും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി ഭക്ഷ്യയോഗ്യമായ ഇലകളുടെ ഒരു പ്രദർശനം മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തി. എൽ പി വിഭാഗം അധ്യാപികയായ ദീപ ടീച്ചറാണ് ഈ ഒരു പരിപാടി സംഘടിപ്പിച്ചത്. ഭക്ഷ്യയോഗ്യമായ അമ്പതോളം ഇലകൾ ശേഖരിക്കുകയും അവ സ്കൂളിലെ കുട്ടികൾക്ക് വേണ്ടി പേരെഴുതി പ്രദർശിപ്പിക്കുകയും ചെയ്യുകയുണ്ടായി.

ഭക്ഷ്യയോഗ്യമായ ഇലകളുടെ വിവരങ്ങൾ ശേഖരിക്കുക എന്ന പ്രോജക്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനം നടത്തിയത് 8ബി യിലെ വിദ്യാർത്ഥികളാണ് .നയനയും ശിവലക്ഷ്മിയും. ഈ വിദ്യാർത്ഥികൾ അവരുടെ വീട്ടിലെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും, നാട്ടിലുള്ള പലരുടെയും കൈകളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് ഭക്ഷ്യയോഗ്യമായ ഇലകളെ കുറിച്ചുള്ള പോഷകമൂല്യം മനസ്സിലാക്കി പ്രോജക്ട് തയ്യാറാക്കിയത്. ഇതുകൂടാതെ ഭക്ഷ്യയോഗ്യമായ ഇലകളുടെ ഒരു ഹെർബേറിയവും ഈ കുട്ടികൾ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.

*നാടൻ രീതിയിലുള്ള ഭക്ഷണങ്ങൾ

നാടൻ രീതിയിലുള്ള ഭക്ഷണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി രക്ഷകർത്താക്കളുടെ സഹായത്തോടു കൂടി നാടൻ രീതിയിലുള്ള ഭക്ഷണങ്ങളുടെ പ്രദർശനം കാർഷിക മേളയോടൊപ്പം നടത്തുകയുണ്ടായി. വൈവിധ്യമാർന്ന പല നാടൻ ഭക്ഷണങ്ങളും കുറിപ്പുകൾ ഇതിന്റെ ഭാഗമായി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയതു.

*ഔഷധസസ്യത്തോട്ടങ്ങൾ

സ്കൂളിൽ വൈവിധ്യമാർന്ന ഒരു ഔഷധത്തോട്ടം നിലവിലുണ്ട്. മുൻ വർഷങ്ങളിൽ വച്ചുപിടിപ്പിച്ച സസ്യങ്ങൾ തന്നെയാണ് ഇപ്പോഴും വലിയ വൃക്ഷങ്ങളായും കുറ്റിച്ചെടികൾ ആയും വളർന്ന് ഔഷധത്തോട്ടത്തെ പരിപോഷിപ്പിക്കുന്നത്, വലംപിരി ഇടംപിരി ,വിവിധതരം തുളസികൾ, മുറികൂട്ടി, മുക്കുറ്റി, വെള്ളക്കൊടുവേലി നീലക്കൊടുവേലി, ചുവന്ന കൊടുവേലി, കുരുമുളക്, വെറ്റില ,ഇഞ്ചി, മഞ്ഞൾ , നീലനൊച്ചി, ആഫ്രിക്കൻ മല്ലി, ഇരുവേലി, ആടലോടകം, കുപ്പമഞ്ഞൾ, ഗരുഡക്കൊടി ,വെള്ളക്കുന്നി ,ഒരു കാൽ മുടന്തി, എരുക്ക് തുടങ്ങിയവ ഔഷധത്തോട്ടത്തിൽ ഉണ്ട്.

*മണ്ണ് സംരക്ഷണം

മണ്ണ് സംരക്ഷണത്തിനായി ഈ വർഷം നടപ്പിലാക്കിയ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു ചെടി നട്ടതിനു ശേഷം അതിൻെറ ചുവട്ടിലായി ചിരട്ടകൾ കമഴ്ത്തി വച്ച് മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനം. ചിരട്ട കമഴ്ത്തിവയ്ക്കുമ്പോൾ കൂടുതൽ വെള്ളം മണ്ണിൽ നിന്നും ബാഷ്പീകരണം മൂലം അന്തരീക്ഷത്തിലേക്ക് പോകാതിരിക്കുന്നതിനും ചെടിയുടെ ചുവട്ടിൽ കൂടുതൽ വെള്ളം നിലനിൽക്കുകയും ചെയ്യുന്നു.

*മറ്റു പ്രവർത്തനങ്ങൾ

സീഡ് കിഡ്സ് പച്ചക്കറി തോട്ടം

മുതിർന്ന സീഡ് വിദ്യാർത്ഥികളാണ് കുട്ടികൾക്കായി സീഡ് കിഡ്സ് പച്ചക്കറി തോട്ടം ഒരുക്കിയത്. ഓരോ ദിവസവും കൃത്യമായി പച്ചക്കറികൾക്ക് വെള്ളം ഒഴിക്കാൻ അവർ ലതിക ടീച്ചറിനോടൊപ്പം എത്തും. തോട്ടത്തിൽ ഓരോന്നും കണ്ടറിഞ്ഞും തൊട്ടറിഞ്ഞും അവർ പ്രകൃതിയെ പഠിച്ചു. പച്ചക്കറി വിളവ് എടുത്തതും കുഞ്ഞുങ്ങൾ ആയിരുന്നു. ഒരു ചെടിയും നശിപ്പിച്ചില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. പച്ചക്കറി വിളവെടുത്തു സ്കൂൾ അടുക്കളയിൽ എത്തിച്ചപ്പോൾ അവരുടെ സന്തോഷം ഞങ്ങൾക്കും സന്തോഷം നൽകി.അതിലും സന്തോഷം ആണ് കുഞ്ഞുങ്ങളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റം. വീടുകളിൽ പോയാൽ ചെടികൾ നടാനും അവയ്ക്കു വെള്ളം ഒഴിക്കാനും അവർ പഠിച്ചു. ചെടികൾ വാടി നിൽക്കുന്നതും വാടി നിന്നാൽ വെള്ളം ഒഴിക്കണം എന്നും അവർ മനസിലാക്കി. സീഡ് ക്ലബ്ബിന്റെ പ്രവർത്തനം നഴ്സറി തലം മുതൽ ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസിലാക്കി.

ചോളം കൃഷി

വിദ്യാർത്ഥികൾക്ക് ചെറുധാന്യങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആണ് ചോളം കൃഷി ആരംഭിച്ചത്. ഗ്രോബാഗിൽ ആയതിനാൽ വിളവ് കുറവായിരുന്നു. എങ്കിലും ചോളത്തിൽ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകുന്നതിന്റെ പ്രത്യേകത മനസിലാക്കുന്നതിനും നമ്മൾ കടയിൽ നിന്നും വാങ്ങുന്ന ധാന്യങ്ങൾ നമുക്കും വിളയിക്കാൻ കഴിയും എന്നും കുട്ടികൾക്ക് മനസിലാക്കി കൊടുക്കാൻ സാധിച്ചു.

പപ്പായ@75

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് 75 പപ്പായകൾ സ്കൂൾ വളപ്പിൽ സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് പപ്പായ @75. പല പ്രതികൂല സാഹചര്യങ്ങൾ കൊണ്ടും ഈ പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇപ്പോഴും തൈകൾ വച്ച് പിടിപ്പിച്ചു സംരക്ഷിക്കുകയാണ്. സ്കൂൾ കെട്ടിടം പണിയുമായി ബന്ധപ്പെട്ട് സ്ഥലം എടുക്കേണ്ടി വന്നപ്പോൾ നട്ട് വളർത്തിയ പപ്പായകൾ പലതും വെട്ടി മാറ്റേണ്ടി വന്നു. പുതിയ സ്ഥലം ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ടി തിരഞ്ഞെടുത്തു. വീണ്ടും പ്രവർത്തനം അരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികളാണ് പപ്പായ തൈകൾ സമാഹരിച്ചു കൊണ്ട് വന്നത്. കഴിഞ്ഞ വർഷത്തെ ജെം ഓഫ് സീഡ് ആയ അനുഷ p y ആണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.

2ജലം, ഊർജ്ജ സംരക്ഷണം

ഊർജ്ജ ഉപയോഗം കൂടിയോ എന്നതിനെ കുറിച്ചുള്ള പഠനം

വിവിധ നി‍ർമ്മാണപ്രവ‍ർത്തനങ്ങൾ നടക്കുന്നതിനാൽ സ്കൂളിൽ ഈ വർഷം ഊ‍ർജ്ജ ഉപയോഗം ഗണ്യമായ തോതിൽ വർദ്ധിച്ചു.എങ്കിലും പുതിയ സൗരോ‍ർജ്ജ പദ്ധതി നടപ്പിലാക്കിയതിനാൽ ഒരു പരിധിവരെ ഊർജ്ജ നിയന്ത്രണം നടപ്പിലാക്കാൻ കഴിഞ്ഞു.

3സുരക്ഷ

ബോധവൽക്കരണ പ്രവർത്തനങ്ങൾ

വിവിധതരം അപകടങ്ങൾ സംഭവിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകളാണ് എടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലഘുലേഖകൾ തയ്യാറാക്കിയിട്ടുണ്ട്.അവ സ്കളിൽ പതിച്ചിട്ടുണ്ട്. സുരക്ഷ ക്ലബ്ബിന്റെ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധതരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ എടുക്കേണ്ട മുൻകരുതലിനെ കുറിച്ചുള്ള ഒരു പോസ്റ്റർ രചന മത്സരം നടത്തി.

പാചകവാതകം വൈദ്യുതി തുടങ്ങിയവ സ്വന്തം വീട്ടിൽ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ

സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി വീട്ടിൽ പാചകവാതകം ഉപയോഗിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകളാണ് നടപ്പിലാക്കേണ്ടത് എടുക്കേണ്ടത് വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അടങ്ങിയ പോസ്റ്റർ

സ്കൂൾ നോട്ടീസ് ബോർഡിൽ ഇട്ടിട്ടുണ്ട്.

സ്കൂളിൽ രൂപീകരിച്ച സുരക്ഷാ ക്ലബ്ബിനെ കുറിച്ചുള്ള വിവരണം

നവംബർ 14നാണ് സ്കൂൾ സുരക്ഷാ ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്. വിവിധ അപകടങ്ങളോ, പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് എന്ന ബ്രോഷറുകൾ പ്രകാശനം ചെയ്തുകൊണ്ടാണ് സുരക്ഷാ ക്ലബ്ബിന്റെ ഉദ്ഘാടനം HM സന്ധ്യ ടീച്ചർ നിർവഹിച്ചത്.

4ശുചിത്വം ആരോഗ്യം

പരിസര ശുചീകരണം

സ്കൂളിൽ പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് വേണ്ടി ഉള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക്കും നിക്ഷേപിക്കുന്നതിന് ഓരോ ക്ലാസിലും പ്രത്യേകം പ്രത്യേകം ക്രമീകരണങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ സ്കൂളിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തിലുള്ള ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.ഏതെങ്കിലും അവസരത്തിൽ മാലിന്യങ്ങൾ കണ്ടാൽ സീഡ് ക്ലബ്ബ് അംഗങ്ങൾ അവ ശേഖരിച്ച് യഥാസ്ഥലങ്ങളിൽ നിക്ഷേപിക്കും.

ജൈവ അജൈവ മാലിന്യ തരംതിരിവ്

ജൈവ അജൈവമാലിന്യങ്ങൾ വേർതിരിച്ചാണ് സ്കൂളിൽ ശേഖരിക്കുന്നത്. ജൈവമാലിന്യങ്ങൾ പ്രധാനമായും ശേഖരിക്കുകയും അവ തൊട്ടടുത്തുള്ള പന്നി ഫാമിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. മാലിന്യങ്ങൾ വേർതിരിച്ച് പ്ലാസ്റ്റിക്കുകൾ മുഴുവനും വൃത്തിയാക്കി സൂക്ഷിച്ച് ഹരിത കർമ്മ സേനയ്ക്ക് നൽകിവരുന്നു.

മാലിന്യ സംസ്കരണം

സ്കൂളിൽ നിന്നും ലഭിക്കുന്ന പേപ്പർ പോലുള്ള മാലിന്യങ്ങൾ കൃഷിക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്.

പ്ലാസ്റ്റിക് റീസൈക്ലിംഗ്

സ്കൂൾ കിച്ചണിൽ നിന്നും അതുപോലെതന്നെ സ്കൂളിൽ നിന്നും സമാഹരിക്കുന്ന പ്ലാസ്റ്റിക് മുഴുവൻ ശേഖരിച്ച് തൊട്ടടുത്തുള്ള ഷ്രഡ്ഡിങ് യൂണിറ്റിലേക്ക് റീസൈക്ലിങ്ങിന് വേണ്ടി നൽകുന്നുണ്ട്.

ജൈവവൈവിധ്യ സംരക്ഷണം

പ്രദർശനം

അന്യംനിന്നു പോകുന്ന വിവിധതരം നാടൻ പൂക്കളുടെ ഒരു പ്രദർശനം ഓണാഘോഷവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുകയുണ്ടായി. നമ്മുടെ നാട്ടിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല നാടൻ പൂക്കളെ കുറിച്ചും കുട്ടികൾക്ക് മനസ്സിലാക്കുന്നതിന് ഇത് സഹായകമായി .വിവിധതരം പൂക്കളുടെ പേരുകൾ മനസ്സിലാക്കുന്നതിനും അവയെ കണ്ടറിയുന്നതിനും ഈ ഒരു പ്രദർശനം വളരെയധികം സഹായകമായി. ചെമ്പരത്തി ശവംനാറി, രാജമല്ലി, റോസ്, മേന്തോന്നി, ശങ്കുപുഷ്പം കുളവാഴപ്പൂവ് നാലുമണിപ്പൂവ് മുല്ലപ്പൂവ് തുമ്പപ്പൂവ് തെറ്റി അരളി മഞ്ഞ കോളംബിറ്റി വാടാമുല്ല കാട്ടുസൂര്യകാന്തി, പവിഴമുല്ല, തുമ്പപ്പൂവ്, വെള്ളമന്ദാരം ഗോവിതാരം കണിക്കൊന്ന കോഴിപ്പൂവ് കോഴി വാങ്ങാൻ എരുക്ക് മുളക് ചന്ദ മുളക് ചെമ്പരത്തി, പാല പൂവ്, അശോകം, വെള്ളതെറ്റി, തൂക്കണം ചെമ്പരത്തി, പൂമ്പാറ്റ പയർ, പെരുവലം,കൃഷ്ണകിരീടം, മുക്കുറ്റി, ജമന്തി, സീനിയ, തൊട്ടാവാടി, ആന തൊട്ടാവാടി, കുടമുല്ല, തുടങ്ങിയ നിരവധി നാടൻ പൂക്കളുടെ പ്രദർശനം കാഴ്ചക്കാർക്ക് നയനാനന്ദം നൽകി.

ബയോഡൈവേഴ്സിറ്റി രജിസ്റ്റർ

സ്കൂളത്തിലെ സസ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബയോഡേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കിയിട്ടുണ്ട് .

നൂറിലധികം കുട്ടികളാണ് ബയോഡേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കുന്നതിലും സസ്യ ജനശാലങ്ങളെ കണ്ടെത്തുന്നതിനും സഹായിച്ചത്

നടപ്പാക്കിയ പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ

ബയോഡൈവേഴ്സിറ്റിയുടെ ഭാഗമായി വിവിധതരം പ്രോജക്ട് വർക്കുകൾ ചെയ്യുകയുണ്ടായി .നമ്മുടെ പ്രദേശത്തെ കാർഷിക ജൈവവവൈവിധ്യത്തിന്റെ ശോഷണത്തെക്കുറിച്ച് പ്രണയ പ്രദീപും, പ്രണവും ഒരു പ്രോജക്ട് തയ്യാറാക്കി.

പത്താം ക്ലാസിലെ അനുഷയും ആർദ്രയും ചേർന്നാണ് നമ്മുടെ പ്രദേശത്തെ ജൈവവൈവിധ്യം ശോഷണത്തെക്കുറിച്ച് ഒരു പ്രോജക്ട് തയ്യാറാക്കിയിട്ടുള്ളത്. രണ്ട് പ്രോജക്ടുകളുടെയും കോപ്പി ഇതിനോടൊപ്പം ചേർക്കുന്നു.

പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം

പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം പദ്ധതി വളരെ വിപുലമായ രീതിയിൽ തന്നെ നടക്കുന്നു. പൂമ്പാറ്റകൾക്കാവശ്യമായ ആഹാര സസ്യങ്ങളും അതുപോലെതന്നെ ഭക്ഷണ സസ്യങ്ങളും ഈ തോട്ടത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഈ വർഷം നമ്മുടെ പ്രദേശത്തെ നിശാ ശലഭങ്ങളെ കുറിച്ചുള്ള പഠനത്തിനാണ് പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം പദ്ധതി പ്രാധാന്യം കൊടുത്തത്. കുട്ടികൾ മൊബൈൽ ഫോണുകളിൽ പകർത്തിയ വിവിധ നിശാശലഭങ്ങളുടെ ചിത്രങ്ങളുടെ ആൽബം ഇതോടൊപ്പം നൽകിയിട്ടുണ്ട്

സീഡ്കിഡ്സ്‌

മാതൃഭൂമി സീഡിന്റെ ഭാഗമായി ഈ വർഷം ഞങ്ങൾ ആരംഭിച്ച പദ്ധതിയാണ് സീഡ് കിഡ്സ്‌. ഏറ്റവും ചെറിയ പ്രായത്തിലെ കുഞ്ഞുങ്ങളിൽ പ്രകൃതി സ്നേഹം വളർത്താൻ വേണ്ടിയാണ് പ്രീ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായി സീഡ് കിഡ്‌സ് എന്ന പേരിൽ മാതൃഭൂമി സീഡിന്റെ പ്രവർത്തനമായി ഞങ്ങൾ ഈ വർഷം ഈ പദ്ധതി ആരംഭിച്ചത്.

സീഡ് പദ്ധതിയുടെ ഭാഗമായി നടത്തിയ മറ്റുപ്രവ‍‍ർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ അഞ്ചിന് പരിസ്ഥിതി ദിനാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചത്. എൽപി ,യുപി ,ഹൈസ്കൂൾ വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു പോസ്റ്റർ രചന മത്സരം നടത്തുകയും അതിന്റെ പ്രദർശനം സംഘടിപ്പിക്കുകയും ചെയ്യുകയുണ്ടായി. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം ആയിരുന്ന ഒരേ ഒരു ഭൂമി എന്ന ആശയമാണ് പോസ്റ്റർ നിർമ്മാണത്തിനും ചിത്രരചനയ്ക്കുമായി നൽകിയത് .കുട്ടികൾ വളരെ ആവേശപൂർവം സജീവമായി ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടു എല്ലാ വിദ്യാർത്ഥികളുടെയും വീട്ടിൽ കഴിഞ്ഞവർഷം നട്ടചെടികൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി എല്ലാ വിദ്യാർത്ഥികളുടെയും പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി. ശേഷം കുട്ടികൾ വരച്ച മുഴുവൻ ചിത്രങ്ങളും പോസ്റ്ററുകളും ശേഖരിച്ച് ആൽബം ആയി സൂക്ഷിച്ചു. ഇന്ന് ഭൂമിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തിന്റെ ചിത്രം കുട്ടികളിൽ എത്രത്തോളം വ്യക്തമാണെന്നുള്ളത് ഈ വരകളിലൂടെ നമുക്ക് കാണാൻ സാധിക്കും. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കൃഷിയിലും കുട്ടികൾ വളരെ താൽപരരാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചു. സ്കൂളുകളിൽ വച്ച് പ്രവർത്തനം നടത്തിയാൽ അധ്യയന സമയം കൂടുതൽ നഷ്ടപ്പെടുത്തേണ്ടിവരും എന്നുള്ളതുകൊണ്ട് വീട്ടിൽ വെച്ചാണ് ഈ പ്രവർത്തനം നടത്തിയത് എൽ പി വിഭാഗം കുട്ടികളുടെ വീടുകളിലെ രക്ഷാകർത്താക്കളും ഈ പ്രവർത്തനത്തിൽ ഭാഗമാക്കാവുകയുണ്ടായി.

ജൂൺ 19 വായന ദിനം

ജൂൺ 19 വായനദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാർത്ഥികൾ ഒരു പതിപ്പ് തയ്യാറാക്കുകയുണ്ടായി. മലയാളം ക്ലബ്ബിന്റെയും മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒരു പ്രത്യേക അസംബ്ലി കൂടുകയും ചെയ്തു.

സെപ്റ്റംബർ 5 അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്ന സുരേഷ് കുമാർ സാറിന്റെ വീട്ടിൽ സീഡ് അംഗങ്ങൾ എത്തുകയും സാറിനെ ആദരിക്കുകയും ചെയ്തു. സീഡ് ക്ലബ്ബ് അംഗമായ അഭിജിത്ത് എ വരച്ച കഥകളിയുടെ ചിത്രം അധ്യാപകന് നൽകുകണ്ടയുണ്ടായി. ഒപ്പം സുരേഷ് സാറിനെ കുട്ടികൾ പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് സാറിന് ഒരു ചെടി സമ്മാനിച്ചു കൊണ്ടാണ് സീഡംഗങ്ങൾ അവിടെനിന്ന് യാത്രയായത്.

സെപ്റ്റംബർ 16 ഓസോൺ ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഒരു പോസ്റ്റർ രചന മത്സരമാണ് നടത്തിയത്. ആ പോസ്റ്ററുകൾ ഇതോടൊപ്പം ചേർക്കുന്നു

ഫെബ്രുവരി 2 ലോകതണ്ണീർത്തടദിനം

ഫെബ്രുവരി 2 ലോക തണ്ണീർത്തടദിനവുമായി ബന്ധപ്പെട്ട് സ്കൂളിന്റെ തന്നെ പരിസരത്തിൽ ഗ്രൗണ്ടിന്റെ തൊട്ടു താഴെയായി കാണപ്പെടുന്ന ചെറിയൊരു നീർച്ചാൽ വൃത്തിയാക്കുകയും ആ നീർച്ചാലിൽ വെള്ളം കെട്ടിനിൽക്കുന്നതിന് സൗകര്യമൊരുക്കുകയും ചെയ്തു.


ഈ വർഷം സ്കൂളിലെ എടുത്തു പറയത്തക്ക സീഡ് പ്രവർത്തനങ്ങളിൽ ഒന്നായിരുന്നു സ്കൂൾ വിദ്യാർത്ഥികളുടെ അച്ചടക്കത്തിൽ സീഡംഗങ്ങൾ നടത്തിയ ക്രമീകരണം. 9 10 ക്ലാസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ഉച്ചയ്ക്കുള്ള മുഴുവൻ അച്ചടക്കവും നിയന്ത്രിച്ചിരുന്നത് സീഡ് പോലീസിലെ അഞ്ചു കുട്ടികളാണ്. ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടികൾ ക്ലാസിൽ കയറി കഴിഞ്ഞാൽ പുറത്തിറങ്ങാതെ നോക്കുകയും കുട്ടികൾ ക്ലാസി നകത്തിരുന്നു പഠിക്കുകയോ വിനോദപരമായ കാര്യങ്ങൾ ഏർപ്പെടുകയോ ചെയ്തുകൊണ്ട് അച്ചടക്കം ക്രമീകരിക്കുന്നതിൽ ഈ വിദ്യാർത്ഥികൾ വഹിച്ച പങ്ക് നിസ്തുലമാണ്.

കൃഷി -സ്കൂളിൽ