ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 16 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44055 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഡിജിറ്റൽ മാഗസിൻ 2022

പണിപ്പുരയിൽ നിന്നും ചില സാഹിത്യസൃഷ്ടികൾ

ലിറ്റിൽ കൈറ്റ്സ് കുഞ്ഞുങ്ങൾ ടൈപ്പ് ചെയ്ത ഏതാനും സൃഷ്ടികൾ ഇവിടെ നൽകിയിരിക്കുന്നു.മാഗസിൻ പണിപ്പുരയിലാണ്.

പ്രാണനായ പ്രകൃതി

സുന്ദര പ്രകൃതി പച്ചപ്പട്ടണിഞ്ഞ് നിൽക്കും

എൻെറ മനോഹര പ്രകൃതി

പുഴകൾ,മലകൾ,മരങ്ങൾ,നിറഞ്ഞ

സുന്ദര പ്രകൃതി ,സൂര്യോദയവും

സൂര്യാസ്തമയവും കൺകുളിർപ്പിക്കും……..

സർവ്വസുരഭില സുന്ദരമായ,

വിസ്മയമീ പ്രകൃതി,എൻെറ

പ്രാണനായ പ്രകൃതി.

അളഗ എ

മഴ

തന്റെ വരവും കാത്തു

നിൽക്കുന്ന ഒരു കൂട്ടം

ആളുകൾ

മഴയിൽ നനയുന്ന

സ്വപ്നങ്ങൾ കാണുവാണ് ഞാൻ

ദിയാ എം വാരിയർ

പുഴ

മധുര൦ സംഗീതം തൻ

ഹൃദയത്തിൽ ഏന്തി

കളകള ശബ്ദം പാടുമീ പുഴ

നീല കുപ്പായം അണഞ്ഞു

തുള്ളിച്ചാടുമീ പുഴ

പ‍ർവത താഴ്വരയിൽ

പുഞ്ചിരി തൂകി

നൽകുമി പുഴ

ദേവനന്ദ

കാറ്റ് കഥ പറയുന്നു

കാറ്റ് മെല്ലെയൊരു കഥ

പൂവിനോട് ചൊല്ലി

പൂവ് ആ കഥ

പൂമ്പാറ്റയത് ഏറ്റുപാടി കൊണ്ട്

പൂന്തോട്ടത്തെ വൃന്ദാവന

തുല്യമാക്കി

അനുഷ എസ് അജയൻ

ആകാശം

ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും

ആകാശത്തെ തൊട്ടു നിന്നാലും

തിരിച്ചിറങ്ങാൻ

പ്രേരിപ്പിക്കുന്ന ഒന്നെങ്കിലും

ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും

മമത എ എസ്

വീട്

സ്വ‍ർഗ്ഗമാണെൻെറ വീട്

വീടാകുന്ന സ്വർഗ്ഗത്തിൽ

എന്നെ മാറിലണയ്ക്കാനായി

അമ്മയുണ്ടെനിക്കു വീട്ടിൽ

തോളിലേറ്റി നടക്കാനായ്

വീട്ടിലെനിക്കച്ഛനുണ്ട്

കഥകൾ ചൊല്ലി കേൾപ്പിക്കാൻ

മുത്തശ്ശനുണ്ട് മുത്തശ്ശിയു൦

ആടിപ്പാടിക്കളിച്ചീടാൻ

ചേട്ടനും ചേച്ചിയും ഉണ്ടെനിക്ക്

ഞങ്ങൾക്കും വീടിനും കാവലായി

ടോമിപ്പട്ടിയുമുണ്ടല്ലോ

സ്വർഗ്ഗമാകുന്ന ഈ വീടിനുള്ളിൽ

നമ്മൾ തമ്മിൽ സ്നേഹിച്ചും

സന്തോഷത്തിൽ ആറാടി

നാമൊരുമിച്ചു വസിക്കുന്നു.

അജോഷ് .എസ്.അജയൻ

കടൽ

വിസ്മയ വിശാലമായ സാഗരം

അനന്തതയിൽ അത്ഭുതം

ശക്തിയുടെ പ്രതീകമാണത്

ഉൾകടൽ ഒരു ഭീകരം

ഭീകരതയിലുമുണ്ട് ഒരു സൗന്ദര്യം

അത് ഇടിമിന്നലായ് വന്ന്

മഴയായ് പെയ്യുന്നു.

ശരണ്യ .പി .ബി

മഴ

നൊമ്പരമെഴുതിയ

മഴയേ…………….

എത്ര നീ വേദന

തന്നുവെന്നാലും

പ്രണയിച്ചു

പോയില്ലേ നിന്നെ

ഞാൻ മഴയേ…….

പ്രണയിച്ചിടും ‍‍ഞാൻ

ഇനിയുളളകാലവും

നിൻ മഴത്തുള്ളി

കിലുക്കമാണിപ്പോഴും

എൻ ഇടനെഞ്ചിൻ

ഹ്യദയതാളം

പോലെയുള്ള

മഴയേ………………

മമത എ എസ്

മഴവില്ല്

മഴവില്ലിനേഴു നിറങ്ങളാണ്

ഭംഗി

നിറങ്ങൾ തുമഞ്ഞിൽ

ലയിച്ച ശേഷമുണ്ടാകുന്ന

മഴയിൽ നിന്ന്

വരുന്ന മഴവില്ല്..

മമത എ എസ്

തേൻമാവ്

തേനൂറും കനിയുമേന്തി

കാറ്റിൽ ഉല്ലസിച്ചാടും

തേൻമാവ്

പക്ഷിതൻ കൂടേന്തി

അണ്ണാൻ വരവേറ്റ് തൻ

ചില്ലകളിൽ മാമ്പഴവുമായി

ചിരിച്ചുല്ലസിക്കും തേൻമാവ്

ദിയ എം വാര്യർ

എന്നു സാധ്യം

നീയുമൊത്തുള്ള ഓരോ നിമി-

ഷവും എൻ മനസ്സിൽ

നിൻ വിരഹദുഃഖത്തിൽ വേള-

യിൽ കനലായ് നീറുന്ന എൻ

മനസ്സും ശരീരവും നീയില്ലാത്തയീ

നേരം മഞ്ഞുപോലെ തണുത്തു-

റഞ്ഞിരിക്കുന്നു സഖീ

നീയെന്നരികത്തുള്ള നേരം

നീയുമൊത്തുള്ള ഓരോ നിമിഷ-

വും വരണ്ട നീരുറവയിൽ

നിന്നും തെളിനീരൊഴുകുന്ന പുഴ-

യിലെത്തിയ മത്സ്യത്തിനുണ്ടാകും

പ്രത്യേകമാമൊരനുഭൂതി

ഞാനനുഭവിക്കാറുണ്ടായിരുന്നു സഖീ....

എന്നാൽ ഇന്ന് നിൻ വിരഹത്തിൻ-

ദുഃഖത്താൽ വറ്റിവരണ്ട പുഴയിൽ

തെളിനീരിനായ് വെമ്പൽ

കൊള്ളുന്ന മത്സ്യത്തിനു തുല്യമായ്

എൻ ജീവിതം.

താങ്ങാനൊക്കുന്നില്ല

സഹിക്കുവാൻ കഴിയുന്നില്ല

നിൻ വേർപാടിൻ ദുഃഖം

ഇനി എൻ ജീവിതത്തിൽ

നീയുമൊത്തുള്ള വസന്തകാലം

എനിക്കൊന്നു സാധ്യം

എനിക്കൊർക്കാനൊരുപിടി

ഓർമ്മകൾ മാത്രം നൽകി നീ

പോയല്ല സഖീ...

ഇനി നീയുമൊത്തുള്ള വസന്തകാലം

എനിക്കൊന്നു സാധ്യം

എനിക്കൊന്നു സാധ്യം.

അനുഷ . എസ് .അജയൻ

കാറ്റ്

ആനന്ദം തരും കാറ്റ്

പുലരിയുടെ മധുരമാം കാറ്റ്

കുളിർ കാറ്റ്.

മനസ്സിൽ നിറം പകരും കാറ്റ്

കുളി‍ർ കാറ്റ്

പൂക്കളെ ചിരിപ്പിക്കും കാറ്റ്

മരങ്ങളെ തഴുകി എത്തും കാറ്റ്

ഇളം കാറ്റ്.

ആദിലക്ഷ്മി

എൻെറ നാട്

തെക്കു തെക്കു തിരുവനന്തപുരം

കൊല്ലം ആലപ്പുഴ കോട്ടയവും

അഴകേറിയൊരെറുണാകുളം

അരികത്തിടുക്കിയും അതിരിടും

പാലക്കടും തൃശൂരും

വടകോട്ട് പോകുമ്പോള്ഉണ്ട്

മലപ്പുറം കോഴിക്കോട് വയനാട് കണ്ണുർ

പുത്തൻ പത്തനംതിട്ട കാസർകോടും

ചേർന്നു പതിനാലു ജില്ലകൾ

ചേർന്നു പതിനാലു ജില്ലകൾ.

നിത്യ .കെ. എം

സ്നേഹം

മനുഷ്യനെന്ന നാലക്ഷരങ്ങൾക്കുള്ളിൽ

പുകയുന്ന മൂന്നക്ഷരങ്ങൾ

അസുരജന്മങ്ങളെ തൊട്ടുതീണ്ടാത്ത

സർവ്വവുമാകുന്ന മൂന്നക്ഷരങ്ങൾ

പറവപോൽ പായുന്ന മാനവജന്മത്തിൽ

മിന്നിയും മാഞ്ഞും തിളങ്ങുന്നവ

ഭംഗിയും സുഖവും തെളിയുന്നിങ്ങനെ

അധരങ്ങൾ തേൻ നുകരുന്നതുപോൽ

ഉറ്റവരെല്ലാം അടുത്തുനിൽക്കാനുള്ള

കാന്തയന്ത്രം പോലവ ആയിടുന്നു

പുത്രനും അമ്മയും അമ്മയും അച്ഛനും

കോർത്തിടും അടിസ്ഥാനമായിടുന്നു

അതേ സ്നേഹമാണെല്ലാം ഒടുങ്ങാത്ത

മാനം പോൽ ഭൂമിയിലെങ്ങും വിളങ്ങിടട്ടെ.

നിത്യ . കെ . എം

മാഗസിൻ ഏപ്രിലിൽ പുറത്തിറക്കും.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ(8,9 ക്ലാസുകാർ) മലയാളം ടൈപ്പിംഗ് പഠിച്ച് മാഗസിൻ തയ്യാറാക്കി വരുകയാണ്.